- Home
- /
- Australia
- /
- Association
പ്യൂമ ഡാൻസ് ഫെസ്റ്റിനായി സ്വാസികയും സംഘവും പെർത്തിൽ; സംഗീതവും നൃത്തവും ഇടകലർന്ന കലാ സന്ധ്യ ജൂലൈ 27ന്
- Share
- Tweet
- Telegram
- LinkedIniiiii
പ്യൂമ ഡാൻസ് ഫെസ്റ്റിനായി സ്വാസിക സംഘവും പെർത്തിലേക്ക്. സ്വാസിക യോടൊപ്പം ഗായിക സുമി അരവിന്ദ്, വയലിനിസ്റ്റും സംഗീതഞ്ജും അവതാരകയും ആയ ലക്ഷ്മി ജയൻ എന്നിവരും ചേരുന്നതോടെ ഈവർഷത്തെ PUMA ഡാൻസ് ഫെസ്റ്റ് and Star Singer season 3 കാണികൾക്ക് ഒരു നൃത്ത സംഗീത ഉത്സവം തന്നെ തീർക്കും.
PUMA Dance Academy യിലൂടെ നൃത്ത പരിശീലനം ചെയ്യുന്ന 100 ഓളം നർത്തകരോടൊപ്പം സ്വാസികയും ചേരുമ്പോൾ വേദിയിൽ മനോഹര മുഹൂർത്തങ്ങൾ സമ്മാനിക്കുമെന്നുറപ്പ്. .തമിഴിലൂടെ സിനിമാരംഗത്തേക്ക് വന്ന സ്വാസിക, കട്ടപ്പനയിലെ ഹൃദിക്റോഷൻ, ചതുരം എന്നീ നിരവധി സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയാണ്. 2020 -ൽ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് ജേതാവു കൂടിയാണ് സ്വാസിക.
ഒന്നാം വാർഷികം ആഘോഷിക്കുന്ന PUMA Arts Academy യുടെ ഈ മനോഹര നൃത്ത -സംഗീത സായാഹ്നത്തിലേക്ക് എല്ലാ പെര്ത്ത് മലയാളികളെയും സാദരം സ്വാഗതം ചെയ്യുന്നു.
Date- Saturday 27th July 2024.
Venue - Kennedy Baptist Auditorium, Murdoch.
Tickets are available from PUMA executives and online.