- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ കടൽത്തീരത്ത് കളിക്കുന്നതിനിടയിൽ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി; ആലപ്പുഴയിലെ ബന്ധുവീട്ടിലെത്തിയ കുട്ടി തിരയിൽ പെട്ടത് അമ്മയോടൊപ്പം കടലിൽ കളിക്കുന്നതിനിടയിൽ; മൃതഗദേഹം കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം; ദുരിതകാഴ്ചയായി ആദികൃഷ്ണയുടെ മരണം
ആലപ്പുഴ: ഞായറാഴ്ച കടലിൽ വീണ് കാണാതായ രണ്ടര വയസ്സുകാരൻ ആദികൃഷ്ണയുടെ മൃതദേഹം ലഭിച്ചു. കടൽത്തീരത്ത് കളിക്കുന്നതിനിടെയാണ് ആദികൃഷ്ണ അമ്മയോടൊപ്പം തിരയിൽപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റെയും അനിതയുടെയും ഇളയ മകനാണ്.കുട്ടി ആലപ്പുഴയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. ഇഎസ്‌ഐ ജംക്ഷനു സമീപം കടൽത്തീരത്ത് 13 നാണ് സംഭവം നടന്നത്. പൊലീസും ലൈഫ് ഗാർഡും അഗ്‌നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും 2 ദിവസമായി തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും തിരയും പ്രതിസന്ധിയായിരുന്നു. സഹോദരൻ അഭിനവ് കൃഷ്ണൻ.
കടൽ കാണണമെന്ന കുട്ടികളുടെ നിർബന്ധത്തെ തുടർന്നാണ് കാറിൽ പുറപ്പെട്ടതെന്നു ഇവരെ കൊണ്ടുവന്ന ചേർത്തല ചാരമംഗലം ബിനുഭവനിൽ ബിനു പറഞ്ഞു. ചാത്തനാട്ട് വാടകയ്ക്കു താമസിക്കുന്ന ബിനു അനിതയുടെ ബന്ധുവാണ് . കോവിഡ് നിയന്ത്രണം വന്നതു മുതൽ ആലപ്പുഴ ബീച്ചിൽ സന്ദർശകർ വരാറില്ല. സാധാരണ സന്ദർശകർ എത്തിച്ചേരാത്ത ഭാഗത്താണ് ബിനു കുട്ടികളെയും കൊണ്ടുവന്നത്. ഒന്നരയോടെ എത്തിയ ശേഷം കുട്ടികളുമായി അര മണിക്കൂറോളം തീരത്ത് കളിച്ചു. അപ്പോഴെല്ലാം ശക്തമായി തിരമാലയും മഴയും ഉണ്ടായിരുന്നു.
ഇതിനിടെ കാറിനടുത്തേക്ക് പോയ ബിനു തിരികെ വരുമ്പോൾ ആദി കൃഷ്ണ തിരമാലയിൽപ്പെടുന്നതു കണ്ടു. കരയിലേക്കു തെറിച്ചുവീണ കുട്ടിയെ ബിനു ഓടിയെത്തി എടുത്തെങ്കിലും വീണ്ടും കൂറ്റൻ തിരമാല പതിച്ചതു പെട്ടെന്നായിരുന്നു. കയ്യിൽനിന്നു തെറിച്ചുപോയ കുട്ടി കടലിൽ വീഴുകയായിരുന്നു. മറ്റ് 2 കുട്ടികളെയും അനിതയെയും കരയിലേക്ക് മാറ്റുന്നതിനിടെ വീണ്ടും പരതിയെങ്കിലും ആദിയെ കണ്ടെത്താനായില്ലെന്നു ബിനു പറഞ്ഞു.
മറുനാടന് ഡെസ്ക്