- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യ ജീവന്റെ ഭാവിരക്ഷകർ മണ്ണിരകളാണോ? ആഴ്ചയിൽ രണ്ടു തവണ വീതം മണ്ണിരകളെ വിഴുങ്ങിയ ബുദ്ധിമാന്ദ്യം ഉള്ള ഇന്ത്യൻ വംശജനായ ആൺകുട്ടിയുടെ പുനർജന്മം ബ്രിട്ടനിൽ ചർച്ചയാകുമ്പോൾ
മണ്ണിരകൾ കർഷകരുടെ മിത്രങ്ങൾ ആണെന്നറിയാം. മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കി ആധുനിക ജൈവപച്ചക്കറി കൃഷിയും പൊടിപൊടിക്കുന്നു. എന്നാൽ മനുഷ്യ ജീവൻ കാക്കാനും മണ്ണിരകൾ തന്നെ സഹായി ആയെങ്കിലോ? അതാണ് ബ്രിട്ടണിലെ ഒരു നഗരത്തിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ദമ്പതികൾ സ്വാനുഭവത്തിൽ നിന്നും വ്യക്തമാക്കുന്നത്. റെഡ്ബ്രിഡ്ജിലെ ഇന്ത്യൻ വംശജരായ ദമ്പതികളുടെ മകനും ഓട്ടിസം ബാധിച്ച നാലു വയസുകാരനുമായ മിലൻ സോളങ്കിയുടെ ജീവിതത്തിലാണ് മണ്ണിര ചികിത്സ അത്ഭുതം തീർത്തിരിക്കുന്നത്. ആഴ്ചയിൽ രണ്ട് തവണ വീതം മണ്ണിരകളെ വിഴുങ്ങിയതിലൂടെയാണ് ബുദ്ധിമാന്ദ്യം ഉള്ള ഈ കുട്ടിക്ക് പുനർജന്മമുണ്ടായിരിക്കുന്നത്. ഇതോടെ ഈ കുട്ടിയും ഈ പ്രത്യേക ചികിത്സാവിധിയും ബ്രിട്ടനിൽ ചൂടൻ ചർച്ചാവിഷയമായിരിക്കുകയാണ്. ബുദ്ധിമാന്ദ്യം സംഭവിച്ച മിലന് ഒരിക്കലും ഒരു സാധാരണ ജീവിതം നയിക്കാനാവില്ലെന്നായിരുന്നു ഡോക്ടർമാർ വിധിയെഴുതിയിരുന്നത്. എന്നാൽ മണ്ണിര ചികിത്സക്ക് വിധേയനാകാൻ തുടങ്ങിയതോടെ കുട്ടിയിൽ അത്ഭുതകരമായ മാറ്റങ്ങളുണ്ടാകാൻ തുടങ്ങുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ സാക്ഷ്യ
മണ്ണിരകൾ കർഷകരുടെ മിത്രങ്ങൾ ആണെന്നറിയാം. മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കി ആധുനിക ജൈവപച്ചക്കറി കൃഷിയും പൊടിപൊടിക്കുന്നു. എന്നാൽ മനുഷ്യ ജീവൻ കാക്കാനും മണ്ണിരകൾ തന്നെ സഹായി ആയെങ്കിലോ? അതാണ് ബ്രിട്ടണിലെ ഒരു നഗരത്തിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ദമ്പതികൾ സ്വാനുഭവത്തിൽ നിന്നും വ്യക്തമാക്കുന്നത്.
റെഡ്ബ്രിഡ്ജിലെ ഇന്ത്യൻ വംശജരായ ദമ്പതികളുടെ മകനും ഓട്ടിസം ബാധിച്ച നാലു വയസുകാരനുമായ മിലൻ സോളങ്കിയുടെ ജീവിതത്തിലാണ് മണ്ണിര ചികിത്സ അത്ഭുതം തീർത്തിരിക്കുന്നത്. ആഴ്ചയിൽ രണ്ട് തവണ വീതം മണ്ണിരകളെ വിഴുങ്ങിയതിലൂടെയാണ് ബുദ്ധിമാന്ദ്യം ഉള്ള ഈ കുട്ടിക്ക് പുനർജന്മമുണ്ടായിരിക്കുന്നത്. ഇതോടെ ഈ കുട്ടിയും ഈ പ്രത്യേക ചികിത്സാവിധിയും ബ്രിട്ടനിൽ ചൂടൻ ചർച്ചാവിഷയമായിരിക്കുകയാണ്. ബുദ്ധിമാന്ദ്യം സംഭവിച്ച മിലന് ഒരിക്കലും ഒരു സാധാരണ ജീവിതം നയിക്കാനാവില്ലെന്നായിരുന്നു ഡോക്ടർമാർ വിധിയെഴുതിയിരുന്നത്. എന്നാൽ മണ്ണിര ചികിത്സക്ക് വിധേയനാകാൻ തുടങ്ങിയതോടെ കുട്ടിയിൽ അത്ഭുതകരമായ മാറ്റങ്ങളുണ്ടാകാൻ തുടങ്ങുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നത്.
