- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിലേക്ക് ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ കൊണ്ടു വന്നതിൽ തീവ്ര ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തം; മൊറാരി ബാപ്പുവിന്റെ ക്ഷണം സ്വീകരിച്ച് ആത്മീയ പരിപാടിയിൽ പങ്കെടുക്കാൻ മുംബൈ ചുവന്ന തെരുവിൽ നിന്നും സ്ത്രീകളെത്തി
അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ ലൈംഗിക തൊഴിലാളികൾ സന്ദർശിച്ചതിനെ തുടർന്ന് കടുത്ത പ്രതിഷേധവുമായി തീവ്ര ഹിന്ദുസംഘനടകൾ രംഗത്തെത്തി. രാമകഥയുടെ പ്രമുഖ വ്യാഖ്യാതാവ് മൊറാരി ബാപ്പുവിന്റെ ക്ഷണം സ്വീകരിച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച അയോധ്യയിൽ വച്ച് നടന്ന പരിപാടിയിലായിരുന്നു മുംബൈയിൽ നിന്നുള്ള ലൈംഗിക തൊഴിലാളികളായ സ്ത്രീകൾ പങ്കെടുത്തിരുന്നത്. ഇവിടെ വച്ച് നടന്ന പരിപാടിയിൽ വിശ്രുത കവി തുളസീദാസിന്റെ മാനസ് ഗണിക ആലപിക്കുന്നത് കേൾക്കാൻ ഏതാണ്ട് 200 പേർ എത്തിയിരുന്നു. രാമന്റെ ജന്മഭൂമിയിൽ ലൈംഗിക തൊഴിലാളികളായ സ്ത്രീകൾ സന്ദർശിച്ചത് ഒട്ടും ശരിയായില്ലെന്നാണ് ഇവിടുത്തെ ദൻഡിയ ക്ഷേത്രത്തിലെ ഭാരത് വ്യാസ് ആരോപിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഇവിടെ ലൈംഗിക തൊഴിലാളികൾ ഒത്ത് ചേരുന്ന ചടങ്ങ് നടന്നത് അയോധ്യയെ പറ്റി തെറ്റായ സന്ദേശം പ്രചരിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം വിമർശിക്കുന്നു. വിശുദ്ധ നഗരമായ അയോധ്യയിൽ ഭക്തർ എത്തുന്നത് അവരുടെ പാപങ്ങൾ കഴുകിക്കളയാനാണെന്നും അതിനാൽ ഇവിടെ ഇത്തരക്കാരെ കയറ്റിയ ബാപ്പുവിന്റെ പ്രവൃത്തി അനുചിതമാണെന്നും വ്യാസ്
അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ ലൈംഗിക തൊഴിലാളികൾ സന്ദർശിച്ചതിനെ തുടർന്ന് കടുത്ത പ്രതിഷേധവുമായി തീവ്ര ഹിന്ദുസംഘനടകൾ രംഗത്തെത്തി. രാമകഥയുടെ പ്രമുഖ വ്യാഖ്യാതാവ് മൊറാരി ബാപ്പുവിന്റെ ക്ഷണം സ്വീകരിച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച അയോധ്യയിൽ വച്ച് നടന്ന പരിപാടിയിലായിരുന്നു മുംബൈയിൽ നിന്നുള്ള ലൈംഗിക തൊഴിലാളികളായ സ്ത്രീകൾ പങ്കെടുത്തിരുന്നത്. ഇവിടെ വച്ച് നടന്ന പരിപാടിയിൽ വിശ്രുത കവി തുളസീദാസിന്റെ മാനസ് ഗണിക ആലപിക്കുന്നത് കേൾക്കാൻ ഏതാണ്ട് 200 പേർ എത്തിയിരുന്നു.
രാമന്റെ ജന്മഭൂമിയിൽ ലൈംഗിക തൊഴിലാളികളായ സ്ത്രീകൾ സന്ദർശിച്ചത് ഒട്ടും ശരിയായില്ലെന്നാണ് ഇവിടുത്തെ ദൻഡിയ ക്ഷേത്രത്തിലെ ഭാരത് വ്യാസ് ആരോപിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഇവിടെ ലൈംഗിക തൊഴിലാളികൾ ഒത്ത് ചേരുന്ന ചടങ്ങ് നടന്നത് അയോധ്യയെ പറ്റി തെറ്റായ സന്ദേശം പ്രചരിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം വിമർശിക്കുന്നു. വിശുദ്ധ നഗരമായ അയോധ്യയിൽ ഭക്തർ എത്തുന്നത് അവരുടെ പാപങ്ങൾ കഴുകിക്കളയാനാണെന്നും അതിനാൽ ഇവിടെ ഇത്തരക്കാരെ കയറ്റിയ ബാപ്പുവിന്റെ പ്രവൃത്തി അനുചിതമാണെന്നും വ്യാസ് കുറ്റപ്പെടുത്തുന്നു.
