- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുമകളെ ശല്യം ചെയ്തയാളെ വീട്ടിൽ ചെന്ന് താക്കീത് ചെയ്തപ്പോൾ വീട് കയറി അക്രമിച്ചതിന് കേസായി; ശല്യം ചെയ്തതിന്റെ പേരുള്ള കേസ് അന്വേഷിക്കാതെ പൊലീസ് ആക്രമിച്ച കേസിൽ അറസ്റ്റിനായി വീട് കയറി ഇറങ്ങി; മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച് ഗൃഹനാഥൻ തൂങ്ങി മരിച്ചു
ഹരിപ്പാട്: സാധാരണക്കാർക്ക് നീതി നിഷേധിക്കുന്ന കേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകൾ തുടരുകയാണ്. ഇടത് സർക്കാർ അധികാരത്തിലെത്തിയിട്ടും ഇതിന് മാറ്റം വരുന്നില്ല. നീതി നിഷേധത്തിന്റെ പുതിയൊരു രക്തസാക്ഷിയാണ് കാർത്തികപ്പള്ളി പുതുക്കുണ്ടം നിധിൻ ഭവനത്തിൽ(പുളിമൂട്ടിൽ തെക്കതിൽ) കൃഷ്ണ കുമാർ. പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി വച്ച ശേഷം കൃഷ്ണകുമാർ ജീവനൊടുക്കിയത് നീതി നിഷേധം മൂലമാണ്. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്. മരുമകളെ ശല്യം ചെയ്തയാൾക്കെതിരെ പരാതി നൽകിയതിന് പൊലീസ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യാകുറിപ്പ് എഴുതി വച്ച ശേഷമാണ് മരിച്ചത്. മുഖ്യമന്ത്രിക്കും ബന്ധുക്കൾക്കും വെവ്വേറെ കത്തുകൾ എഴുതി വച്ചിരുന്നു. മരുമകളെ പ്രദേശവാസിയായ ഉണ്ണി ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്തിരുന്നു. ഫോണിൽ ശല്യപ്പെടുത്തിയ യുവാവിനെ ആദ്യം വീട്ടിലെത്തി കൃഷ്ണകുമാർ താക്കീത് ചെയ്തിരുന്നു. അതിനെതിരെ അയാൾ വീട് കയറി അക്രമിച്ചു എന്നു പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ കളിമാറി. പൊലീസ് തനി സ്വരൂപം കാട്ടി. എഎസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് കൃഷ്ണക
ഹരിപ്പാട്: സാധാരണക്കാർക്ക് നീതി നിഷേധിക്കുന്ന കേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകൾ തുടരുകയാണ്. ഇടത് സർക്കാർ അധികാരത്തിലെത്തിയിട്ടും ഇതിന് മാറ്റം വരുന്നില്ല. നീതി നിഷേധത്തിന്റെ പുതിയൊരു രക്തസാക്ഷിയാണ് കാർത്തികപ്പള്ളി പുതുക്കുണ്ടം നിധിൻ ഭവനത്തിൽ(പുളിമൂട്ടിൽ തെക്കതിൽ) കൃഷ്ണ കുമാർ. പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി വച്ച ശേഷം കൃഷ്ണകുമാർ ജീവനൊടുക്കിയത് നീതി നിഷേധം മൂലമാണ്. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്.
മരുമകളെ ശല്യം ചെയ്തയാൾക്കെതിരെ പരാതി നൽകിയതിന് പൊലീസ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യാകുറിപ്പ് എഴുതി വച്ച ശേഷമാണ് മരിച്ചത്. മുഖ്യമന്ത്രിക്കും ബന്ധുക്കൾക്കും വെവ്വേറെ കത്തുകൾ എഴുതി വച്ചിരുന്നു. മരുമകളെ പ്രദേശവാസിയായ ഉണ്ണി ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്തിരുന്നു. ഫോണിൽ ശല്യപ്പെടുത്തിയ യുവാവിനെ ആദ്യം വീട്ടിലെത്തി കൃഷ്ണകുമാർ താക്കീത് ചെയ്തിരുന്നു. അതിനെതിരെ അയാൾ വീട് കയറി അക്രമിച്ചു എന്നു പൊലീസിൽ പരാതിപ്പെട്ടു.
ഇതോടെ കളിമാറി. പൊലീസ് തനി സ്വരൂപം കാട്ടി. എഎസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് കൃഷ്ണകുമാറിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് കൃഷ്ണകുമാർ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതിയിന്മേൽ അഞ്ചു ദിവസമായിട്ടും നടപടിയുണ്ടായില്ല. മരുമകളെ ശല്യം ചെയ്ത ആൾ വടിവാളുമായി രാത്രി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും തന്റെ മരണത്തിന് എഎസ്ഐ കുഞ്ഞുമോനും ഉണ്ണിയുമാണ് ഉത്തരവാദിയെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. തന്റെ ആത്മഹത്യ കൊണ്ട് കുടുംബത്തിനു മേലുള്ള പ്രശ്നങ്ങൾ അവസാനിക്കട്ടെയെന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
ഒരു കത്ത് വീടിന്റെ ഭിത്തിയിലും മറ്റൊരെണ്ണം കട്ടിലിനടിയിലുമാണ് സൂക്ഷിച്ചിരുന്നത്. ഇൻക്വിസ്റ്റ് നടപടികൾക്കായി എത്തിയ പൊലീസ് ഭിത്തിയിൽ ഒട്ടിച്ചിരുന്ന കത്ത് കീറിക്കളയാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ഭാര്യ: സോമിനി. മക്കൾ: നിഥിൻകുമാർ, മായ. മരുമക്കൾ: സോണിയ, രാജേഷ്. തൃക്കുന്നപ്പുഴ പൊലീസ് ഇൻക്വിസ്റ്റ് തയാറാക്കി.