- Home
- /
- Bahrain
- /
- Association
ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര പ്രദർശനവും പ്രശ്നോത്തരിയും
- Share
- Tweet
- Telegram
- LinkedIniiiii
ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൂവി ഓഫ് ദി മന്ത് ചലച്ചിത്ര പ്രദർശനവും പ്രശ്നോത്തരിയും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം സമാജം ബാബുരാജൻ ഹാളിൽവെച്ചു നടന്ന പരിപാടിയിൽ പ്രശസ്ത ഹോളിവുഡ് ചലച്ചിത്രമായ "ദി ഷോഷാങ്ക് റിഡംഷന്റെ" പ്രദർശനവും തുടർന്ന് ചലച്ചിത്ര പ്രശ്നോത്തരിയും നടന്നു.സ്റ്റീഫൻ കിംഗിന്റെ 'റീറ്റ ഹേവർത്ത് ആൻഡ് ഷോഷാങ്ക് റിഡംപ്ഷൻ' എന്ന നോവലിന്റെ ചലച്ചിത്ര ആഖ്യാനമായഫ്രാങ്ക് ഡാറാബോണ്ട് സംവിധാനം ചെയ്ത് ടിം റോബിൻസ് നായകനായി 1994-ൽ പുറത്തിറങ്ങിയ ദി ഷോഷാങ്ക് റിഡംപ്ഷൻ ഹോളിവുഡിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ്.
ചലച്ചിത്ര പ്രേമികൾക്കായി ലോകോത്തര ക്ലാസ്സിക് ചിത്രങ്ങളെ കാണുവാനും അതിനെക്കുറിച്ചു കൂടുതൽ പഠിക്കുവാനും ചർച്ചകൾ നടത്തുവാനും ഫിലിം ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആശംസകൾ നേർന്നു സംസാരിച്ചു, സമാജം ആക്ടിങ് പ്രസിഡന്റും ഫിലിം ക്ലബ്ബിന്റെ കോഡിനേറ്ററുമായ ദിലീഷ്കുമാർ ഫിലിം ക്ലബ്ബിന്റെ വരുംകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹ്രസ്വ ചിത്ര തിരക്കഥ രചനാ മത്സരത്തേക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചു.
പതിനഞ്ചു മിനിറ്റിൽ കവിയാതെയുള്ള ഹ്രസ്വ ചിത്രങ്ങൾക്കായുള്ള രചനകളാണ് മത്സരത്തിലേക്ക് പരിഗണിക്കുക കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുമെന്നും പറഞ്ഞു. ചലച്ചിത്ര പ്രശ്നോത്തരിയിൽ വിജയികളായവർക്ക് പ്രായോജകരായ മുക്താ സിനിമാസ് മൂവി ടിക്കറ്റുകൾ സമ്മാനമായി നൽകി , അനീഷ് നിർമലൻ അവതാരകനായ പരിപാടിയിൽ ഐ പോയന്റ് എപ്സൺ ചിത്ര പ്രദർശനത്തിനായുള്ള സങ്കേതിക സഹായം നൽകി.
ഫിലിം ക്ലബ്ബ് കൺവീനർ അരുൺ ആർ പിള്ള നന്ദി രേഖപ്പെടുത്തി, ജോയിന്റ് കൺവീനർ അഭിലാഷ് വെള്ളുക്കായ്, സൂര്യ പ്രകാശ്, അജയ് പി നായർ തുടങ്ങി മറ്റ് ഫിലിം ക്ലബ്ബ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി