എരുമേലി: ജാതി മത ഭേദമന്യ അയ്യപ്പഭക്തന്മാർ ആരംഭിച്ച പ്രതിഷേധം കേരളം മുഴുവൻ അല്ല ഇന്ത്യ മുഴുവൻ ആ പ്രക്ഷോഭം വ്യാപിക്കുകയാണ്. ഭക്തന്മാരെ സംബന്ധിച്ച് കോടതി വിധിക്ക് എതിരെ അല്ല മറിച്ച് അയ്യപ്പന്റെ അവകാശം സംരക്ഷിക്കാത്ത അയ്യപ്പഭക്തരുടെ വികാരം മാനിക്കാത്ത സംവിധാനങ്ങൾക്ക് എതിരെയാണ് സമരം. പന്തളത്ത് ഒരു വികാരമായി മാളികപ്പുറത്തമ്മമാർ കുമിഞ്ഞ് കൂടിയ അല്ലെങ്കിൽ ഒഴുകിയെത്തിയ കാഴ്ച നമ്മൾ ഇന്നലെ കണ്ടു. ആ പന്തളത്തുകൊളുത്തിയ ആവേശത്തിന്റെ തിരമാല കേരളത്തിലേക്ക് പടരുകയാണ്. പന്തളത്ത് ിന്നലെ ഉണ്ടായ ആ പ്രതിഷേധം ശബരിമലയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന സ്ഥലമായ എരുമേലിയിലേക്കും ഇന്ന് പ്രചരിച്ചു.

എരുമേലിയിൽ ഇന്ന് രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ നൂറ് കണക്കിന് ഭക്തന്മാരാണ് ഒത്തുകൂടിയത്. സ്ത്രീകളും പുരുഷന്മാരുമായി നിരവധിപേർ. അവർക്ക് പിന്തുണയറിയിച്ച് കൊണ്ട് ാെച്ചമ്പലത്തിന് സമീപമുള്ള വാവര് പള്ളിയിൽ നിന്ന് ആളുകളെത്തി. അവിടുത്തെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ കെപിസിസി സെക്രട്ടറി പിഎ സലീം, വാവര് പള്ളിയുടെ പ്രതിനിധികളെത്തി. അങ്ങനെ നാനാ തുറകളിൽ നിന്ന് നിരവധിപേരാണ് എത്തിയത്. ഒരു ആവേശവും പ്രതിഷേധവും ഒക്കെ തന്നെയായിരുന്നു അവിടെ.

വലിയ ആവേശത്തിൽ ശരണം വിളിച്ചും മറ്റുമൊക്കെയാണ് അവിടെ പ്രാർത്ഥന യജ്ഞം പുരോഗമിച്ചത്. എരുമേലി എന്ന സ്ഥലത്തിന്റെ പ്രത്യേകത ഇന്ത്യയിലെ ഏറ്റവും വലിയ മതേതമായ സ്ഥലമാണ് എരുമേലി.കൊച്ചമ്പലവും വാവര് പള്ളിയും തമ്മിലുള്ളത് വെറും 10 മീറ്ററോളം വ്യത്യാസം മാത്രമാണ്. എരുമേലി എന്ന സ്ഥലത്തിന്റെ ആ ആറോ ഏഴോ മീറ്റർ മാത്രം വീതിയുള്ള റോഡിന് അഭിമുഖമായാണ് ഈ പള്ളിയും അമ്പലവും സ്ഥിതി ചെയ്യുന്നത്. എല്ലാ ആവേശവും തീഷ്ണതയും ഇന്ന് നടന്ന പ്രതിഷേധ പ്രാർത്ഥനയിൽ കാണാമായിരുന്നു.

