- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈന്യവും സർക്കാരും തമ്മിൽ ഭിന്നതയെന്ന് റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ നടപടി; ഭീകരരെ സംരക്ഷിക്കുന്ന സ്വഭാവം തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ പത്രവും രംഗത്ത്
ഇസ്‌ലാമാബാദ്: ഇന്ത്യയുടെ സർജിക്കൽ ആക്രമണം പാക് സർക്കാരും സൈന്യവും തമ്മിലെ ഭിന്നത രൂക്ഷമാക്കിയെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെടലിന്റെ വക്കിലാണെന്ന സന്ദേഷം സൈന്യത്തിന് പാക് പ്രധാനമന്ത്രി നൽകിയെന്ന ഡോൺ പത്രത്തിന്റെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായി. ഇത്തരം വാർത്തകൾ പാക് മാദ്ധ്യമങ്ങളിൽ വരാതിരിക്കാൻ ചില ഭീഷണികളും നടത്തി. പക്ഷേ ഇതൊന്നും ഫലം കാണുന്നില്ല. ഭീകരവാദികൾക്കെതിരെ നടപടിയെടുക്കാത്ത പാക്ക് സർക്കാരിനും സൈന്യത്തിനുമെതിരെ വിമർശനവുമായി പാക്കിസ്ഥാനിലെ മുൻനിര ദിനപത്രമായ ദ് നേഷൻ രംഗത്ത് വന്നിരിക്കുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ, ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സയീദ് എന്നിവർക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന് പാക്ക് സർക്കാരും സൈന്യവും വ്യക്തമാക്കണമെന്ന് നേഷൻ ആവശ്യപ്പെട്ടു. പാക്ക് സർക്കാരുമായും സൈന്യവുമായും അടുത്ത ബന്ധം പുലർത്തുന്ന ദിനപത്രമാണ് ദ് നേഷൻ. പാക്കിസ്ഥാനിലെ രണ്ടാമത്തെ പ്രധാന പത്രമാണ് ഇത്. മുഖപ്രസംഗത
ഇസ്‌ലാമാബാദ്: ഇന്ത്യയുടെ സർജിക്കൽ ആക്രമണം പാക് സർക്കാരും സൈന്യവും തമ്മിലെ ഭിന്നത രൂക്ഷമാക്കിയെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെടലിന്റെ വക്കിലാണെന്ന സന്ദേഷം സൈന്യത്തിന് പാക് പ്രധാനമന്ത്രി നൽകിയെന്ന ഡോൺ പത്രത്തിന്റെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായി. ഇത്തരം വാർത്തകൾ പാക് മാദ്ധ്യമങ്ങളിൽ വരാതിരിക്കാൻ ചില ഭീഷണികളും നടത്തി. പക്ഷേ ഇതൊന്നും ഫലം കാണുന്നില്ല. ഭീകരവാദികൾക്കെതിരെ നടപടിയെടുക്കാത്ത പാക്ക് സർക്കാരിനും സൈന്യത്തിനുമെതിരെ വിമർശനവുമായി പാക്കിസ്ഥാനിലെ മുൻനിര ദിനപത്രമായ ദ് നേഷൻ രംഗത്ത് വന്നിരിക്കുന്നു.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ, ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സയീദ് എന്നിവർക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന് പാക്ക് സർക്കാരും സൈന്യവും വ്യക്തമാക്കണമെന്ന് നേഷൻ ആവശ്യപ്പെട്ടു. പാക്ക് സർക്കാരുമായും സൈന്യവുമായും അടുത്ത ബന്ധം പുലർത്തുന്ന ദിനപത്രമാണ് ദ് നേഷൻ. പാക്കിസ്ഥാനിലെ രണ്ടാമത്തെ പ്രധാന പത്രമാണ് ഇത്. മുഖപ്രസംഗത്തിലൂടെയാണ് പത്രം തങ്ങളുടെ നിലപാട് വിശദീകരിക്കുന്നത്. ഡോണിന് പിന്നാലെ നേഷനും വാർത്ത നൽകിയത് പാക് സർക്കാരിനും സൈനയ്ത്തിനും വലിയ തിരിച്ചടിയാണ്.
ദിനപത്രം പ്രസിദ്ധീകരിച്ച 'എങ്ങനെ സുഹൃത്തുക്കളെ നഷ്ടപ്പെടുത്തുകയും ജനങ്ങളെ അകറ്റുകയും ചെയ്യാം' എന്ന തലക്കെട്ടോടു കൂടിയ മുഖപ്രസംഗത്തിലാണ് ഭീകരരെ സംരക്ഷിക്കുന്ന നയത്തിനെതിരെ കടുത്ത വിമർശനങ്ങളുള്ളത്. ഭീകരർക്കെതിരെ നടപടിയെടുക്കേണ്ട സർക്കാരും സൈനിക നേതൃത്വവും അതിനുപകരം മാദ്ധ്യമങ്ങൾക്ക് പാഠം പറഞ്ഞുതരാൻ വരികയാണെന്നും മുഖപ്രസംഗം പരിഹസിക്കുന്നു. പഠാൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് മേധാവിയുമായ മസൂദ് അസ്ഹറും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സയീദും സൈന്യത്തിന്റെ പിന്തുണയോടെ ഇപ്പോഴും പാക്കിസ്ഥാനിൽ സ്വതന്ത്രമായി വിഹരിക്കുകയാണ്. മാദ്ധ്യമങ്ങളെ അവരുടെ ജോലി ചെയ്യാൻ പഠിപ്പിക്കുന്നതിന് രാജ്യത്തെ സർക്കാരും സൈനിക നേതൃത്വവും കൂടിക്കാഴ്ച നടത്തിയത് തീർത്തും അസ്വസ്ഥത ഉണ്ടാക്കുന്ന നടപടിയാണെന്നും മുഖപ്രസംഗം വിമർശിക്കുന്നു.
ഭീകരവാദത്തിന് പിന്തുണ നൽകുന്നതിന്റെ പേരിൽ പാക്ക് സർക്കാരിനും സൈന്യത്തിനുമെതിരെ പരാമർശം നടത്തുന്ന പാക്കിസ്ഥാനിലെ രണ്ടാമത്തെ മുൻനിര ദിനപത്രമാണ് ദ് നേഷൻ. പാക്ക് സർക്കാരും സൈന്യവും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത ദ് ഡോൺ ദിനപത്രത്തിന്റെ ലേഖകനും കോളമിസ്റ്റുമായ സിറിൽ അൽമേഡയോട് രാജ്യം വിട്ടുപോകരതുതെന്ന് പാക്കിസ്ഥാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സിറിൽ അൽമേഡയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന മുഖപ്രസംഗം, സിറിൽ ചെയ്തത് ശരിയല്ലെങ്കിൽ കൃത്യമായ വിശദീകരണം നൽകണമെന്നും ആവശ്യപ്പെടുന്നു.
ലഷ്‌കർ, ഹഖാനി ഭീകരഗ്രൂപ്പുകളെ പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ സംരക്ഷിക്കുന്നതിന്റെ പേരിൽ രാജ്യാന്തരമായി പാക്കിസ്ഥാൻ ഒറ്റപ്പെട്ടുവെന്നും ഇത് ഗവൺമെന്റും സേനാനേതൃത്വവും തമ്മിൽ ഭിന്നത ഉയർത്തിരിക്കുന്നവെന്നും സിറിൽ എഴുതിയിരുന്നു. ഇതാണ് സർക്കാർസൈനിക നേതൃത്വങ്ങളെ പ്രകോപിപ്പിച്ചത്.