- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംആർഎഫ് അടക്കമുള്ള ടയർ കമ്പനികളുടെ അഹങ്കാരത്തിന്റെ പത്തി അടിച്ചു പരത്തിയത് ഒരു മലയാളി ഉദ്യോഗസ്ഥൻ; 1788 കോടി പിഴ ചുമത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ച സിസിഐ കോറത്തിൽ മുതിർന്ന അംഗമായത് അഗസ്റ്റിൻ പീറ്റർ; കടുത്തുരുത്തിക്കാരന്റെ കൗശലം ടയർ കമ്പനികളുടെ ഒത്തുകളി അടപടലം പൊളിച്ചു
ന്യൂഡൽഹി: സാധാരണ റബർ കർഷകർക്ക് തുച്ഛമായ തുക നൽകുന്ന ടയർ കമ്പനികൾ കള്ളക്കളിയൂടെ കോടികൾ കൊയ്യുന്നത് നഗ്നമായ ഒരു സത്യമാണ്. ടയർലോബിയുടെ ഒത്തുകളിയാണ് പലപ്പോഴും റബർ വില കുത്തനെ ഇടിയാനും ഇടയാക്കുന്നത്. ഇത്തരം കള്ളത്തരങ്ങൾ പൊളിക്കാൻ ഉറച്ചു തന്നെയാണ് കേന്ദ്രസർക്കാർ നീക്കങ്ങൾ. ഒത്തുകളിച്ചു ടയർവില കൂട്ടി കൊള്ളലാഭം കൊയ്യാനുള്ള ശ്രമത്തിനും കേന്ദ്രം അടുത്തിടി തടയിട്ടിരുന്നു.
ടയർവില കൂട്ടാൻ ഒത്തുകളിച്ച എംആർഎഫ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് വൻ തുക പിഴ ചുമത്തിയ കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവ് അമിതലാഭത്തിനായി ഉപയോക്താക്കളെ ചൂഷണംചെയ്യുന്ന കുത്തകകൾക്കുള്ള ശക്തമായ മുന്നറിയിപ്പായി മാറുകയും ചെയ്തു. നിർണായക ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നിൽ ഒരു മലയാളിയുടെ കൂർമ്മ ബുദ്ധിയുമുണ്ട്.
സിസിഐയിലെ മുതിർന്ന അംഗമായിരുന്ന അഗസ്റ്റിൻ പീറ്റർ ഉൾപ്പെട്ട സിസിഐ കോറമാണ് 2018 ആഗസ്തിൽ ടയർ കമ്പനികൾക്ക് പിഴ ചുമത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 2006 മുതൽ 2009 വരെ സിസിഐ ഉപദേശകനും പിന്നീട് ഡയറക്ടർ ജനറലുമായിരുന്നു അഗസ്റ്റിൻ പീറ്റർ. 2014 മുതൽ 2019 വരെ സിസിഐ മുതിർന്ന അംഗമായും സേവനമനുഷ്ഠിച്ചു. ഈ കാലയളവിലാണ് ടയർ കമ്പനികൾക്ക് എതിരായ പരാതി സിസിഐ പരിഗണനയ്ക്ക് വന്നത്.
പിന്നീട് ഇദ്ദേഹം വാണിജ്യ മന്ത്രാലയത്തിന്റെ ചുമതലക്കാരനായും പ്രവർത്തിച്ചു. ഇദ്ദേഹം സിസിഐ കമ്മറ്റിയുടെ മുതിർന്ന അംഗമായപ്പോഴാണ് ടയർ കമ്പനികൾക്കെതിരെയുള്ള പരാതികൾ കോർപ്പറേറ്റ് മന്ത്രാലയത്തിന് െൈകെമാറിയത്. പക്ഷേ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടെങ്കിലും പ്രധാനമായ തെളിവുകൾ പോരായിരുന്നു. നിയമ വിരുദ്ധമായിരുന്നു ടയർവില ഉയർത്തിയതും. ഇതോടെ വൻ ഒത്തുകളി തുടർന്നു. ഇതേ തുടർന്ന് ശക്തമായ നിരീക്ഷണമാണ് അഗസ്റ്റിൻ പീറ്ററും സംഘവും നടത്തിയത്. തട്ടിപ്പ് ബോധ്യമാക്കാനുള്ള തൈളിവുകളും ലഭ്യമാക്കി.
