- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്; പുരുഷ സിംഗിൾസിൽ ക്വാർട്ടർ ലൈനപ്പായി; ഒരു സെറ്റും വഴങ്ങാതെ റാഫേൽ നദാൽ ഫെഡററുടെ റെക്കോഡിനരികെ; പരുക്കിലും പൊരുതി നേടിയ ജയവുമായി ജോക്കോവിച്ച്; ഡൊമിനിക് തീം പുറത്ത്; വനിതാ സിംഗിൾസിൽ സെറീന - സിമോണ പോരാട്ടം തീപാറും
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ ക്വാർട്ടർ ലൈനപ്പായി. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ജർമ്മൻ താരം അലക്‌സാണ്ടർ സ്വരേവുമായി ഏറ്റുമുട്ടും. വയറ്റിലെ പരുക്ക് അലട്ടിയിട്ടും പ്രീക്വാർട്ടറിൽ മിലോസ് റാവോണികിനെതിരെ 4 സെറ്റ് നീണ്ട പോരാട്ടത്തിലാണ് സെർബിയൻ താരത്തിന്റെ ജയം. സ്‌കോർ 7 - 6, 4 - 6, 6 - 1, 6 - 4.
മുൻ ചാമ്പ്യനും ലോക രണ്ടാം നമ്പർ താരവുമായ സ്പാനിഷ് താരം റാഫേൽ നദാൽ ക്വാർട്ടർ ഉറപ്പിച്ചു. ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്‌നിനിയെ നേരിടുള്ള സെറ്റുകകൾക്ക് തോൽപ്പിച്ചാണ് നദാൽ ക്വാർട്ടറിലെത്തിയത്. സ്‌കോർ 6 - 3, 6 - 4, 6 - 2 നദാലിന്റെ 13-ാം യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലാണിത്. ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ നദാൽ എടുക്കുന്ന തുടർച്ചയായ 33-ാം സെറ്റാണിത്. ഇതിനിടെ ഒരു സെറ്റ് പോലും വഴങ്ങിയിട്ടില്ല.
ഒരു സെറ്റ് പോലും വഴങ്ങാതെ ഫെഡറർ 36 ഗ്രാൻഡ്സ്ലാം മത്സരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഫെഡറർ തന്നെയാണ് മുന്നിൽ. അടുത്ത മത്സരം റാഫ ഇതേ രീതിയൽ തന്നെയാണ് ജയിക്കുന്നതെങ്കിൽ ഫെഡററിന്റെ റെക്കോഡിനൊപ്പമെത്താം.
മറ്റൊരു മത്സരത്തിൽ നോർവെയുടെ കാസ്പർ റുഡിനെ മറികടന്ന് റഷ്യൻ താരം ആന്ദ്രേ റുബ്ലേവും ക്വാർട്ടറിലെത്തി. പരിക്കിനെ തുടർന്ന് രണ്ട് സെറ്റുകൾക്ക് ശേഷം റുഡ് പിന്മാറുകയായിരുന്നു. റുബ്ലേവ് 6-2, 7-6 എന്ന സ്‌കോറിന് മുന്നിൽ നിൽക്കെയാണ് റുഡ് പിന്മാറിയത്. അമേരിക്കൻ താരം മെക്കൻസി മക്ഡൊണാൾഡിനെ തോൽപ്പിച്ച് ഡാനിൽ മെദ്വദേവും ക്വാർട്ടറിലെത്തി. 6 -4, 6 - 2, 6 - 3 എന്ന സ്‌കോറിനായിരുന്നു റഷ്യൻ താരത്തിന്റെ ജയം. ഇതോടെ ഒരു റഷ്യൻ ക്വാർട്ടർ ഫൈനൽ കാണാൻ കാണികൾക്ക് അവസരമൊരുങ്ങി.
പ്രീക്വാർട്ടറിൽ പോരാട്ടത്തിനിറങ്ങാതെ ഇറ്റാലിയൻ താരം മാതിയോ ബരേറ്റിനി പിന്മാറിയതോടെ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ക്വാർട്ടറിലേക്ക് മുന്നേറി. നദാലാണ് ക്വാർട്ടറിൽ സിറ്റ്സിപാസിനെ കാത്തിരിക്കുന്നത്. പുരുഷന്മാരിൽ ഓസ്ട്രിയൻ താരം 3ാം സീഡ് ഡൊമിനിക് തീം പുറത്തായതാണ് വലിയ ഞെട്ടൽ. ബൾഗേറിയൻ താരം ഗ്രിഗർ ദിമിത്രോവാണ് യുഎസ് ഓപ്പൺ ചാംപ്യനെ മടക്കിയത് (6- 4, 6 -4, 6- 0). യോഗ്യതാ റൗണ്ട് കളിച്ച് ആദ്യ ഗ്രാൻസ്ലാമിനെത്തി സ്വപ്നതുല്യമായ കുതിപ്പു തുടരുന്ന റഷ്യൻ താരം അസ്ലാൻ കരാറ്റ്‌സെവാണ് ദിമിത്രോവിന്റെ എതിരാളി.
വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ മുൻ ചാമ്പ്യൻ യു എസിന്റെ സെറീന വില്യംസ് ലോക രണ്ടാം നമ്പർ താരം റൊമേനിയയുടെ സിമോണ ഹാലെപുമായി ഏറ്റുമുട്ടും. 4ാം റൗണ്ടിൽ ബെലാറൂസിന്റെ ആര്യന സബലേങ്കയെ സെറീന തോൽപിച്ചപ്പോൾ (6 -4, 2 - 6, 6 - 4) പോളണ്ടിന്റെ ഇഗ സ്യാംതെകിനെതിരെ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു ഹാലെപിന്റെ ജയം (3 - 6, 6 - 1, 6 - 4).
കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ കിരീടത്തിലേക്കുള്ള വഴിയിൽ ഹാലെപിനെ ഇഗ അട്ടിമറിച്ചിരുന്നു. ഗാർബൈൻ മുഗുരുസയെ തോൽപിച്ച് നവോമി ഒസാക്കയും മുന്നേറി (4 -6,6 -4,7 -5).
വനിതാ വിഭാഗത്തിൽ ഉക്രെയ്നിന്റെ എലീന സ്വിറ്റോളിനയെ തോൽപ്പിച്ച് അമേരിക്കയുടെ സീഡില്ലാതാരം ജെസീക്ക പെഗുല ക്വാർട്ടറിലെത്തി. സ്‌കോർ 6-4, 3-6, 6-3. അമേരിക്കയുടെ തന്നെ ജെന്നിഫർ ബ്രാഡിയും അവസാന എട്ടിൽ ഇടം നേടി. ക്രൊയേഷ്യയുടെ ഡോന്ന വെകിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ബ്രാഡി തോൽപ്പിച്ചത്. സ്‌കോർ 6 - 1, 7 - 5.
സ്പോർട്സ് ഡെസ്ക്