തിരുവനന്തപുരം: കോവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സ തേടാനുള്ള അനുമതിയായി.രോഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിൽസയാകാം എന്നാണ് തീരുമാനം. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.രോഗികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആയുർവേദ ചികിത്സ നൽകാവൂ എന്ന് ഉത്തരവിലുണ്ട്. താല്പര്യം ഉള്ളവർക്ക് ആയുർവേദ ചികിത്സ നൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ മോഡൺേ മെഡിസിൻ ഡോക്ടർമാരുടെ എതിർപ്പ് മൂലം നിർദ്ദേശം ഇതുവരെ നടപ്പാക്കിയിരുന്നില്ല.

നേരിയ കോവിഡ് ബാധയുള്ളവർക്ക് ആയുർവേദ മരുന്നുകൾ നിർദ്ദേശിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് അനുമതി നൽകിയിരുന്നു. ഇതിനെതിരെ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രംഗത്തെത്തി. ഡോക്ടർ കൂടിയായ കേന്ദ്രമന്ത്രി ഹർഷ് വർധൻ ഇതിനു വിശദീകരണം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു. നേരിയ കോവിഡ് ബാധയുള്ളവർക്കും രോഗലക്ഷണില്ലാത്തവർക്കും ആയുഷ് മരുന്നുകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന മാർഗരേഖ ഡോ. ഹർഷ് വർധനും ആയുഷ് മന്ത്രി ശ്രീപദ് നായ്ക്കും ചേർന്നു കഴിഞ്ഞ ആഴ്ചയാണ് പുറത്തിറക്കിയത്.കോവിഡ് പ്രതിരോധവും പരിചരണവും എന്തുകൊണ്ടാണ് പൂർണമായി ആയുഷ് മന്ത്രാലയത്തെ ഏൽപ്പിക്കാത്തതെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. രാജൻ ശർമ, സെക്രട്ടറി ജനറൽ ഡോ. ആർ. വി. അശോകൻ എന്നിവർ ചോദിച്ചു.

കോവിഡ് ആയുർവേദ ചികിൽസക്കുള്ള മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

കോവിഡ് പ്രതിരോധം

അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂർണമോ (13 ഗ്രാം) ഇളം ചൂടുവെള്ളത്തിൽ കഴിക്കാം. സമാനരീതിയിൽ ഗുളീചി ഘനവടികയും (ചിറ്റമൃത്) കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ച്യവനപ്രാശം 15 ദിവസം അല്ലെങ്കിൽ ഒരു മാസം കഴിക്കാം.

രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർ

ഗുളീചി ഘനവടികയോ (ചിറ്റമൃത് 500 മില്ലിഗ്രാം) പൊടിയോ (13 ഗ്രാം) ഇളം ചൂടുവെള്ളത്തിൽ. ചിറ്റമൃതും തിപ്പലിയും അല്ലെങ്കിൽ ആയുഷ് 64 ഗുളിക 15 ദിവസം 2 നേരം വീതം.

നേരിയ ലക്ഷണമുള്ള കോവിഡ് ബാധിതർ

ചിറ്റമൃതും തിപ്പലിയും (375 മില്ലി ഗ്രാം) 2 നേരം 15 ദിവസത്തേക്ക്. ആയുഷ് 64 ഗുളിക (500 മില്ലിഗ്രാം) 2 നേരം ഇളം ചൂടുവെള്ളത്തിൽ.

മറ്റു നിർദ്ദേശങ്ങൾ

മഞ്ഞൾ, ഉപ്പ് എന്നിവയിട്ട ഇളം ചൂടുവെള്ളം ഇടവിട്ടു ഗാർഗിൾ (തൊണ്ട കുലുക്കുഴിയൽ) ചെയ്യുക. ത്രിഫല, യഷ്ടിമധു (ഇരട്ടിമധുരം) എന്നിവ ചേർത്തു തിളപ്പിച്ച വെള്ളവും ഗാർഗിൾ ചെയ്യാൻഉപയോഗിക്കാം. മൂക്കിന്റെ മുകളിലും താഴെയും വെളിച്ചെണ്ണയോ എള്ളെണ്ണയോ നെയ്യോ ദിവസം 2 നേരം പുരട്ടാം. യൂക്കാലിപ്റ്റസ് തൈലം, പുതിന, അയമോദകം ഇവയിലൊന്നിട്ട് ആവി പിടിക്കാം. 68 മണിക്കൂർ ഉറക്കവും ആവശ്യത്തിനു ശാരീരിക വ്യായാമവും വേണം. ആശങ്ക കുറയ്ക്കാനും ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും ശരിയായ പ്രവർത്തനത്തിനും യോഗയും വേണം.