- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെയും മക്കളുടേയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് അപേക്ഷിക്കുന്നു'! പോസ്റ്റിനൊപ്പമുള്ളത് ഭാര്യയുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോ; ടാങ്കർ ലോറിയിൽ കാർ ഇടിച്ചു കയറ്റി ആത്മഹത്യ; ആറ്റിങ്ങൽ അപകടത്തിൽ വില്ലൻ കുടുംബ പ്രശ്നം
തിരുവനന്തപുരം: ടാങ്കർ ലോറിയിൽ കാറിടിച്ച് കയറി അച്ഛനും മകനും മരിച്ചതിൽ ദുരൂഹത. നെടുമങ്ങാട് മല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും(50) പന്ത്രണ്ട് വയസുകാരനായ മകൻ ശിവദേവുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ആറ്റിങ്ങലിനടുത്ത് ദേശീയപാതയിലാണ് അപകടമുണ്ടായത്. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന ടാങ്കർ ലോറിയിലേയ്ക്ക് ആൾട്ടോ കാർ ഇടിച്ച് കയറുകയായിരുന്നു. ഉടൻ തന്നെ പൊലീസും അഗ്‌നിശമനാ സേനയും സ്ഥലത്തെത്തി പ്രകാശിനെയും മകനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചു
കൂടാതെ കഴിഞ്ഞ രണ്ട് ദിവസമായി പ്രകാശന്റെ ഫേസ്‌ബുക്ക് പേജിൽ ചില പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇയാൾക്ക് ചില കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി ഇതിൽ നിന്ന് സൂചന ലഭിക്കുന്നുണ്ട്. ഇതേത്തുടർന്നുണ്ടായ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രകാശന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്.
ഭാര്യയുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോ പങ്കുവയ്ക്കുകയും, ഇവരാണ് മരണത്തിന് ഉത്തരവാദികൾ എന്ന പോസ്റ്റും പ്രകാശൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 'എന്റെയും എന്റെ മക്കളുടേയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു'-പ്രകാശിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ചില സാമ്പത്തിക-കുടുംബ പ്രശ്നങ്ങൾ പ്രകാശിനെ അലട്ടിയിരുന്നതായാണ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