എന്നാൽ ഇവിടെ ഈ പരിപാടിയിൽ പങ്കെടുത്ത ലൈംഗിക തൊഴിലാളികൾ ഇത് തങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ അനുഭവമാണെന്നാണ് പ്രതികരിച്ചിരിക്കുന്നത്. തങ്ങളെ ഇതിൽ പങ്കെടുക്കാൻ ക്ഷണിച്ചത് തന്നെ വലിയ അംഗീകാരമാണെന്ന് ഇതിൽ ഒരു സ്ത്രീ വെളിപ്പെടുത്തുന്നു. തുളസീദാസ് തന്റെ രാമായണത്തിൽ ലൈംഗിക തൊഴിലാളികളെ അഥവാ ഗണികകളെ പറ്റി വിശദമായി പരാമർശിച്ചിട്ടുണ്ടെന്നും അവരുടെ ജീവിതം പരിഷ്‌കരിക്കുന്നതിനെ പറ്റി അഭിപ്രായപ്പെട്ടിരുന്നുവെന്നും അതിനാൽ താൻ ചെയ്തതിൽ ഒരു തെറ്റുമില്ലെന്നും ബാപ്പു ന്യായീകരിക്കുന്നു.
ഇതിനാൽ സമൂഹത്തിൽ പാർശ്വവൽക്കരിക്കുകയും ഒറ്റപ്പെടുകയും ചെയ്തവരെ ഇനിയും ശ്രീരാമനിലേക്ക് എത്തിക്കുന്ന ശ്രമങ്ങൾ തുടരുമെന്നും ബാപ്പു വ്യക്തമാക്കുന്നു. സ്വീകാര്യതയിലും പരിഷ്‌കരണത്തിലും അധിഷ്ഠിതമായിരുന്ന രാമന്റെ ജീവിതമെന്നും ബാപ്പു ഓർമിപ്പിക്കുന്നു. തങ്ങളുടെ ആത്മാവിനെ ദൈവത്തെ ആരാധിക്കുന്നതിലൂടെ ശുദ്ധീകരിക്കേണ്ടതുണ്ടെന്നാണ് ഈ പരിപാടിയിൽ പങ്കെടുത്ത ഒരു സ്ത്രീയായ റാണി പ്രതികരിച്ചിരിക്കുന്നത്. തങ്ങളിൽ മിക്കവരും വിശ്വാസികളാണെന്നും ശനിയാഴ്ചത്തെ പരിപാടിയിൽ പങ്കെടുത്തതോടെ അനുഗ്രഹീതരായെന്ന തോന്നലുണ്ടായെന്നും റാണി വിശദീകരിക്കുന്നു.
മുംബൈയിൽ കാമാത്തി പുരയിൽ പോയി ലൈംഗിക തൊഴിലാളികളുടെ അനുഭവങ്ങൾ കേട്ടറിഞ്ഞ ശേഷമായിരുന്നു ഈ മാസം ആദ്യം ബാപ്പു ഇവരെ അയോധ്യയിലേക്ക് ക്ഷണിച്ചത്. ബാപ്പുവിന്റെ ഈ നീക്കത്തിനെതിരെ ഹിന്ദു ഗ്രൂപ്പായ ജ്യോതിഷ് ശോധ് സൻസ്ഥാനിലെ പ്രവീൻ ശർമ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നൽകിയിട്ടുണ്ട്. ലൈംഗിക തൊഴിലാളികെ പരിഷ്‌കരിക്കാനും പുനരധിവസിപ്പിക്കാനും ബാപ്പു ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹം അവർക്കിടയിൽ പണം വിതരണം ചെയ്യുകയാണ് ചെയ്യേണ്ടതെന്നും മറിച്ച് രാമകഥയിൽ സമയം ചെലവഴിക്കുകയല്ല വേണ്ടതെന്നും ശർമ നിർദ്ദേശിക്കുന്നു.
ബാപ്പു അയോധ്യയിലെ വിശുദ്ധ അന്തരീക്ഷം മലിനപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് ധർമസേന തലവനായ സന്തോഷ് ഡുബെ ആരോപിക്കുന്നത്. മഹാ മഹർഷിമാരായ വിശ്വമിത്രനും നാരദനും പോലും ലൈംഗിക തൊഴിലാളികളുടെയും സ്ത്രീകളുടെയും സ്വാധീനത്തിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചിട്ടില്ലെന്നിരിക്കെ അയോധ്യയിലേക്ക് ലൈംഗിക തൊഴിലാളികളെ കൊണ്ട് വന്നത് ഉൾക്കൊള്ളാനാവില്ലെന്നാണ് അയോധ്യ കേന്ദ്രീകരിച് പ്രവർത്തിക്കുന്ന മതപ്രഭാഷകനായ മഹന്ദ് പവൻ ദാസ് ശാസ്ത്രി പ്രതികരിച്ചിരിക്കുന്നത്.