- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമിയപ്പാ.. അയ്യപ്പാ.. ശരണമപ്പാ.. അയ്യപ്പാ... അയ്യപ്പസ്വാമിക്ക് ശരണം വിളിച്ച് ആയിരങ്ങൾ തെരുവിൽ; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന് തുടക്കം; കൊച്ചിയിൽ സമരക്കാർ തെരുവിൽ ഇറങ്ങിയതോടെ ഗതാഗതം സ്തംഭിച്ചു; പിണറായി സർക്കാറിനെതിരെ പ്രകോപന മുദ്രാവാക്യം വിളികൾ ഉയർന്നപ്പോൾ തടഞ്ഞ് പൊലീസ്; പാഡ് വെച്ച് ഷോ കാണിക്കാനല്ല, ഭക്തരുടെ പ്രതിഷേധമാണെന്ന് രാഹുൽ ഈശ്വർ
കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയെ തുടർന്ന് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വഴിതടയൽ സമരവുമായി അയ്യപ്പസംഘടനകൾ രംഗത്ത്. ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് ഇന്ന് സംസ്ഥാന വ്യാപകമായി സമരം അരങ്ങേറിയത്. തിരുവനന്തപുരത്ത് സമരക്കാക്ക് പിന്തുണയുമായി തന്ത്രികുടുംബാംഗം രാഹുൽ ഈശ്വർ രംഗത്തെത്തി. നിരവധി ഭക്തർ ഇവിടെ സമരത്തിൽ പങ്കാളികളായി. രാവിലെ 11 മണി മുതൽ 12 വരെയാണ് ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 12 ഇടങ്ങളിൽ വഴിതടയൽ സമരം നടത്തിയത്. കൊച്ചിയിലെ സമരത്തിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. വഴിതടയൽ സമരം നടത്തി ഇവർ തെരുവിൽ ഇറങ്ങി. സ്വാമിയപ്പാ.. അയ്യപ്പാ.. ശരണമപ്പാ.. അയ്യപ്പാ... അയ്യപ്പസ്വാമിക്ക് ശരണം വിളിച്ചു കൊണ്ടാണ് ആയിരക്കണക്കിന് ഭക്തർ തെരുവിൽ ഇറങ്ങിയത്. രാഹുൽ ഈശ്വർ കൊളുത്തിവിട്ട തീ കേരളത്തിൽ ഭക്തജനങ്ങൾക്കിടയിൽ ആളിപ്പടരുകയാണ്. ബിജെപിയും വിവിധ ഹൈന്ദവ സംഘടനകളും ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം ആഞ്ഞടിക്കുകയാണ്. വിവിധ ഇടങ്ങളിലാണ് ആളുകൾ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച
കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയെ തുടർന്ന് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വഴിതടയൽ സമരവുമായി അയ്യപ്പസംഘടനകൾ രംഗത്ത്. ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് ഇന്ന് സംസ്ഥാന വ്യാപകമായി സമരം അരങ്ങേറിയത്. തിരുവനന്തപുരത്ത് സമരക്കാക്ക് പിന്തുണയുമായി തന്ത്രികുടുംബാംഗം രാഹുൽ ഈശ്വർ രംഗത്തെത്തി. നിരവധി ഭക്തർ ഇവിടെ സമരത്തിൽ പങ്കാളികളായി. രാവിലെ 11 മണി മുതൽ 12 വരെയാണ് ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 12 ഇടങ്ങളിൽ വഴിതടയൽ സമരം നടത്തിയത്. കൊച്ചിയിലെ സമരത്തിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. വഴിതടയൽ സമരം നടത്തി ഇവർ തെരുവിൽ ഇറങ്ങി. സ്വാമിയപ്പാ.. അയ്യപ്പാ.. ശരണമപ്പാ.. അയ്യപ്പാ... അയ്യപ്പസ്വാമിക്ക് ശരണം വിളിച്ചു കൊണ്ടാണ് ആയിരക്കണക്കിന് ഭക്തർ തെരുവിൽ ഇറങ്ങിയത്.
രാഹുൽ ഈശ്വർ കൊളുത്തിവിട്ട തീ കേരളത്തിൽ ഭക്തജനങ്ങൾക്കിടയിൽ ആളിപ്പടരുകയാണ്. ബിജെപിയും വിവിധ ഹൈന്ദവ സംഘടനകളും ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം ആഞ്ഞടിക്കുകയാണ്. വിവിധ ഇടങ്ങളിലാണ് ആളുകൾ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച ഭക്തരുടെ പ്രതിഷേധം കൂടുതൽ കടുക്കുകയാണ്. നാളെ യുവമോർച്ചയുടെ നേതൃത്വത്തിൽ നാളെ സംസ്ഥാനവ്യാപക പ്രതിഷേധസംഗമം സംഘടിപ്പിക്കുന്നുണ്ട്. ശബരിമലയെ തകർക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം.
