- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിൽ നിന്ന് അവധിക്കെത്തിയാൽ പിന്നെ പരാക്രമം സ്ത്രീകളോട്; കൈയും കാലും അടിച്ചൊടിച്ചതോടെ ഡോമിയെ വീട്ടുകാർ കൂട്ടികൊണ്ട് പോയി; സ്നേഹചതിയിൽ വീഴ്ത്തി വീട്ടിലെത്തിച്ച് ഭാര്യയെ ബാബു കഴുത്തറത്തു കൊന്നു; പിടിയിലായത് ആദ്യഭാര്യയേയും കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി
ചവറ: കെ.എസ്.ആർ.ടി.സി കണ്ടക്ടറായ യുവതിയെ കഴുത്തറത്തുകൊലപ്പെടുത്തിയ ഭർത്താവ് ആദ്യ ഭാര്യയെയും കൊലപെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ്. കോയിവിള ബംഗ്ലാവിൽ (കിഴക്കേപുരയിൽ) ഡോമി ബ്രയർലിയെ (36) കൊലപ്പെടുത്തിയ ഭർത്താവ് ബാബു ആദ്യ ഭാര്യയെയും കൊലപെടുത്താൻ ശ്രമിച്ചിരുന്നു. ക്രൂരതയുടെ ആൾരൂപമായാണ് നാട്ടുകാർ ബാബുവിനെ വിശേഷിപ്പിക്കുന്നത്. ആദ്യ ഭാര്യയെ നിരന്തരം മർദ്ദിക്കുകയും ഗ്യാസ് തുറന്ന് വിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നുമാണ് അവർ ബാബുവിനെ ഉപേക്ഷിച്ചുപോയത്. ഗൾഫിൽ ഒരു ലക്ഷത്തിലധികം രൂപ ശംമ്പളം ലഭിക്കുന്ന ജോലിയുള്ള ഇയാൾ അവധിക്ക് നാട്ടിൽ എത്തിയാൽ അക്രമം കാട്ടുന്നത് പതിവാണ്. അമിതമായി ഗുളിക കഴിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. 7 വർഷം മുമ്പാണ് ഡോമിയെ ഇയാൾ രണ്ടാമത് വിവാഹം കഴിച്ചത്. ഒരുവർഷം മുമ്പ് കമ്പി വടികൊണ്ട് ഡോമിയെ അടിക്കുകയും ഇവരുടെ കൈകളും കാലുകളും ഒടിഞ്ഞ് ദീർഘനാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതോടെ വീട്ടുകാർ കുട്ടികളേയും ഇവരേയും തങ്കശേരിയിലെ വീട്ട
ചവറ: കെ.എസ്.ആർ.ടി.സി കണ്ടക്ടറായ യുവതിയെ കഴുത്തറത്തുകൊലപ്പെടുത്തിയ ഭർത്താവ് ആദ്യ ഭാര്യയെയും കൊലപെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ്. കോയിവിള ബംഗ്ലാവിൽ (കിഴക്കേപുരയിൽ) ഡോമി ബ്രയർലിയെ (36) കൊലപ്പെടുത്തിയ ഭർത്താവ് ബാബു ആദ്യ ഭാര്യയെയും കൊലപെടുത്താൻ ശ്രമിച്ചിരുന്നു. ക്രൂരതയുടെ ആൾരൂപമായാണ് നാട്ടുകാർ ബാബുവിനെ വിശേഷിപ്പിക്കുന്നത്. ആദ്യ ഭാര്യയെ നിരന്തരം മർദ്ദിക്കുകയും ഗ്യാസ് തുറന്ന് വിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നുമാണ് അവർ ബാബുവിനെ ഉപേക്ഷിച്ചുപോയത്. ഗൾഫിൽ ഒരു ലക്ഷത്തിലധികം രൂപ ശംമ്പളം ലഭിക്കുന്ന ജോലിയുള്ള ഇയാൾ അവധിക്ക് നാട്ടിൽ എത്തിയാൽ അക്രമം കാട്ടുന്നത് പതിവാണ്. അമിതമായി ഗുളിക കഴിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
