- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ; ചരിത്രക്കുതിപ്പ് തുടർന്ന് കരാറ്റ്‌സെവ്; ദിമിത്രോവിനെ വീഴ്ത്തി അവസാന നാലിൽ; വനിതാ സിംഗിൾസിൽ സെറീന - ഒസാക്ക പോരാട്ടം; കൂടുതൽ ഗ്രാൻസ്ലാം കിരീടമെന്ന ചരിത്രനേട്ടത്തിന് ഒപ്പമെത്താൻ സെറീനയ്ക്ക് വേണ്ടത് രണ്ട് ജയം മാത്രം
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ സെർബിയയുടെ നോവാക് ജോക്കോവിച്ച് സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ജർമൻ താരം അലക്‌സാണ്ടർ സ്വരേവിനെ നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ജോക്കോവിച്ച് സെമി ബർത്ത് ഉറപ്പിച്ചത്. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് തുടർച്ചയായ മൂന്ന് സെറ്റുകൾ നേടി സെമി ബർത്ത് ജോക്കോവിച്ച് ഉറപ്പിച്ചത്.
യോഗ്യതാ റൗണ്ട് കളിച്ച് ആദ്യ ഗ്രാൻസ്ലാമിനെത്തി അട്ടിമറികളിലൂടെ മുന്നേറുന്ന റഷ്യൻ താരം അസ്‌ലാൻ കരാറ്റ്‌സെവാണ് സെമിയിൽ ജോക്കോവിച്ചിന്റെ എതിരാളി. സ്വപ്നതുല്യമായ കുതിപ്പ് തുടർന്നാണ് സമിഫൈനലിലേക്ക് കരാറ്റ്‌സെവ് മുന്നേറിയത്.
ബൾഗേറിയയുടെ 18-ാം സീഡ് ഗ്രിഗർ ദിമിത്രോവിനെ തകർത്ത കരാറ്റ്‌സെവ്, ഓപ്പൺ കാലഘട്ടത്തിൽ യോഗ്യതാറൗണ്ട് ജയിച്ചെത്തി ഗ്രാൻസ്‌ലാം ടൂർണമെന്റിന്റെ സെമിയിൽ കടക്കുന്ന അഞ്ചാമത്തെ മാത്രം പുരുഷതാരമായി മാറി.
നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ ദിമിത്രോവിനെ 2-6, 6-4, 6-1, 6-2 എന്ന സ്‌കോറിൽ തകർത്താണ് കരാറ്റ്‌സെവിന്റെ മുന്നേറ്റം.
വനിതാ വിഭാഗത്തിൽ സൂപ്പർതാരങ്ങളുടെ പോരാട്ടത്തിൽ ആതിഥേയ താരം സിമോണ ഹാലെപ്പിനെ തകർത്ത് യുഎസ് താരം സെറീന വില്യംസ് സെമിയിലെത്തി. ഹാലെപ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സെറീനയുടെ സെമി പ്രവേശം. സ്‌കോർ 6-3, 6-3. ഓസ്‌ട്രേലിയൻ ഓപ്പണിൽ സെറീനയുടെ ഒൻപതാം സെമിഫൈനൽ പ്രവേശമാണിത്. 24-ാം കിരീടനേട്ടത്തോടെ കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങളെന്ന ചരിത്രനേട്ടത്തിന് ഒപ്പമെത്താൻ സെറീനയ്ക്ക് ഇനി വേണ്ടത് രണ്ടു ജയങ്ങൾ കൂടി.
മറ്റൊരു മത്സരത്തിൽ തായ്വാൻ താരം സിയ സൂ-വെയ് യെ തകർത്ത് ലോക മൂന്നാം നമ്പർ താരം ജപ്പാന്റെ നവോമി ഒസാക്കയും സെമിയിലെത്തി. മൂന്നു തവണ ഗ്രാൻസ്‌ലാം നേടിയിട്ടുള്ള നവോമി ഒസാക്ക, ലോക 71-ാം നമ്പർ താരമായ വെയ് യെ 6-2, 6-2 എന്ന സ്‌കോറിനാണ് തോൽപ്പിച്ചത്. 23കാരിയായ ഒസാക്ക, സെമിഫൈനലിൽ 23 തവണ ഗ്രാൻസ്‌ലാം നേടിയിട്ടുള്ള സെറീന വില്യംസുമായി ഏറ്റുമുട്ടും.
ബുധനാഴ്ച നടക്കുന്ന പുരുഷ സിംഗിൾസ് ക്വാർട്ടർ പോരാട്ടത്തിൽ റഷ്യൻ താരങ്ങളായ ആന്ദ്രേ റുബ്ലേവും ഡാനിൽ മെദ്വദേവും ഏറ്റുമുട്ടും. നോർവെയുടെ കാസ്പർ റുഡിനെ പ്രീക്വാർട്ടറിൽ മറികടന്നാണ് റുബ്ലേവ് ക്വാർട്ടറിൽ കടന്നത്. അമേരിക്കൻ താരം മെക്കൻസി മക്‌ഡൊണാൾഡിനെ തോൽപ്പിച്ചാണ് ഡാനിൽ മെദ്വദേവ് ക്വാർട്ടർ ഉറപ്പിച്ചത്.
ഫാബിയോ ഫോഗ്നിനിയെ നേരിടുള്ള സെറ്റുകകൾക്ക് കീഴടക്കി ക്വാർട്ടറിൽ കടന്ന മുൻ ചാമ്പ്യൻ റാഫേൽ നദാൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസുമായി ഏറ്റുമുട്ടും.
സ്പോർട്സ് ഡെസ്ക്