കൊച്ചിയിൽ ഗതാഗത തടസം അടക്കം നേരിട്ടു. സമരത്തിനിടെ സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചും ആളുകൾ നീങ്ങി. സുപ്രീംകോടതി വിധിയാണെങ്കിലും പിണറായി സർക്കാറിനെതിരായ വിധിയാക്കി മാറ്റാനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു മുദ്രാവാക്യം വിളികൾ. തിരുവനന്തപുരത്തും സമരം സംഘടിപ്പിച്ചിരുന്നു. പ്രാർത്ഥനാ സമരമെന്ന നിലയിൽ നടത്തിയ സമരത്തിൽ പ്രതിഷേധക്കാരെ രാഹുൽ ഈശ്വർ അഭിസംബോധന ചെയതു. പാഡ് വെച്ച് ഷോ കാണിക്കാൻവേണ്ടിയല്ല തങ്ങളുടെ സമരമെന്നും ഈ സമരം ഭക്തരുടെ പ്രതിഷേധമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. സ്ത്രീകൾ അടക്കമുള്ളവർ സമരത്തിൽ പങ്കെടുത്തു.
പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയിൽ ഉറച്ച നിലപാട് സ്വീകരിക്കാനാവാതെ ബിജെപി സംസ്ഥാന നേതൃത്വം നിൽക്കുമ്പോൾ തന്നെയാണ് രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ ഭക്തർ തെരുവിൽ ഇറങ്ങിയത്. ആർഎസ്എസ് കോടതിവിധിയെ സ്വാഗതം ചെയ്തതോടെ ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ അനുവദിക്കില്ലെന്നും വിധിപഠിച്ച് നിലപാട് വ്യക്തമാക്കാമെന്നും പറഞ്ഞ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള വ്യക്തമാക്കിയത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് പാർട്ടി അനുകൂലമാണോ എതിരാണോ എന്ന് വ്യക്തമാക്കിയില്ല.
വിശ്വാസികളുടെ വിശ്വാസങ്ങൾ സംരക്ഷിക്കണം, സർക്കാർ ഓർഡിനൻസിറക്കണം, യുവമോർച്ചയും മഹിള മോർച്ചയും പ്രക്ഷോഭം തുടങ്ങും എന്നിങ്ങനെയുള്ള വാദഗതികൾ നിരത്തി ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തത്. പാർലമന്റെ് തെരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപി കേന്ദ്രനേതൃത്വം കഴിഞ്ഞ ദിവസം ഡൽഹിയിൽ കോർ കമ്മിറ്റി വിളിച്ചുകൂട്ടിയിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് ഹിന്ദു വിശ്വാസികളുടെ വികാരം പൊതുചർച്ചയാക്കാനായത് കോൺഗ്രസ് നേതാക്കളായ കെ. സുധാകരനും കെ. മുരളീധരനുമാണെന്ന് യോഗത്തിൽ പലരും ചൂണ്ടിക്കാട്ടിയിരുന്നു. അണികൾ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയർത്തുകയും സ്ത്രീ പ്രവേശത്തെ ആദ്യം മുതൽ എതിർത്ത രാഹുൽ ഈശ്വറിനെ പോലുള്ളവർക്ക് വൻ പിന്തുണ ലഭിക്കുന്ന സ്ഥിതിയുണ്ടായിട്ടും വിഷയത്തിൽ ഇടപെടാൻ വൈകുന്നത് ദോഷം ചെയ്യുമെന്ന് വിലയിരുത്തിയാണ് പാർട്ടി പ്രക്ഷോഭവഴി തെരഞ്ഞെടുത്തത്. വിശ്വാസ സംരക്ഷണ പ്രക്ഷോഭവും കാമ്പയിനും ശക്തിപ്പെടുത്തി സർക്കാറിനെതിരെ ഹിന്ദുവികാരം ശക്തമാക്കുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്.
അതേസമയം വിധിക്കെതിരെ റിവ്യൂ ഹരജിക്ക് അവസരമുണ്ടെങ്കിലും ആർഎസ്എസ് സ്വാഗതം ചെയ്ത വിധിക്കെതിരെ ഹരജി നൽകുന്നത് വലിയ ചർച്ചക്ക് വഴിതുറന്നാൽ അത് തങ്ങളുടെ പാളയത്തിൽ തന്നെ ഭിന്നിപ്പുണ്ടാക്കിയേക്കുമെന്നും ഭയമുണ്ട്. അതിനാലാണ് പാർട്ടി ഹരജി നൽകാതെ ക്ഷേത്രസംരക്ഷണ സമിതിയും അയ്യപ്പ സമാജവുമെല്ലാം നൽകുന്ന ഹരജിയെ പിന്തുണക്കുന്നത്. ബിജെപി നേരിട്ട് സമരത്തിനിറങ്ങാതെ യുവമോർച്ചയേയും മഹിള മോർച്ചയേയും ആദ്യം രംഗത്തിറക്കുന്നതും ഇതിന്റെ ഭാഗമാണ്.