ഡോക്ടർമാരെല്ലാം കൈയൊഴിഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കൾ യുഎസിലുള്ള ഒരു സ്പെഷ്യലിസ്റ്റിന്റെ ഉപദേശം തേടിയതാണ് മിലന്റെ ജീവിതത്തിൽ വഴിത്തിരിവായിരിക്കുന്നത്. അദ്ദേഹം കുട്ടിക്ക് ഹെൽമിൻത് തെറാപ്പി നിർദേശിക്കുകയായിരുന്നു. ടേപ്പ് വേമുകളെ ഭക്ഷിച്ച് കൊണ്ടുള്ള ഒരു പരീക്ഷണാത്മകമായ ചികിത്സയാണിത്. ഇതിലൂടെ ശരീരത്തിലെ അമിതചൂട് കുറയ്ക്കുകയാണ് ചെയ്യുന്നത്. തൽഫലമായി ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ തടസപ്പെടുത്തുന്ന ചില രോഗാവസ്ഥകളെ ചികിത്സിക്കാനും സാധിക്കുന്നു.
ഈ വിവാദമപരമായ ചികിത്സാ വിധി തന്റെ മകനിൽ ഫലം കണ്ട് തുടങ്ങിയെന്ന് മിലന്റെ മാതാവായ കരോലിനെ വലിയ സന്തോഷത്തോടെ വെളിപ്പെടുത്തുന്നു. കുട്ടിയുടെ മൊത്തത്തിലുള്ള അവസ്ഥ മെച്ചപ്പെട്ടുവെന്നും അവന് എല്ലാവരോടും ഇടപഴകാനുള്ള കഴിവ് വർധിക്കുന്നുണ്ടെന്നും അപരിചിതരുടെ മുഖത്ത് നോക്കാൻ സാധിക്കുന്നുണ്ടെന്നും ഈ അമ്മ പറയുന്നു. തൽഫലമായി എല്ലാ കുട്ടികളും പഠിക്കുന്ന സ്‌കൂളിൽ അവന് ചേരാൻ സാധിച്ചിട്ടുമുണ്ട്. തന്റെ മകനിൽ ഈ ചികിത്സ മൂലമുണ്ടായ ഫലം അത്ഭുതാവഹമാണെന്നാണ് കരോലിനെ സാക്ഷ്യപ്പെടുത്തുന്നത്.
ഹെൽമിൻത് സപ്ലൈ കമ്പനിയായ ബയോം റിസ്റ്റോറേഷനാണ് മിലാന് റേറ്റ് ടേപ് വേമുകളെ നൽകിയിരിക്കുന്നത്. ലങ്കാഷെയർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനി മൈക്രോസ്‌കോപ്പിക് ലാർവകളെ മിലാന് വേണ്ടി എത്തിച്ച് കൊടുക്കുയായിരുന്നു. ഇതിനായി യുകെയിൽ മെഡിസിനുകൾക്കായുള്ള റെഗുലേറ്ററി ബോഡിയായ എംഎച്ച്ആർഎയുമായി പ്രത്യേക കരാറുണ്ടാക്കിയിരുന്നു. പ്രതിരോധ സംവിധാവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് മണ്ണിര ചികിത്സ പോലുള്ളവ ഗുണം ചെയ്യുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഈ വിവാദമായ ചികിത്സ ഫലപ്രദമാണെന്നതിന് ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് ഇതിന്റെ വിമർശകർ മുന്നറിയിപ്പേകുന്നത്. നിരവധി ഇൻഫ്ലമേറ്ററി രോഗങ്ങൾ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ പ്രതിരോധിക്കാനാകുമെന്നും അതിന് വിരകളെ വിഴുങ്ങേണ്ടതില്ലെന്നും അവർ അഭിപ്രായപ്പെടുന്നു.