- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാൻസാനിയൻ തീരത്തു നിന്നു കണ്ടെടുത്ത വിമാന അവശിഷ്ടം കാണാതായ മലേഷ്യൻ വിമാനത്തിന്റേത്; ജൂണിൽ കണ്ടെത്തിയത് എംഎച്ച് 370ന്റെ ഭാഗങ്ങൾ തന്നെയെന്നു സ്ഥിരീകരിച്ചു മലേഷ്യ
കോലാലംപൂർ: ടാൻസാനിയൻ തീരത്തു നിന്നു കണ്ടെടുത്ത വിമാന അവശിഷ്ടം കാണാതായ മലേഷ്യൻ വിമാനത്തിന്റേതെന്നു സ്ഥിരീകരണം. ജൂണിൽ കണ്ടെത്തിയത് എംഎച്ച് 370ന്റെ ഭാഗങ്ങൾ തന്നെയെന്നു മലേഷ്യ സ്ഥിരീകരിച്ചു. ടാൻസാനിയയുടെ തീരത്തുള്ള പെംമ്പാ ദ്വീപിൽ നിന്നാണു വലിയ വിമാനാവശിഷ്ടം കണ്ടെത്തിയത്. ജൂണിലാണ് ടാൻസാനിയയിൽ നിന്നും വിമാനാവശിഷ്ടങ്ങൾ കണ്ടെടുത്തത്. മലേഷ്യൻ എയർലൈൻസ് വിമാനം കാണാതായതിനെ തുടർന്ന് രണ്ട് വർഷമായി തുടരുന്ന തെരച്ചിലിലാണ് ബോയിങ് 777 വിമാനത്തിന്റെ അവശിഷ്ട ഭാഗങ്ങൾ കണ്ടെടുത്തത്. 239 യാത്രികരുമായി പറന്നുയർന്ന മലേഷ്യൻ എയർലൈൻ വിമാനം 2014 മാർച്ചിലാണ് കാണാതായത്. കോലാലംപൂരിൽ നിന്ന് ബെയ്ജിങിലേക്ക് പറന്നുയർന്ന വിമാനം പെട്ടെന്ന് റഡാർ സംവിധാനങ്ങളിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഇതുവരേയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ടാൻസാനിയയിൽ നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങൾ വിമാനത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അവശിഷ്ടങ്ങളിൽ നിന്ന് ലഭ്യമാകുമോയെന്ന് പരിശോധന നടത്താനാണ് മല
കോലാലംപൂർ: ടാൻസാനിയൻ തീരത്തു നിന്നു കണ്ടെടുത്ത വിമാന അവശിഷ്ടം കാണാതായ മലേഷ്യൻ വിമാനത്തിന്റേതെന്നു സ്ഥിരീകരണം. ജൂണിൽ കണ്ടെത്തിയത് എംഎച്ച് 370ന്റെ ഭാഗങ്ങൾ തന്നെയെന്നു മലേഷ്യ സ്ഥിരീകരിച്ചു.
ടാൻസാനിയയുടെ തീരത്തുള്ള പെംമ്പാ ദ്വീപിൽ നിന്നാണു വലിയ വിമാനാവശിഷ്ടം കണ്ടെത്തിയത്. ജൂണിലാണ് ടാൻസാനിയയിൽ നിന്നും വിമാനാവശിഷ്ടങ്ങൾ കണ്ടെടുത്തത്. മലേഷ്യൻ എയർലൈൻസ് വിമാനം കാണാതായതിനെ തുടർന്ന് രണ്ട് വർഷമായി തുടരുന്ന തെരച്ചിലിലാണ് ബോയിങ് 777 വിമാനത്തിന്റെ അവശിഷ്ട ഭാഗങ്ങൾ കണ്ടെടുത്തത്.
239 യാത്രികരുമായി പറന്നുയർന്ന മലേഷ്യൻ എയർലൈൻ വിമാനം 2014 മാർച്ചിലാണ് കാണാതായത്. കോലാലംപൂരിൽ നിന്ന് ബെയ്ജിങിലേക്ക് പറന്നുയർന്ന വിമാനം പെട്ടെന്ന് റഡാർ സംവിധാനങ്ങളിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഇതുവരേയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ടാൻസാനിയയിൽ നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങൾ വിമാനത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അവശിഷ്ടങ്ങളിൽ നിന്ന് ലഭ്യമാകുമോയെന്ന് പരിശോധന നടത്താനാണ് മലേഷ്യൻ സർക്കാർ തീരുമാനം.
അവശിഷ്ടങ്ങൾ കാണാതായ വിമാനത്തിന്റേതാണെന്ന് മലേഷ്യൻ ഗതാഗത മന്ത്രി ലിയോ ടിയോങ് തായ് പ്രസ്താവനയിലൂടെ പറഞ്ഞു. 2015 ജൂലൈയിൽ ഫ്രഞ്ച് ദ്വീപ് റീയൂണിയനിൽ നിന്ന് കണ്ടെത്തിയ അവശിഷ്ടവും കാണാതായ വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.