- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായത്തെ വെല്ലും പോരാട്ടവീര്യം; റോജർ ഫെഡററും വീനസ് വില്യംസും ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ; കലാശപ്പോരിൽ വീനസിനെ എതിരിടാൻ സഹോദരി സെറീന
മെൽബൺ: പഴയ പടക്കുതിരകളുടെ പോരാട്ടവീര്യത്തിൽ നിറഞ്ഞ് ഓസ്‌ട്രേലിയൻ ഓപ്പൺ. മുൻ ലോക ഒന്നാം നമ്പറുകളായ റോജർ ഫെഡററും വീനസ് വില്യംസും ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കടന്നു. വനിതാ വിഭാഗം ഫൈനലിൽ വീനസ് നേരിടുന്നതു സ്വന്തം സഹോദരി സെറീന വില്യംസിനെയാണെന്ന പ്രത്യേകതയുമുണ്ട്. വാശിയേറിയ അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവിൽ സ്വന്തം നാട്ടുകാരൻ കൂടിയായ സ്റ്റാൻ വാവ്‌റിങ്കയെയാണു സ്വിറ്റ്‌സർലൻഡ് താരം ഫെഡറർ തോൽപ്പിച്ചത്. 35കാരന്റെ ജയം 7-5, 6-3, 1-6, 4-6, 6-3 എന്ന സ്‌കോറിനാണ്. നാലാം സീഡും നിലവിലെ യുഎസ് ഓപ്പൺ ചാംപ്യനുമായ വാവ്‌റിങ്കയെ നേർക്കുനേർ പോരാട്ടങ്ങളിൽ 19-ാം തവണയാണു ഫെഡറർ തോൽപ്പിക്കുന്നത്. ഒൻപതാം സീഡായ സ്പാനിഷ് താരം റാഫേൽ നദാലും 15-ാം സീഡ് ബൾഗേറിയക്കാരൻ ഗ്രിഗോർ ദിമിത്രോവും തമ്മിലുള്ള രണ്ടാം സെമിപോരാട്ടത്തിലെ വിജയിയെ ഫെഡറർ ഫൈനലിൽ നേരിടും. വനിതാ വിഭാഗത്തിൽ അമേരിക്കയുടെ തന്നെ കൊകോ വാൻഡെവെഗെയെ മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിൽ തകർത്താണു 13-ാം സീഡായ വീനസ് വില്യംസ് ഫൈനലിൽ എത്തിയത്. സ്‌കോർ: 6-7 (3-7) 6-2 6-3. 36കാരിയായ
മെൽബൺ: പഴയ പടക്കുതിരകളുടെ പോരാട്ടവീര്യത്തിൽ നിറഞ്ഞ് ഓസ്‌ട്രേലിയൻ ഓപ്പൺ. മുൻ ലോക ഒന്നാം നമ്പറുകളായ റോജർ ഫെഡററും വീനസ് വില്യംസും ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കടന്നു. വനിതാ വിഭാഗം ഫൈനലിൽ വീനസ് നേരിടുന്നതു സ്വന്തം സഹോദരി സെറീന വില്യംസിനെയാണെന്ന പ്രത്യേകതയുമുണ്ട്.
വാശിയേറിയ അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവിൽ സ്വന്തം നാട്ടുകാരൻ കൂടിയായ സ്റ്റാൻ വാവ്‌റിങ്കയെയാണു സ്വിറ്റ്‌സർലൻഡ് താരം ഫെഡറർ തോൽപ്പിച്ചത്. 35കാരന്റെ ജയം 7-5, 6-3, 1-6, 4-6, 6-3 എന്ന സ്‌കോറിനാണ്.
നാലാം സീഡും നിലവിലെ യുഎസ് ഓപ്പൺ ചാംപ്യനുമായ വാവ്‌റിങ്കയെ നേർക്കുനേർ പോരാട്ടങ്ങളിൽ 19-ാം തവണയാണു ഫെഡറർ തോൽപ്പിക്കുന്നത്.
ഒൻപതാം സീഡായ സ്പാനിഷ് താരം റാഫേൽ നദാലും 15-ാം സീഡ് ബൾഗേറിയക്കാരൻ ഗ്രിഗോർ ദിമിത്രോവും തമ്മിലുള്ള രണ്ടാം സെമിപോരാട്ടത്തിലെ വിജയിയെ ഫെഡറർ ഫൈനലിൽ നേരിടും.
വനിതാ വിഭാഗത്തിൽ അമേരിക്കയുടെ തന്നെ കൊകോ വാൻഡെവെഗെയെ മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിൽ തകർത്താണു 13-ാം സീഡായ വീനസ് വില്യംസ് ഫൈനലിൽ എത്തിയത്. സ്‌കോർ: 6-7 (3-7) 6-2 6-3. 36കാരിയായ വീനസ് സഹോദരിയും ലോക രണ്ടാം നമ്പറുമായ സെറീന വില്യംസിനെ ഫൈനലിൽ നേരിടും. ക്രൊയേഷ്യയുടെ മിരിജാന ലൂകിക് ബറോണിയെ 6-2, 6-1നു തോൽപ്പിച്ചാണു സെറീന ഫൈനലിൽ എത്തിയത്. വില്യംസ് സഹോദരിമാർ തമ്മിലുള്ള ഒമ്പതാം ഫൈനലിനാണു കളമൊരുങ്ങുന്നത്.