തിരുവനന്തപുരം: ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിച്ചു. ഓട്ടോയുടെ മിനിമം ചാർജ് 20 ൽ നിന്ന് 25 ആക്കി. ടാക്‌സിയുടെ മിനിമം ചാർജ് 175 രൂപയാക്കിയാണ് വർധിപ്പിച്ചത്. നേരത്തെ 150 രൂപയായിരുന്നു ടാക്‌സിയുടെ മിനിമം ചാർജ്. മന്ത്രിസഭാ യോഗം നിരക്ക് വർധനയ്ക്കു അംഗീകാരം നൽകി.

ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ ജസ്റ്റിസ് എം.രാമചന്ദ്രൻ കമ്മിഷൻ സർക്കാരിനു സമർപ്പിച്ച ശുപാർശ പ്രകാരമാണു തീരുമാനം. ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയായും ടാക്‌സി നിരക്ക് 200 രൂപയായും എൻജിൻ ശേഷി 1500 സിസിക്കു മുകളിലുള്ള ടാക്‌സികളുടെ മിനിമം നിരക്ക് 250 രൂപയായും വർധിപ്പിക്കണം എന്നായിരുന്നു ശുപാർശ. മന്ത്രിസഭായോഗം നിരക്ക് വർദ്ധന ്അംഗീകരിച്ചു. തീരുമാനം നിയമസഭയെ അറിയിക്കും.