- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർഗോഡ് മുതൽ കന്യാകുമാരി വരെ സ്ത്രീകളുടെ നീണ്ട നിര; ആറ് മണിയുടെ പരിപാടിക്ക് സ്ത്രീകളും കുട്ടികളുമുൾപ്പടെ നാല് മണി മുതൽ അണിനിരന്നു; നവോത്ഥാന മതിലിന് ബദലായി തീർത്ത അയ്യപ്പ ജ്യോതിയിൽ ഒഴുകിയെത്തി ലക്ഷങ്ങൾ; ആചാര സംരക്ഷണത്തിന് കുടുംബ സമേതം അണിനിരന്നതും നിരവധിപേർ; കാസർഗോഡ് മുതൽ ദീപം തെളിയിച്ച് പ്രമുഖരും; പരിപാടിയിലെ ജനപങ്കാളിത്തം രാഷ്ട്രീയ നേട്ടമാകുമെന്ന കണക്കകൂട്ടലിൽ ബിജെപിയും
തിരുവനന്തപുരം: ആചാര സംരക്ഷണത്തിനായി അയ്യപ്പ കർമ്മസമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ കന്യാകുമാരി വരെ സംഘടിപ്പിച്ച അയ്യപ്പ ജ്യോതി പ്രയാണത്തിൽ പങ്കെടുത്ത് പതിനായിരക്കണക്കിന് ഭക്തർ. ഒറ്റയ്ക്കും കുടുംബ സമേതവുമായാണ് ഭക്തർ എത്തിയത്. ആറ് മണിക്കാണ് പരിപാടി ഉദ്ഘാടനം പറഞ്ഞിരുന്നതെങ്കിലും നാല് മണി മുതൽ തന്നെ ഭക്തർ എത്തിതുടങ്ങിയിരുന്നു. സാധാരണയായി അയ്യപ്പ ക്ഷേത്രങ്ങളിലും വീടുകളിലുമാണ് എള്ള് തിരി ക്തതിച്ച് അയ്യപ്പ ജ്യോതി സംഘടിപ്പിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തും ആചാരങ്ങൾക്ക് മേൽ കടന്നുകയറ്റം ഉണ്ടാകുന്നുവെന്നും ആരാപിച്ചുള്ള പ്രതിഷേധത്തെ തുടർന്നാണ് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചത്. ആചാരങ്ങൾ അടിയറ വയ്ക്കാനുള്ളതല്ലെന്ന മുന്നറിയിപ്പായിരുന്നു ജനലക്ഷങ്ങൾ അണിനിരന്ന അയ്യപ്പജ്യോതി. ആചാരങ്ങൾ ലംഘിക്കാനും കൂടി ുള്ളതാണെന്നും ഉൾപ്പടെയുള്ള പ്രതികരണങ്ങളും അഭിപ്രായ പ്രകടനങ്ങളും വിവിധ കോണുകളിൽ നിന്ന് ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരം ഒരു ആശയവുമായി അയ്യപ്പ കർമ്മ സമിതി മുന്നോട്ട് വന്നത്. കോഴി
തിരുവനന്തപുരം: ആചാര സംരക്ഷണത്തിനായി അയ്യപ്പ കർമ്മസമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ കന്യാകുമാരി വരെ സംഘടിപ്പിച്ച അയ്യപ്പ ജ്യോതി പ്രയാണത്തിൽ പങ്കെടുത്ത് പതിനായിരക്കണക്കിന് ഭക്തർ. ഒറ്റയ്ക്കും കുടുംബ സമേതവുമായാണ് ഭക്തർ എത്തിയത്. ആറ് മണിക്കാണ് പരിപാടി ഉദ്ഘാടനം പറഞ്ഞിരുന്നതെങ്കിലും നാല് മണി മുതൽ തന്നെ ഭക്തർ എത്തിതുടങ്ങിയിരുന്നു. സാധാരണയായി അയ്യപ്പ ക്ഷേത്രങ്ങളിലും വീടുകളിലുമാണ് എള്ള് തിരി ക്തതിച്ച് അയ്യപ്പ ജ്യോതി സംഘടിപ്പിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തും ആചാരങ്ങൾക്ക് മേൽ കടന്നുകയറ്റം ഉണ്ടാകുന്നുവെന്നും ആരാപിച്ചുള്ള പ്രതിഷേധത്തെ തുടർന്നാണ് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചത്.
