- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുങ്ങളുടെ തല കത്തികൊണ്ട് കീറി ഇന്ത്യക്കാർ; ആയുധങ്ങൾ ഉപയോഗിച്ച് സ്വന്തം ശരീരം തല്ലിച്ചതച്ച് അഫ്ഗാനികൾ; ഷിയാമുസ്ലിമുകൾ പ്രവാചകന്റെ കൊച്ചുമകന്റെ ഓർമ്മ പുതുക്കുന്നത് സ്വയം പീഡിപ്പിച്ച്
പിഞ്ചു കുഞ്ഞുങ്ങളുടെ തല കത്തികൊണ്ട് കീറുക, മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് സ്വന്തം ശരീരം തല്ലിച്ചതയ്ക്കുക പ്രവാചകന്റെ കൊച്ചുമകന്റെ ഓർമ ദിനം പുതുക്കുന്നതിന് ഹിയ മുസ്ലിമുകൾ സ്വീകരിച്ചിരിക്കുന്ന രീതികളാണ് ഇവ. വളരെ വിചിത്രമെന്നു തോന്നിക്കുന്ന ഈ ആചാരങ്ങൾ നിലനിൽക്കുന്നത് നമ്മുടെ ഇന്ത്യയിലും അഫ്ഗാനിലും മറ്റും തന്നെയാണ്. പ്രവാചകന്റെ 1300 വർഷം മുമ്പ് മരിച്ച കൊച്ചുമകന്റെ ഓർമ പുതുക്കുന്നതിനാണ് ആൾക്കാർ സ്വയം പീഡിപ്പിക്കുന്ന രീതി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ അഹമ്മദാബാദിൽ കുഞ്ഞുങ്ങളുടെ തല കത്തികൊണ്ട് കീറുന്നതും അഫ്ഗാനിസ്ഥാനിലെ കാബൂളിൽ യുവാക്കൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സ്വന്തം ശരീരം തല്ലിച്ചതയ്ക്കുന്നതും ഇത്തരം ആചാരങ്ങളുടെ ഭാഗമായാണ്. മുഹ്‌റത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് അഹമ്മദാബാദിൽ കുഞ്ഞുങ്ങളുടെ തലയിൽ കത്തികൊണ്ട് വരയുന്നത്. ശ്രീനഗറിലും മുഹ്‌റത്തോടനുബന്ധിച്ച് ഇത്തരത്തിൽ ബാല•ാർ സ്വന്തം ശരീരത്തിൽ ചാട്ടവാറുകൊണ്ടടിച്ച് മുറിവുണ്ടാക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇസ്ലാമിക് കലണ്ടറിലെ
പിഞ്ചു കുഞ്ഞുങ്ങളുടെ തല കത്തികൊണ്ട് കീറുക, മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് സ്വന്തം ശരീരം തല്ലിച്ചതയ്ക്കുക പ്രവാചകന്റെ കൊച്ചുമകന്റെ ഓർമ ദിനം പുതുക്കുന്നതിന് ഹിയ മുസ്ലിമുകൾ സ്വീകരിച്ചിരിക്കുന്ന രീതികളാണ് ഇവ. വളരെ വിചിത്രമെന്നു തോന്നിക്കുന്ന ഈ ആചാരങ്ങൾ നിലനിൽക്കുന്നത് നമ്മുടെ ഇന്ത്യയിലും അഫ്ഗാനിലും മറ്റും തന്നെയാണ്. പ്രവാചകന്റെ 1300 വർഷം മുമ്പ് മരിച്ച കൊച്ചുമകന്റെ ഓർമ പുതുക്കുന്നതിനാണ് ആൾക്കാർ സ്വയം പീഡിപ്പിക്കുന്ന രീതി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ അഹമ്മദാബാദിൽ കുഞ്ഞുങ്ങളുടെ തല കത്തികൊണ്ട് കീറുന്നതും അഫ്ഗാനിസ്ഥാനിലെ കാബൂളിൽ യുവാക്കൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സ്വന്തം ശരീരം തല്ലിച്ചതയ്ക്കുന്നതും ഇത്തരം ആചാരങ്ങളുടെ ഭാഗമായാണ്.