ഉച്ചയ്ക്ക് 12 മണിക്ക് ബാങ്ക് വിളിക്കുമ്പോൾ പ്രാർത്ഥനയിലിരുന്ന എല്ലാവരും നിശബ്ദരാവുന്ന കാഴ്ചയായിരുന്നു അവിടെ കണ്ടത്.ആ ഒരു സഹിഷ്ണുതയും മതേതരത്വവും ഇന്ത്യയിൽ മറ്റൊരിടത്തും നമുക്ക് കാണാൻ കഴിയില്ല. പ്രയാർ ഗോപാലകൃഷ്ണനെപോലെ അയ്യപ്പനെ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നിരവധിപേരാണ് ്‌വിടെ എത്തിയത്.ഉദ്ഘാടനം പ്രസംഗം നടത്തിയത് പ്രയാർ ഗോപാലകൃഷ്ണനാണ്. ഈ സർക്കാർ വന്നതിന് ശേഷം ശബരിമല വിഷയത്തിൽ തന്നെ സർക്കാരുമായിട്ടുള്ള തർക്കത്തിനെ തുടർന്ന് പുറത്താക്കപ്പെട്ടയാളാണ്. ശബരിമലയെ സംരക്ഷിക്കേണ്ട നടപടികളെ കുറിച്ച് തന്നെയാണ് ഉദ്ഘാടന പ്രസംഗത്തിൽ എടുത്ത് പറഞ്ഞതും.

ഇന്ന് ശബരിമലയിലെ വിശ്വാസങ്ങൾ ഈ വിധം പ്രതിസന്ധിയിലായിരിക്കുന്നതിന്റെ കാര്യങ്ങൾ തെളിവ് നിരത്തി തന്നെ പറയുകയായിരുന്നു അദ്ദേഹം. സർക്കാരോ ദേവസ്വം ബോർഡോ ഈ വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചില്ല. വി എസ് മുഖ്യമന്ത്രിയും ജി സുധാകരനും ദേവസ്വം മന്ത്രിയുമായിരുന്ന സമയത്താണ് ഈ കേസ് ഉണ്ടാകുന്നത്. പിന്നീട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ വരുത്തിയ മാറ്റം എങ്ങനെയാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ഈ വിധിയിലേക്ക് എത്തിച്ചത് എന്നതാണ് പ്രയാർ എടുത്ത് പറയുന്നത്. ഏത് പ്രായത്തിലുള്ളവർക്കും അമ്പലത്തിൽ പ്രവേശിക്കാം എന്നായിരുന്നു സർക്കാരിന്റെ നിലപാട്. ഈ സത്യവാങ്മൂലം ഉമ്മൻ ചാണ്ടിയെ കണ്ട് മാറ്റണം എന്ന് ആവശ്യപ്പെടുകയായിരുന്നു എന്നത് ഉൾപ്പടെയുള്ള നാൾവളിയെകുറിച്ച് പറയുകയായിരുന്നു.

പ്രസംഗം അവസാനിപ്പിച്ചപ്പോൾ വികാരഭരിനായി അ്ദദേഹം പറഞ്ഞത് 10നു 50നും ഇടയ്ക്ക് പ്രായമുള്ള ഏതെങ്കിലും യുവതിക്ക് പമ്പ കടക്കണമെങ്കിൽ അത് ലക്ഷക്കമക്കിന് അയ്യപ്പഭക്തരുടെ നെഞ്ചിൽ ചവിട്ടിക്കൊണ്ടായിരിക്കണം എന്നാണ്. ദീപക് മിശ്രയും പിണറായി വിജയനും ആരെയെങ്കിലും ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കുന്നുണ്ടെങ്കിൽ സ്ത്രീകളെ അറസ്റ്റ് ചെയത്‌കൊണ്ട് പോകേണ്ട വരും എന്നാണ്. ഇതിനെ ശരണം വിളികളോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ആർക്കും പ്രവേശിക്കാം എന്ന് ദീപക് മിശ്ര പറഞ്ഞുവെങ്കിലും കുടുംബത്തിൽപ്പിറന്ന ഒരു സ്ത്രീയും ഈ വിധി മാനിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കും എന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ സ്ത്രീകളെ എന്ത്‌കൊണ്ട് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞുകൊണ്ട് സ്വാമി സത്‌സ്വരൂപാനന്ദയും അയ്യപ്പനായി ജീവിതം ഉഴിഞ്ഞ് വെച്ച അഡ്വക്കേറ്റ് ജയചന്ദ്രരാജും പ്രസംഗിച്ചു.