ആചാരങ്ങൾ അടിയറ വയ്ക്കാനുള്ളതല്ലെന്ന മുന്നറിയിപ്പായിരുന്നു ജനലക്ഷങ്ങൾ അണിനിരന്ന അയ്യപ്പജ്യോതി. ആചാരങ്ങൾ ലംഘിക്കാനും കൂടി ുള്ളതാണെന്നും ഉൾപ്പടെയുള്ള പ്രതികരണങ്ങളും അഭിപ്രായ പ്രകടനങ്ങളും വിവിധ കോണുകളിൽ നിന്ന് ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരം ഒരു ആശയവുമായി അയ്യപ്പ കർമ്മ സമിതി മുന്നോട്ട് വന്നത്.
കോഴിക്കോട് മുതലക്കുളത്ത് സ്വാമി ചിദാനന്ദപുരി തിരിതെളിയിച്ചു.ആറ്റിങ്ങലിൽ ടിപി സെൻ കുമാറും,കളിയിക്കാവിളയിൽ സുരേഷ് ഗോപി എം പി യും, പന്തളത്തുകൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര വർമ്മയും തിരിതെളിയിച്ചു.ചങ്ങനാശേരിയിൽ എൻ എസ് എസ് ആസ്ഥാനത്തും അയ്യപ്പജ്യോതി തെളിയിച്ചു.ചലച്ചിത്ര താരം മേനക, വിവിദ സീരിയൽ സിനിമ താരങ്ങൾ തുടങ്ങിയവർ തിരുവനന്തപുരത്തെ ചടങ്ങിൽ പങ്കെടുത്തു. പതിനൊന്ന് സംസ്ഥാനങ്ങളിലായി മൂവായിരത്തിലധികം കേന്ദ്രങ്ങളിലും, രാജ്യതലസ്ഥാനത്തും അയ്യപ്പ ജ്യോതി തെളിഞ്ഞു.കാസർകോട് ഹൊസങ്കടി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് അങ്കമാലി വരെ ദേശീയപാതയിലും, തുടർന്ന് എംസി റോഡിലൂടെയുമാണ് അയ്യപ്പ ജ്യോതി തെളിയുക.
ബിജെപി, ശബരിമല കർമ്മ സമിതി നേതാക്കൾക്ക് പുറമെ പിഎസ്‌സി മുൻ ചെയർമാൻ ഡോ. കെ എസ് രാധാകൃഷ്ണൻ, മുൻ ഡിജിപി ടിപി സെൻകുമാർ, മുൻ വനിതാ കമ്മീഷൻ അംഗം ജെ പ്രമീളാ ദേവി, സുരേഷ് ഗോപി എംപി, സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല, നടനും കലാകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ, പ്രൊഫസർ എൻ സരസു, ഫാദർ ജോസ് പാലപ്പുറം, സംവിധായകൻ അലി അക്‌ബർ തുടങ്ങിയ പ്രമുഖർ അയ്യപ്പ ജ്യോതിയുടെ ഭാഗമായി.ആർഎസ്എസ്-ബിജെപി-സംഘപരിവാർ സംഘടനകളോടു സഹകരിക്കുന്ന പ്രമുഖരും അയ്യപ്പജ്യോതിയിൽ പങ്കെടുത്തു.
പെരുന്നയിൽ അയ്യപ്പ ജ്യോതി തെളിഞ്ഞപ്പോൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കൊപ്പം മന്നം സമാധിയിൽ എത്തി. അതേ സമയം ആരും പുറത്തിറങ്ങിയില്ല. അയ്യപ്പ ജ്യോതി തെളിച്ച സമയത്തു തന്നെ പതിവു പോലെ മന്നംസമാധിയിൽ വിളക്കു തെളിച്ചു.ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ഉണ്ടായ സമരം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തി പ്രാപിച്ചതോടെ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും. ഇപ്പോൾ ഉണ്ടായിരിക്കുന്ന ജനപഹഖാളിത്തം ഉൾപ്പടെ ഉയർത്തിക്കാട്ടി ലോക്‌സഭ തിരഞ്ഞെടുപ്പിന് വലിയ ആവേശത്തോടെ ഒരുക്കങ്ങൾ നടത്താം എന്നും പാർട്ടി കണക്കുകൂട്ടുന്നു.