മുഹ്‌റത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് അഹമ്മദാബാദിൽ കുഞ്ഞുങ്ങളുടെ തലയിൽ കത്തികൊണ്ട് വരയുന്നത്. ശ്രീനഗറിലും മുഹ്‌റത്തോടനുബന്ധിച്ച് ഇത്തരത്തിൽ ബാല•ാർ സ്വന്തം ശരീരത്തിൽ ചാട്ടവാറുകൊണ്ടടിച്ച് മുറിവുണ്ടാക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇസ്ലാമിക് കലണ്ടറിലെ അഷുറയോടനുബന്ധിച്ച് അഫ്ഗാനിസ്ഥാനിൽ തെരുവുകളിൽ യുവാക്കൾ സ്വന്തം ശരീരം മൂർച്ചയേറിയ വിവിധ ആയുധങ്ങൾ ഉപയോഗിച്ച് കീറുന്നത് പതിവു കാഴ്ചയാണ്. പുറത്തും നെറ്റിയിലും തലയിലും മറ്റും ഇവ കൊണ്ട് ആഞ്ഞടിച്ച് ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുകയാണ് പതിവ്. അഫ്ഗാനിസ്ഥാനിൽ യുവാക്കളാണ് ഇത്തരത്തിൽ സ്വയം പീഡിപ്പിക്കുന്നതെങ്കിൽ ശ്രീനഗറിൽ ബാല•ാർ സ്വയം പീഡനത്തിന് തെരുവുകളിൽ ഇറങ്ങുന്ന കാഴ്ച കാണാം.
എഡി 680-ൽ കാർബാലയ്ക്കടുത്ത് യസീദിൽ സൈനികരാൽ കൊല്ലപ്പെടുകയായിരുന്നു പ്രവാചകൻ മുഹമ്മദിന്റെ കൊച്ചുമകൻ ഇമാം ഹുസൈൻ. ഹുസൈൻ മരിച്ചതിന്റെ ഓർമപുതുക്കലാണ് അഷൂറ. സ്വയം പീഡിപ്പിക്കുന്നതിന്റെ ഫലമായ ശരീരത്തിൽ നിന്ന് ഒഴുകിപ്പോകുന്ന രക്തം തങ്ങളുടെ പാപങ്ങൾ ഒഴുക്കിക്കളയുന്നതിന് തുല്യമാണെന്ന് ഇവർ വിശ്വസിക്കുന്നു. അഫ്ഗാനിൽ നടക്കുന്ന ഈ ചടങ്ങിൽ ആയിരക്കണക്കിന് ആൾക്കാരാണ് പങ്കെടുക്കാറുള്ളത്.
എന്നാൽ വിചിത്രമായ ഈ ആചാരങ്ങൾക്കെതിരേ ഷിയാ വിഭാഗത്തിൽ പെട്ട ചില നേതാക്കൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സ്വയം പീഡിപ്പിച്ച് ഇത്തരത്തിൽ ചോരപ്പുഴ ഒഴുക്കുന്നത് അർഥശൂന്യമാണെന്നും ഇതിന് മതപരമായ അടിസ്ഥാനമൊന്നുമില്ലെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. രക്തം ഇത്തരത്തിൽ ഉപയോഗശൂന്യമാക്കി കളയുന്നതിന് പകരം രക്തദാനത്തെ ഇക്കൂട്ടർ പ്രോത്സാഹിപ്പിക്കുന്നു. മുസ്ലിം മതത്തെ കുറിച്ച് മറ്റുള്ളവർക്ക് നെഗറ്റീവ് ഇമേജാണ് സൃഷ്ടിക്കുകയെന്നും അതുകൊണ്ടു തന്നെ ഈ ആചാരം പാടേ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞുവെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങൾ കൂടാതെ ലെബനോൻ, ബംഗ്ലാദേശ്, ഇറാഖ്, പാക്കിസ്ഥാൻ, മ്യാന്മർ എന്നിവിടങ്ങളിലും ഗ്രീസിലെ ഏഥൻസിലും ഇത്തരത്തിൽ വിചിത്രമായ ആചാരം അരങ്ങേറുന്നുണ്ട്.