- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ക്ഷമിക്കണമെന്ന് അമ്മ തന്നെ ആവശ്യപ്പെട്ടു; കുടുംബത്തെ ഉപദ്രവിക്കുന്ന ഒരു നിലപാടും വനം വകുപ്പ് സ്വീകരിക്കില്ലെന്ന് മന്ത്രി ശശീന്ദ്രൻ; സംഭവ കാരണം വനം വകുപ്പ് പരിശോധിക്കും; മന്ത്രിക്ക് കോടാനുകോടി നന്ദി പറഞ്ഞ് അമ്മയും; ബാബു ആരോഗ്യം വീണ്ടെടുത്തു
തിരുവനന്തപുരം: മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ ചെറാട് സ്വദേശി ആർ.ബാബുവിനെതിരെ വനം വകുപ്പ് നടപടികൾ സ്വീകരിക്കില്ലെന്ന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ. ബാബുവിന്റെ കുടുംബവുമായി മന്ത്രി ഫോണിൽ ബന്ധപ്പെട്ടിരുന്നു.
മകന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ക്ഷമിക്കണമെന്ന് അമ്മ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ബാബുവിന്റെ കുടുംബത്തെ ഉപദ്രവിക്കുന്ന ഒരു നിലപാടും വനം വകുപ്പ് സ്വീകരിക്കില്ല. എന്നാൽ സംഭവം നടന്നതിന്റെ കാരണം വനം വകുപ്പ് പരിശോധിക്കുന്നതാണ്. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെട്ടതുകൊണ്ടുമാത്രമാണ് ബാബു മലയിടുക്കിൽ കുടുങ്ങികിടക്കുന്ന വിവരം പുറംലോകം അറിഞ്ഞതും രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞതും.
അതിനാൽ ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ പൊതുജനങ്ങൾ കൂറേക്കൂടി ജാഗ്രത പാലിക്കേണ്ടതും മുൻകൂട്ടി വനം വകുപ്പിനെ വിവരം അറിയിക്കേണ്ടതുമുണ്ട്. അതിനിടെ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ബാബു. ഉമ്മയോട് സംസാരിച്ചു, നന്നായി ഉറങ്ങി. ഇപ്പോൾ ആരോ?ഗ്യ പ്രശ്‌നം ഒന്നുമില്ല. സുഖമായിരിക്കുന്നു. ഭക്ഷണം കഴിക്കാനാകുന്നുണ്ട് കൂടാതെ ആശുപത്രിയിൽ ഒരു ബുദ്ധിമുട്ടും ഇല്ല. മികച്ച രീതിയിലുള്ള പരിചരണം ലഭിക്കുന്നുണ്ടെന്നും ബാബു പറഞ്ഞു.
വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചെന്നും ബാബു പറഞ്ഞു. ചികിൽസയിൽ കഴിയുന്ന ബാബു ആശുപത്രി അധികൃതർ സംസാരിക്കുന്ന ദൃശ്യങ്ങളിലാണ് ബാബു സംസാരിക്കുന്നത്. കൂടാതെ കേസ് ഒഴിവാക്കിയതിൽ വകുപ്പ് മന്ത്രിയോട് നന്ദി പറഞ്ഞു ബാബുവിന്റെ ഉമ്മ പ്രതികരിച്ചു. നിരവധി ആളുകൾ സ്‌നേഹാന്വേഷണങ്ങളുമായി ബാബുവിനെ കാണാൻ വരുന്നുണ്ട്. ഇന്ന് ഡിസ്ചാർജ് ഉണ്ടാകില്ലെന്നും ഡിഎംഓ പറഞ്ഞു. തങ്ങളെ ബുദ്ധിമുട്ടിക്കാതെ കേസിൽ നിന്ന് ഒഴിവാക്കിയ മന്ത്രിക്ക് കോടാനുകോടി നന്ദിയെന്നാണ് ബാബുവിന്റെ ഉമ്മ റഷീദ പ്രതികരിച്ചത്.
കേസെടുത്തേയ്ക്കും എന്ന വാർത്തകൾ അറിഞ്ഞപ്പോൾ മാനസിക ബുദ്ധിമുട്ടുണ്ടായതായും അവർ പറഞ്ഞു. ഈ പ്രശ്നത്തിന്റെ പേരിൽ ബാബുവിനെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കില്ലെന്നാണ് മന്ത്രി അറിയിച്ചത്. ബാബുവിനോട് സംസാരിച്ച ശേഷം പാലക്കാട്ടെ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകും. കേസെടുക്കുന്നതിനോട് പൊതു സമൂഹത്തിന് യോജിപ്പില്ല. അതേ നിലപാടിനൊപ്പം തന്നെയാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷം സൈന്യമാണ് ഇന്നലെ ഉച്ചയോടെ രക്ഷപ്പെടുത്തിയത്.തുടർന്ന് ഹെലികോപ്ടറിൽ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുകേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യമാണ് ബാബുവിനെ രക്ഷിക്കാൻ നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