അതിനിടെ ഭക്തരുടെ വികാരം മാനിച്ച് ശബരിമല വിഷയത്തിൽ മയപ്പെട്ട നിലപാടെടുത്ത ദേവസ്വം ബോർഡ് പ്രസിഡന്റിന് മുഖ്യമന്ത്രി ശാസിച്ചിരുന്നു. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാത്ത കാര്യങ്ങൾ പത്മകുമാർ മാധ്യമങ്ങൾക്ക് മുമ്പിൽ വിളിച്ചു പറഞ്ഞതാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്. വിധിക്കെതിരെ പുനഃ പരിശോധനാ ഹർജി നൽകുമെന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പരാമർശമാണ് മുഖ്യമന്ത്രിയെ കോപാകുലനാക്കിയത്.
മുഖ്യമന്ത്രിയുടെ ശകാരം ഭയന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ യോഗത്തിൽ പോലും എത്തിയിരുന്നില്ല. ഇതോടെ ദേവസ്വം ബോർഡ് കമ്മീഷണർക്ക് നേരെ പിണറായി വിജയൻ പൊട്ടിത്തെറിക്കുക ആയിരുന്നു. വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകുന്നത് ബോർഡ് ചർച്ചചെയ്യുമെന്ന് പ്രസിഡന്റ് എ. പത്മകുമാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
യോഗത്തിൽ ദേവസ്വം കമ്മിഷണർ എൻ. വാസു സംസാരിച്ച് തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ടതും കമ്മീഷണർക്ക് നേരെ ആക്രോശിച്ചതും. ''താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചചെയ്ത കാര്യമല്ല പ്രസിഡന്റ് പറഞ്ഞത്. ചർച്ച ചെയ്യാത്ത കാര്യങ്ങൾ പറയുമ്പോൾ വാക്കുകൾക്ക് നിയന്ത്രണം വേണം''- എന്നിങ്ങനെ നീണ്ടു മുഖ്യമന്ത്രിയുടെ ശകാരം.
ഞായറാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് ചോദ്യങ്ങൾക്കു മറുപടിയായി പുനഃപരിശോധനാ ഹർജിയെപ്പറ്റി പത്മകുമാറിന്റെ പരാമർശം നടത്തിയത്. ഇതോടെ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഹർജിക്കാര്യവും ചർച്ചയായെന്ന് ധ്വനിയുണ്ടായി. ഇതാണ് മുഖ്യമന്ത്രിക്ക് അപ്രീതിയുണ്ടാക്കിയത്. വ്യക്തിപരമായ അസൗകര്യങ്ങളാൽ പ്രസിഡന്റ് തിങ്കളാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് റിവ്യൂ ഹർജി നൽകണമോ എന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചേർന്ന് തീരുമാനിക്കുമെന്നും പത്മകുമാർ വ്യക്തമാക്കി. എന്നാൽ ദേവസം ബോർഡ് അംഗമായ കെപി ശങ്കരദാസ് സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന അഭിപ്രായമാണ് ഉയരുന്നത്. ഇതോടെ ദേവസം ബോർഡിലെ ഭിന്നത മറനീക്കി പുറത്തു വരികയും ചെയ്തു. ഇത് സിപിഎമ്മിന്റെ ഡബിൽ ഗെയിം എന്ന നിലയിൽ വിലയിരുത്തപ്പെടുകയും ചെയ്തു.
വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ കയറുമെന്നു തോന്നുന്നില്ല. കുടുതൽ സൗകര്യങ്ങൾ ഇപ്പോൾ ഒരുക്കാനാകില്ല. അമ്പലത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാനാകില്ല. വീട്ടിൽ വിശ്വാസികളായ സ്ത്രീകളുണ്ട്. അവരൊന്നും സുപ്രീംകോടതി വിധി ഉണ്ടെന്ന് പറഞ്ഞ് ശബരിമലിയിലേക്ക് പോകില്ലെന്നും മാധ്യമങ്ങൾക്ക് മുമ്പിൽ പത്മകുമാർ തുറന്നടിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഭൂമി കിട്ടിയില്ലെങ്കിൽ നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച് മുന്നോട്ട് പോകേണ്ടിവരും.