- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളഞ്ഞുകിട്ടിയ 20000 രൂപ വിലയുള്ള ഷോപ്പിങ് ബാഗ് ഉടമസ്ഥനെ കണ്ടെത്തി നൽകിയ ബ്രിട്ടനിലെ തെരുവിൽ കഴിയുന്നയാൾക്ക് സഹായം ഒരുക്കി സോഷ്യൽ മീഡിയ; ഒറ്റദിവസം കൊണ്ട് നന്മയ്ക്ക് പ്രതിഫലം ലഭിച്ചത് 2 ലക്ഷം രൂപ
ഒരുനേരത്തെ ആഹാരത്തിനുപോലും കഷ്ടപ്പെടുന്ന ഗാരിക്ക് ആ ബാഗ് മതി ഒരാഴ്ചയെങ്കിലും കുശാലായി ജീവിക്കാൻ. എന്നാൽ, ഇരുപതിനായിരം രൂപ വിലയുള്ള ബാഗ് കൈയിൽ കിട്ടിയപ്പോൾ അത് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിക്കാനാണ് ലിവർപൂൾ തെരുവിൽ കഴിയുന്ന ഗാരി തീരുമാനിച്ചത്. വിലപിടിപ്പുള്ള ബാഗും സ്യൂട്ടുമുൾപ്പെടെ, തനിക്ക് വഴിയിൽനിന്ന് കിട്ടിയതെല്ലാം അതിന്റെ ഉടമസ്ഥനായ ലൂയിസ് റോബർട്‌സിന് തിരിച്ചുനൽകാൻ ഗാരിക്ക് സാധിച്ചു. ഗാരിയുടെ സത്യസന്ധത മാനിക്കപ്പെടാതിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെ ഈ സംഭവം പ്രശസ്തമായി. ഇതോടെ, ഗാരിയെ സഹായിക്കാനായി സുമനസ്സുകൾ പ്രവഹിച്ചു. ഒരുദിവസം കൊണ്ട് 2 ലക്ഷം രൂപയോളമാണ് ഈ സത്യസന്ധതയ്ക്ക് പ്രതിഫലമായി സമാഹരിക്കപ്പെട്ടത്. തെരുവിൽ കഴിയുന്ന ഗാരിക്ക് ജോലി വാഗ്ദാനം ചെയ്തും നിരവധി പേർ മുന്നോട്ടുവന്നിട്ടുണ്ട്. ഒരു ഫോൺബോക്‌സിൽനിന്നാണ് ഗാരിക്ക് ബാഗും സ്യൂട്ടും ലഭിക്കുന്നത്. സ്യൂട്ട് വാങ്ങിയ ഗ്രീൻവുഡ്‌സ് മെൻസ്‌വെയറിനെ സമീപിച്ച ഗാരി അതവിടെ ഏൽപിച്ചു. കടയുടമകളാണ് റോബർട്‌സിനെ വിളിച്ച് ബാഗ് തിരികെ കിട്ടിയ കാര്യം അറിയിച
ഒരുനേരത്തെ ആഹാരത്തിനുപോലും കഷ്ടപ്പെടുന്ന ഗാരിക്ക് ആ ബാഗ് മതി ഒരാഴ്ചയെങ്കിലും കുശാലായി ജീവിക്കാൻ. എന്നാൽ, ഇരുപതിനായിരം രൂപ വിലയുള്ള ബാഗ് കൈയിൽ കിട്ടിയപ്പോൾ അത് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിക്കാനാണ് ലിവർപൂൾ തെരുവിൽ കഴിയുന്ന ഗാരി തീരുമാനിച്ചത്. വിലപിടിപ്പുള്ള ബാഗും സ്യൂട്ടുമുൾപ്പെടെ, തനിക്ക് വഴിയിൽനിന്ന് കിട്ടിയതെല്ലാം അതിന്റെ ഉടമസ്ഥനായ ലൂയിസ് റോബർട്‌സിന് തിരിച്ചുനൽകാൻ ഗാരിക്ക് സാധിച്ചു.
ഗാരിയുടെ സത്യസന്ധത മാനിക്കപ്പെടാതിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെ ഈ സംഭവം പ്രശസ്തമായി. ഇതോടെ, ഗാരിയെ സഹായിക്കാനായി സുമനസ്സുകൾ പ്രവഹിച്ചു. ഒരുദിവസം കൊണ്ട് 2 ലക്ഷം രൂപയോളമാണ് ഈ സത്യസന്ധതയ്ക്ക് പ്രതിഫലമായി സമാഹരിക്കപ്പെട്ടത്. തെരുവിൽ കഴിയുന്ന ഗാരിക്ക് ജോലി വാഗ്ദാനം ചെയ്തും നിരവധി പേർ മുന്നോട്ടുവന്നിട്ടുണ്ട്.
ഒരു ഫോൺബോക്‌സിൽനിന്നാണ് ഗാരിക്ക് ബാഗും സ്യൂട്ടും ലഭിക്കുന്നത്. സ്യൂട്ട് വാങ്ങിയ ഗ്രീൻവുഡ്‌സ് മെൻസ്‌വെയറിനെ സമീപിച്ച ഗാരി അതവിടെ ഏൽപിച്ചു. കടയുടമകളാണ് റോബർട്‌സിനെ വിളിച്ച് ബാഗ് തിരികെ കിട്ടിയ കാര്യം അറിയിച്ചത്. തനിക്ക് ബാഗ് തിരിച്ചുതന്നെ ഗാരിയുടെ ഫോട്ടോ റോബർട്‌സ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. ഗാരിക്ക് ഒരു ജോലി നൽകാൻ തയ്യാറുള്ളവർ മുന്നോട്ടുവരണമെന്നും റോബർട്‌സ് അഭ്യർത്ഥിച്ചിരുന്നു.
ഇരുപതിനായിരത്തോളം തവണയാണ് ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടത്. 2300 പൗണ്ടോളം ഗാരിക്കുവേണ്ടി സമാഹരിക്കപ്പെട്ടു. പലരും ജോലിയും വാഗ്ദാനം ചെയ്തു. ഇത്തരം ലാഭങ്ങളൊന്നും പ്രതീക്ഷിച്ചല്ല താൻ ആ ബാഗും സ്യൂട്ടും തിരിച്ചേൽപിച്ചതെന്ന് ഗാരി പറയുന്നു. ഒരു വിവാഹത്തിനോ ശവസംസ്‌കാരത്തിനോ വിരുന്നിനോ പോകാനാകും ആ സ്യൂട്ട് വാങ്ങിയതെന്ന് ഞാൻ കരുതി. ചടങ്ങേതുതന്നെയായാലും ആ ലക്ഷ്യം നിറവേറപ്പെടണമെന്നു ആഗ്രഹിച്ചു-ഗാരി പറയുന്നു.