- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്ന മാധ്യമ പ്രവർത്തകനും കോളമിസ്റ്റും ബിജെപി ഇന്റലക്ച്വൽ സെൽ കൺവീനറുമായ ഡോ. ബാലശങ്കറിന്റെ ഭാര്യ മംഗളം ബാലശങ്കർ അന്തരിച്ചു; വയറ്റിൽ വേദനയുമായി രണ്ടു ദിവസം മുൻപ് ആശുപത്രിയിലാക്കിയ മംഗളത്തിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടി ഡൽഹിയിൽ ബിജെപി വൃത്തങ്ങളും മാധ്യമ ലോകവും
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള മുതിർന്ന മാധ്യമ പ്രവർത്തകനും ഔട്ട് ലുക്ക് അടക്കമുള്ള വാരികകളിലെ കോളമിസ്റ്റും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഉപദേശകനും പ്രധാനമന്ത്രി അടക്കമുള്ളവരുടെ സുഹൃത്തുമായ ഡോക്. ബാലശങ്കറിന്റെ ഭാര്യ മംഗളം ബാലശങ്കർ അകാലത്തിൽ ഈ ലോകത്തോട് വിട പറഞ്ഞു. അമ്പതു രണ്ടു വയസ്സ് മാത്രമുള്ള മംഗളയെ ഏതാനും ദിവസം മുൻപ് വയറു വേദനയെ തുടർന്ന് ഡൽഹിയിലെ മാക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ബോധം വീണ്ടെടുക്കാതെ പോയ മംഗളം ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു. ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്‌സിന്റെ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു പരേത. തമിഴ്‌നാട് സ്വദേശിയാണ്.. വിവാഹത്തിനു ശേഷം ഡൽഹിയിൽ ആയിരുന്നു ദീർഘകാലം. അടുത്തിടെ ഇരുവരും കേരളം സന്ദർശിച്ചിരുന്നു. ജനിച്ചത് തമിഴ്‌നാട്ടിൽ ആണെങ്കിലും ബാലശങ്കറിന്റെ ജീവിതത്തിൽ എത്തിയതോടെ മലയാളിയായി മാറിയെന്ന് ബനധുക്കൾ അനുസ്മരിക്കുന്നു. മംഗളം ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്‌സിന്റെ കലാ ദർശന വിഭാഗത്തിന്റ പി ആർ ഡയറക്ടറ
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള മുതിർന്ന മാധ്യമ പ്രവർത്തകനും ഔട്ട് ലുക്ക് അടക്കമുള്ള വാരികകളിലെ കോളമിസ്റ്റും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഉപദേശകനും പ്രധാനമന്ത്രി അടക്കമുള്ളവരുടെ സുഹൃത്തുമായ ഡോക്. ബാലശങ്കറിന്റെ ഭാര്യ മംഗളം ബാലശങ്കർ അകാലത്തിൽ ഈ ലോകത്തോട് വിട പറഞ്ഞു. അമ്പതു രണ്ടു വയസ്സ് മാത്രമുള്ള മംഗളയെ ഏതാനും ദിവസം മുൻപ് വയറു വേദനയെ തുടർന്ന് ഡൽഹിയിലെ മാക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ബോധം വീണ്ടെടുക്കാതെ പോയ മംഗളം ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു.
ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്‌സിന്റെ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു പരേത. തമിഴ്‌നാട് സ്വദേശിയാണ്.. വിവാഹത്തിനു ശേഷം ഡൽഹിയിൽ ആയിരുന്നു ദീർഘകാലം. അടുത്തിടെ ഇരുവരും കേരളം സന്ദർശിച്ചിരുന്നു. ജനിച്ചത് തമിഴ്‌നാട്ടിൽ ആണെങ്കിലും ബാലശങ്കറിന്റെ ജീവിതത്തിൽ എത്തിയതോടെ മലയാളിയായി മാറിയെന്ന് ബനധുക്കൾ അനുസ്മരിക്കുന്നു.
മംഗളം ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്‌സിന്റെ കലാ ദർശന വിഭാഗത്തിന്റ പി ആർ ഡയറക്ടറായി പ്രവർത്തിച്ചു വരുമ്പോഴാണ് അകാലത്തിൽ മരണമെത്തുന്നത്. എഴുത്തുകാരിയും ഗവേഷകയുമായിരുന്നു മംഗളം. തലസ്ഥാനത്തെ മാധ്യമവൃത്തങ്ങളിലും ഏറെ പരിചിതമായ മുഖമായിരുന്നു മംഗളത്തിന്റെത്. സംസ്്ക്കാരം പിന്നീട് ഡൽഹിയിൽ നടക്കുമെന്ന് അറിയുന്നു.
ബിജെപി കേന്ദ്രനേതൃത്വത്തിൽ ഏറെ അടുപ്പവും സ്വാധീനവുമുള്ള മലയാളികളിൽ ഒരാളാണ് ഡോ. ആർ ബാലശങ്കർ. പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവർത്തനുമായ ബാലശങ്കർ ഒരു വേള കേരളത്തിൽ ബിജെപി അദ്ധ്യക്ഷനാകുമെന്നു വരെ പ്രതീക്ഷിച്ചിരുന്നു. ഓർഗനൈസർ വീക്കിലിയുടെ മുൻഎഡിറ്റർ കൂടിയായിരുന്നു അദ്ദേഹം.