തിരുവനന്തപുരം: ആറ്റിങ്ങലിൽ കുട്ടികളെ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോയിലെ പിതാവ് അറസ്റ്റിലായതിന് പിന്നാലെ സംഭവത്തിൽ ട്വിസ്റ്റ്. ആറ്റിങ്ങൽ സ്വദേശി സുനിൽ കുമാറാണ് അറസ്റ്റിലായത്. ഭർത്താവ് ഒരുതെറ്റും ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ഭാര്യ രംഗത്തെത്തി. മർദ്ദനദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങ ളിലൂടെ പ്രചരിച്ചതിന് പിന്നാലെ ഇയാളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം പൊലീസ് തേടിയിരുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്കിലൂടെയാണ് കുട്ടികളെ മർദിക്കുന്നയാളെ കണ്ടെത്താൻ സഹായം തേടിയത്.

ഭാര്യയുടെ വിശദീകരണം:

വീട്ടിൽ ഉണ്ടായ ചെറിയൊരു പ്രശ്‌നത്തിന്റെ പേരിൽ ഭർത്താവിനെ പേടിപ്പിക്കാനായി താനും മക്കളും ചേർന്ന് ചെയ്ത വീഡിയോയാണ് പുറത്തുവന്നതെന്ന് യുവതി പറയുന്നു. ഒരു ഈർക്കിൽ എടുത്തു പോലും ഭർത്താവ് തന്നെയോ മക്കളെയോ തല്ലിയിട്ടില്ലെന്നും, വളരെ കഷ്ടപ്പെട്ടാണ് കുടുംബം നോക്കുന്നതെന്നും ഇവർ പറയുന്നു.

യുവതിയുടെ വാക്കുകൾ:'കഴിഞ്ഞ ആഴ്ച വീട്ടിൽ ഉണ്ടായ ചെറിയൊരു പ്രശ്‌നത്തിന്റെ പേരിൽ ചേട്ടനെ പേടിപ്പിക്കാൻ ഞാൻ എന്റെ ഫോണിൽ എടുത്ത വീഡിയോ ആണത്. ആ വീഡിയോ എന്റെ കുടുംബ ഗ്രൂപ്പിൽ ഇട്ടിരുന്നു. അതിപ്പോൾ ആരോ വൈറലാക്കി ഞങ്ങളുടെ കുടുംബത്തെയാകെ നാറ്റിച്ചിരിക്കുകയാണ്. എന്റെ ഭർത്താവ് അങ്ങനെയുള്ള ഒരാളല്ല. ഞങ്ങളെ ഇതുവരെ അദ്ദേഹം അടിച്ചിട്ടില്ല. ഒരു ഈർക്കിൽ എടുത്തുപോലും എന്റെ മക്കളെ അടിച്ചിട്ടില്ല. ഞാൻ വീഡിയോ എടുക്കുന്നത് കണ്ടുകൊണ്ടാണ് അച്ഛനെ പേടിപ്പിക്കാൻ വേണ്ടി എന്റെ മോൾ അതിൽ ഉറക്കെ നിലവിളിച്ചത്.

അങ്ങേരെ ഒരു ദുഷ്ടനായിട്ടാണ് ഈ ലോകം ഇപ്പോൾ കാണുന്നത്. ഞാൻ വയ്യാത്ത ഒരാളാണ്. എന്റെ ട്രീറ്റുമെന്റിനും മറ്റുമായിട്ട് വളരെ കഷ്ടപ്പെട്ടാണ് നോക്കുന്നത്. എന്റെ കുടുംബത്തിലുള്ള ആരോ ചെയ്ത ചതിയാണ് ലോകം മൊത്തം കാണുന്നത്'.രണ്ടു ദിവസം മുമ്പാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചത്. സംഭവം വൈറലായതിനെ തുടർന്ന് ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

'അയ്യോ അച്ഛാ തല്ലല്ലേ, ഞങ്ങൾ എടുത്തിട്ടില്ല എന്ന്' കേണു കരയുന്ന ഒരു പെൺകുട്ടിയെയും അവന്റെ അനിയനെയും ചൂരൽ വളർച്ച് തല്ലുന്ന പിതാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം കേരളത്തിന്റെ നൊമ്പരമായിരുന്നു. മനസാക്ഷിയുള്ളവർക്ക് കണ്ടുനിൽക്കാൻ പോലും കഴിയാത്ത ക്രൂരതാണ് ഇയാൾ കുട്ടികളോട് ചെയ്തത്്. ഭാര്യയാണ് ദൃശ്യം മൊബൈലിൽ പകർത്തിയത് എന്ന് വ്യക്തമാണ്. ഇടക്ക് ഇയാൾ ഭാര്യയും മർദിക്കുന്നുണ്ട്. അപ്പോൾ അമ്മയെ തല്ലല്ലെ അച്ഛാ, എന്ന് പറഞ്ഞ് ഹൃദയഭേദകമായ നിലവിളിയാണ് കുട്ടികളിൽനിന്ന് ഉയരുന്നത്. ഇടക്ക് ലൈറ്റ് ഓഫാക്കിയും ഇയാൾ മർദനം തുടരുന്നുണ്ട്.

കേരളാ പൊലീസ് സഹായം അഭർഥിച്ച് മണിക്കൂറുകൾക്കം ആയിത്തിനാനൂറോളം പോരാണ് പോസ്റ്റിൽ കമന്റ് ചെയ്തിരുന്നത്. '10സെക്കന്റ് കണ്ടപ്പോതന്നെ കണ്ണുനിറഞ്ഞു പോയി , കിട്ടിയാൽ നന്നായിട്ട് ഒന്നുപദേശിച്ചേക്കണേ വീണ്ടും ആവർത്തിക്കാത്ത രീതിയിൽ..' എന്നാണ് ഒരാളുടെ കമന്റ്.'മർദ്ദനത്തിനും മൂന്നാം മുറക്കും ഓക്കേ എതിരാണ് .എന്നാലും അവനെ കിട്ടിയാൽ ഇടിച്ചു അവൻ കുടിച്ച മുലപ്പാല് തുപ്പിക്കണം ..സാറുമാർക്കും പുണ്യംകിട്ടും' എന്ന് മറ്റൊരാൾ. അവന്റെ മദ്യക്കുപ്പി കാണാതായതാവും മർദനത്തിന് ഇടയാക്കിയതെന്ന് സാഹചര്യങ്ങൾ നോക്കി ചിലർ കമന്റ് ചെയുന്നുണ്ട്. 'കൂടെ ഉള്ള ആൺകുട്ടി വളർന്നു വരുമ്പോൾ എന്തായി തീരും എന്നത് കണ്ടറിയണം.പെൺകുട്ടുയെ അടിക്കുമ്പോൾ അവൻ കൈ കൊണ്ട് വടി തട്ടുന്നുണ്ട്.അവന്റെ മനസ്സിൽ കനൽ എരിയുന്നുണ്ടാകും.നിസ്സഹായകരായ പാവം കുട്ടികൾ'- അങ്ങനെ ഈ പോസ്റ്റിനു കീഴെ ജനരോഷം അണപൊട്ടുകയായിരുന്നു