- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടിയ വശീകരിച്ചത് ഫേസ്‌ബുക്ക് ചാറ്റിലൂടെ; പ്രണയം പുരോഗമിക്കവേ കാമുകിക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയത്തിൽ ബ്രേക്കപ്പായി; രഹസ്യ സമാഗമ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു എന്നറിഞ്ഞത് ബന്ധുക്കളെ വിവരം അറിയിച്ച് ചോദ്യം ചെയ്തപ്പോൾ; ബിടെക്ക് കഴിഞ്ഞ് വീട്ടിലിരിക്കുന്ന നിധിൻ വിൽസൺ ലോക്കപ്പിലാകുന്നത് ഒത്തുതീർപ്പ് ശ്രമങ്ങളും പൊളിഞ്ഞതോടെ
തിരുവനന്തപുരം: പെൺകുട്ടിയുടെ നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ യുവാവ് പെൺകുട്ടിയ വശീകരിച്ചത് ഫേസ്‌ബുക്ക് ചാറ്റിലൂടെ. കാലങ്ങളായി ഫേസ്‌ബുക്ക് ചാറ്റിങ്ങ് നടത്തിയാണ് നിധിൻ വിൽസൺ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് ഇയാൾ പെൺകുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി ഇയാൾ നിരവധി തവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിലുൾപ്പടെ പോയി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. ബിടെക് കഴിഞ്ഞ് നിൽക്കുന്ന നിധിന് അങ്ങനെ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലെന്നാണ് മണ്ണന്തല പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞത്. നഗരത്തിലെ ആനയറ എന്ന സ്ഥലത്താണ് പെൺകുട്ടിയുടെ വീട്. ഇവിടെ രാത്രികാലങ്ങളിലെ സ്ഥിരം സന്ദർശകനായിരുന്നു നിധിൻ. പിന്നീട് പെൺകുട്ടിയും നിധിനും തമ്മിൽ തെറ്റിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിക്ക് വേറൊരാളുമായി പ്രണയമുണ്ടെന്ന് നിധിന് സംശയം തോന്നിയിരുന്നു. ഇതേചൊല്ലിയുള്ള വഴക്കിലാണ് ഇരുവരും പിരിഞ്ഞത്. എന്ന
തിരുവനന്തപുരം: പെൺകുട്ടിയുടെ നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ യുവാവ് പെൺകുട്ടിയ വശീകരിച്ചത് ഫേസ്‌ബുക്ക് ചാറ്റിലൂടെ. കാലങ്ങളായി ഫേസ്‌ബുക്ക് ചാറ്റിങ്ങ് നടത്തിയാണ് നിധിൻ വിൽസൺ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് ഇയാൾ പെൺകുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി ഇയാൾ നിരവധി തവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിലുൾപ്പടെ പോയി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു.
ബിടെക് കഴിഞ്ഞ് നിൽക്കുന്ന നിധിന് അങ്ങനെ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലെന്നാണ് മണ്ണന്തല പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞത്. നഗരത്തിലെ ആനയറ എന്ന സ്ഥലത്താണ് പെൺകുട്ടിയുടെ വീട്. ഇവിടെ രാത്രികാലങ്ങളിലെ സ്ഥിരം സന്ദർശകനായിരുന്നു നിധിൻ. പിന്നീട് പെൺകുട്ടിയും നിധിനും തമ്മിൽ തെറ്റിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിക്ക് വേറൊരാളുമായി പ്രണയമുണ്ടെന്ന് നിധിന് സംശയം തോന്നിയിരുന്നു. ഇതേചൊല്ലിയുള്ള വഴക്കിലാണ് ഇരുവരും പിരിഞ്ഞത്. എന്നാൽ പിന്നെയും നിധിൻ പെൺകുട്ടിയെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയായിരുന്നു. എന്നാൽ ഇത്തരം സംശയം വെച്ച് മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് പെൺകുട്ടി പറയുകയായിരുന്നു.
തന്നെ നിധിൻ ശല്യം ചെയ്യുന്നുവെന്ന കാര്യം പെൺകുട്ടി ഒരു ബന്ധുവായ ചേച്ചിയോടും സുഹൃത്തിനോടും പറഞ്ഞിരുന്നു. ശല്യം സഹിക്കാൻ വയ്യാതെ വന്നതോടെ പെൺകുട്ടി ഇവരെകൊണ്ട് നിധിനെ വിളിപ്പിക്കുകയും ശല്യം ചെയ്യാതെ പോകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ബന്ധുവും സുഹൃത്തും ചേർന്ന് നിധിനെ വിളിക്കുകയും ശകാരിക്കുകയും ചെയ്തു. അപ്പോഴാണ് തന്നെ കൂടുതൽ കുറ്റം പറയേണ്ടതില്ലെന്ന് പറഞ്ഞ ശേഷം നിധിൻ പെൺകുട്ടിയുടെ ദൃശ്യങ്ങൾ സുഹൃത്തിനും ബന്ധുവിനും അറിയിച്ചുകൊടുത്തു. തുടർന്നാണ് തങ്ങൾ തമ്മിലുള്ള പല സ്വകാര്യ നിമിഷങ്ങളും നിധിൻ ക്യാമറയിൽ പകർത്തിയിരുന്നുവെന്ന് പെൺകുട്ടിക്ക് മനസ്സിലായത്.
ഇതിനിടയ്ക്ക് ദൃശ്യങ്ങൾ തിരിച്ചുകിട്ടുന്നതിനായി പെൺകുട്ടികളും നിധിനും തമ്മിൽ ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു. ഇതെതുടർന്ന് ഇരുവരുടേയും ഒരു പൊതു സുഹൃത്തിന്റെ പരിചയത്തിലുള്ള അഭിലാഷ് എന്ന പൊലീസുകാരനെ സമീപിച്ചത്. കേസ് ഇല്ലാതാക്കാനും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കാം എന്ന് വാഗ്ദാനം ചെയ്ത പൊലീസുകാരൻ പക്ഷേ പെൺകുട്ടിയുടെ ദൃശ്യങ്ങൾ നിധിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം പെൺകുട്ടിയോട് ഫോട്ടോകൾ തിരികെ തരണമെങ്കിൽ തനിക്ക് കീഴടങ്ങണമെന്ന് നിർദേശിച്ചു.പിന്നീട് പെൺകുട്ടി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. ഈ കേസ് പിന്നീട് പേരൂർക്കട സർക്കിൾ ഓഫീസിലേക്കും അവിടെ നിന്ന് മണ്ണന്തല പൊലീസ് സ്റ്റേഷനിലേക്കും എത്തുകയായിരുന്നു.
നിതിനെ അറസ്റ്റ് ചെയ്തശേഷം ഞായറാഴ്ച പുലർച്ചെ പൊലീസ് അഭിലാഷിന്റെ പിരപ്പൻകോട്ടെ വീട്ടിലെത്തി. ഇവിടെവെച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് മണ്ണന്തല എസ്.ഐ. അനൂപിനെ ഇയാൾ ആക്രമിച്ചത്. നിധിനെതിരെ ബലാൽസംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു. പൊലീസുകാരനായ അഭിലാഷിനെതിരെ എസ്ഐയെ മർദ്ദിച്ചതിന് ഐപിസി 354 വകുപ്പ് പ്രകാരമുള്ള കേസാണ് വെഞ്ഞാറംമുട് പൊലീസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും മോശമായി പോസ്റ്റിട്ട ഇയാൾ സസ്പെൻഷനിലായിരുന്നു.