7 വർഷം മുമ്പാണ് ഡോമിയെ ഇയാൾ രണ്ടാമത് വിവാഹം കഴിച്ചത്. ഒരുവർഷം മുമ്പ് കമ്പി വടികൊണ്ട് ഡോമിയെ അടിക്കുകയും ഇവരുടെ കൈകളും കാലുകളും ഒടിഞ്ഞ് ദീർഘനാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതോടെ വീട്ടുകാർ കുട്ടികളേയും ഇവരേയും തങ്കശേരിയിലെ വീട്ടിലേക്ക് കൂട്ടികൊണ്ട്‌പോകുകയായിരുന്നു. ഇതിനിടെ കെ.എസ്.ആർ.റ്റി.സിയിൽ കണ്ടക്ടർ ആയി ജോലി ലഭിച്ച് എറണാകുളത്ത് താമസമായ ഡോമിയുമായി ഇയാൾ ഫോണിൽ ചങ്ങാത്തം കൂടുകയും ഇടക്കിടെ ഇവരെ വീട്ടിൽ കൂട്ടികൊണ്ടു വരിയും ചെയ്തു. എന്നാൽ ഇതൊന്നും സ്വന്തം വീട്ടിൽ ഡോമി പറഞ്ഞിരുന്നില്ല. കഴിഞ്ഞ ഞയറാഴ്ചയും ഇവർ ബാബുവിന്റെ വീട്ടിൽ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. കൊല്ലത്തുള്ള വക്കീൽ ഗുമസ്ഥയായ ഇളയ സഹോദരിയുടെ ഗൃഹപ്രവേശന കർമ്മത്തിൽ പങ്കെടുക്കുന്നതിനായാണ് വ്യാഴാഴ്ച രാത്രി എറണാകുളത്തുനിന്നും ഡോമി പുറപ്പെട്ടത്.
രാവിലെ വീട്ടിൽ എത്തുമെന്ന് അറിച്ചിരുന്നിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ എറണാകുളം ഡിപ്പോയിൽ ബന്ധപ്പെടുമ്പോഴാണ് ഇവർ രാത്രി തന്നെ പോന്നതായി അറിയുന്നത്. തുടർന്ന് വീട്ടുകാർ പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകിയെപ്പോഴേക്കും മരണവാർത്ത പുറത്തെത്തുകയായിരുന്നു. ഇന്നലെ രാവിലെ ബാബുവിന്റെ മാതൃ സഹോദരി റീത്ത വീട്ടിൽ എത്തി വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരെ അറിയിക്കുകയും ഇവർ എത്തി ജനലിലൂടെ നോക്കുമ്പോഴാണ് ഡോമിയുടെ മൃതദേഹം കുളിമുറിയിൽ കിടക്കുന്നത് കണ്ടെത്. ഗൾഫിൽ വെൽഡറായി ജോലി നോക്കിവന്ന ബാബു ആറുമാസം മുമ്പാണ് അവധിക്കായി നാട്ടിലെത്തിയത്. ഇയാളുടെ ആദ്യ ഭാര്യയുമായി പിരിഞ്ഞതിനെ തുടർന്ന് 7 വർഷം മുമ്പാണ് ഡോമിയെ വിവാഹം കഴിച്ചത്.
സഹോദരിയുടെ ഗൃഹ പ്രവേശനത്തിൽ പങ്കെടുക്കുന്നതിനായാണ് ഡോമി കൊല്ലത്ത് എത്തിയത്. ബുധനാഴ്ച രാത്രി ജോലികഴിഞ്ഞ് കൊല്ലത്തേക്ക് ബസിൽ വരുന്നതിനിടെ ബാബു ഫോൺ ചെയ്തതിനെ തുടർന്നാണ് പുലർച്ചെ ചവറ ടൈറ്റാനിയം ജംഗ്ഷനിൽ ബസ് ഇറങ്ങിയത്. ഓട്ടോറിക്ഷയുമായി കാത്തുനിന്ന ബാബു ഇവരെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയായിരുന്നു. മഴയെ തുടർന്ന് കോയിവിള ഭരണിക്കാവ് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർ ആൽബർട്ടിന്റെ ഓട്ടോയിലാണ് ബാബു ചവറയിൽ എത്തി ഡോമിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയത്. വണ്ടിയിൽ ഇരുവരും സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്നാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി.
മുൻ ഭാര്യയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും 2007 ൽ പഞ്ചായത്ത് അംഗം ജോർജ്ജിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും അയൽവാസിയായ സ്ത്രീയെ അക്രമിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് ബാബു. മുമ്പ് സ്ത്രീകൾ ഉൾപ്പെടെ പലരേയും ആക്രമിച്ച കേസിലെ പ്രതിയാണ്. അടുത്തിടെ നിർമ്മിച്ച വീട്ടിലായിരുന്നു കൊലപാതകം നടന്നത്. മക്കൾ: ബെനഡിക്ട്, ബെർണോ.