ഇതോടെ പത്ത് ശതമാനം പിഴ ഈടാക്കാമായിരുന്നെങ്കിലും അഞ്ച് ശതമാനത്തിൽ ഒതുക്കുകയായിരുന്നു. സിസിഐയുടെ നടപടിയാണ് സുപ്രീംകോടതിയും ശരിവെച്ചത്. കടുത്തുരുത്തി കോഴാന്തടത്തിൽ പരേതനായ കെ ജെ പീറ്ററിന്റെ മകനാണ് അഗസ്റ്റിൻ. 1977-78 ൽ പാല സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാനായിരുന്നു. കേന്ദ്ര പെട്രോളിയം മന്ത്രാലയം ഡയറക്ടർ ജനറൽ, വാണിജ്യ മന്ത്രാലയം പോളിസി വിഭാഗം ഡയറക്ടർ എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഡൽഹിക്ക് സമീപം ദ്വാരകയിലാണ് അഗസ്റ്റിൻ പീറ്റർ ഇപ്പോൾ താമസിക്കുന്നത്.
എംആർഎഫ് അടക്കം ടയർ ഉൽപ്പാദനമേഖലയിൽ പ്രബലരായ നാലോ അഞ്ചോ കമ്പനി ചേർന്ന് ടയറിന്റെ വിപണിവില നിർണയിക്കാൻ നടത്തിയ ഗൂഢാലോചനകളും ചരടുവലികളും വ്യക്തമാക്കുന്നതാണ് അഗസ്റ്റിൽ ഉൾപ്പെടുന്ന സിസിഐ ഉത്തരവ്. ഒരു വ്യാവസായികമേഖലയെ മൊത്തത്തിൽ നിയന്ത്രിക്കാനും ഉൽപ്പന്നത്തിന്റെ വില നിർണയിക്കാനും പ്രബലരായ കമ്പനികൾ നടത്തുന്ന ഇടപെടലുകളെ 'കാർട്ടലൈസേഷൻ' എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
കാർട്ടലൈസേഷനിൽ ഏർപ്പെട്ട എംആർഎഫ്, അപ്പോളോ, സിയറ്റ്, ജെകെ, ബിർള ടയർ കമ്പനികൾക്കും അതിന് കൂട്ടുനിന്ന ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷനും (എടിഎംഎ) 1788 കോടി രൂപയുടെ പിഴയാണ് സിസിഐ ചുമത്തിയത്. എടിഎംഎ ശേഖരിച്ച് നൽകിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ കമ്പനികൾ ഒരേസമയം വില നിർണയിച്ചു. ആത്യന്തികമായി ഉപയോക്താക്കളാണ് ഇതിലൂടെ വഞ്ചിക്കപ്പെട്ടതെന്ന് സിസിഐ വൃത്തങ്ങൾ പ്രതികരിച്ചു.
കമ്പനികൾ വിപണിയിൽ ഒരുപോലെ മത്സരിക്കുമ്പോൾ ഉൽപ്പന്നങ്ങളുടെ വിപണിവില കുറയും. എന്നാൽ, പ്രബലരായ ടയർ കമ്പനികൾ ഒരുമിച്ച് വില നിശ്ചയിച്ചതോടെ ഉപയോക്താക്കൾ വഞ്ചിക്കപ്പെട്ടു. ടയർവില കൂടിയാൽ അത് അനുബന്ധമേഖലകളെയും കാര്യമായി ബാധിക്കും. ടയർവില അകാരണമായി ഉയരുന്നതിൽ ആശങ്കാകുലരായ ചില സംഘടനകളാണ് ഈ വിഷയത്തിൽ കോർപറേറ്റ്കാര്യ മന്ത്രാലയത്തിന് പരാതി നൽകിയത്. കമ്പനികൾ ഒത്തുകളിച്ചതിന്റെ തെളിവുകളായ ഇ-മെയിലുകളും മറ്റും വീണ്ടെടുത്തതാണ് അന്വേഷണത്തിൽ നിർണായകമായത്.
മറുനാടന് മലയാളി ബ്യൂറോ