- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാരുമായി നല്ലബന്ധമുണ്ടാക്കി പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ട്യൂഷൻ സാറായി; കുട്ടിയുടെ വീട്ടിലും സ്വന്തം വീട്ടിലും വച്ച് നാല് മാസത്തോളം പല തവണ പീഡനം; ചൈൽഡ് ലൈൻ ഇടപെട്ടപ്പോൾ ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു; ഒളിവിൽ പോയ രവീന്ദ്രനാഥിനെ തേടി പൊലീസ്
കോഴിക്കോട്: പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്ത ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഒളിവിൽ. പത്താംക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് ബാലുശേരി പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ പിപി രവീന്ദ്രനാഥ് പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷം ഒളിവിൽ പോയത്. കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അറസ്റ്റ് വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനു മുന്നിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ മാർച്ച് ഇന്നും തുടരുകയാണ്. വിദ്യാർത്ഥിയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് ചൈൽഡ് ലൈൻ പൊലീസിൽ റിപ്പോർട്ട് നൽകുകയും ബാലുശേരി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയെ ട്യൂഷനെടുക്കാനെന്നു പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തിയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. പീഡനം നടന്ന് ആഴ്ചകൾ കഴിഞ്ഞ ശേഷമാണ് സംഭവം പുറത്തായത്. കുട്ടിയുടെ വീട്ടുകാരുമായി ന
കോഴിക്കോട്: പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്ത ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഒളിവിൽ. പത്താംക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് ബാലുശേരി പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ പിപി രവീന്ദ്രനാഥ് പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷം ഒളിവിൽ പോയത്. കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അറസ്റ്റ് വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനു മുന്നിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ മാർച്ച് ഇന്നും തുടരുകയാണ്.
വിദ്യാർത്ഥിയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് ചൈൽഡ് ലൈൻ പൊലീസിൽ റിപ്പോർട്ട് നൽകുകയും ബാലുശേരി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയെ ട്യൂഷനെടുക്കാനെന്നു പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തിയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. പീഡനം നടന്ന് ആഴ്ചകൾ കഴിഞ്ഞ ശേഷമാണ് സംഭവം പുറത്തായത്.
കുട്ടിയുടെ വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നു രവീന്ദ്രനാഥ്. എന്നാൽ ഈ ബന്ധം മുതലെടുത്ത് വീട്ടിലെത്തിയും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. ചൈൽഡ് ലൈൻ പൊലീസിൽ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ വൈദ്യ പരിശോധന നടത്തിയിരുന്നു. തുടർന്ന് മജിസ്ട്രേറ്റിനു മുമ്പാകെയും കുട്ടി മൊഴി നൽകിയിരുന്നു. തന്റെ വീട്ടിലും രവീന്ദ്രനാഥ് അദ്ദേഹത്തിന്റെ വീട്ടിലും വച്ച് പല തവണ പീഡിപ്പിച്ചതായും മൊഴിനൽകി. നാലു മാസങ്ങളായി പീഡനം തുടർന്നു വരുന്നതായും പരാതിയിലുണ്ട്.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ ആക്ട് പ്രകാരമാണ് രവീന്ദ്രനാഥിനെതിരെ ബാലുശേരി പൊലീസ് കേസെടുത്തത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് രവീന്ദ്രനാഥ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വച്ചിരുന്നു. പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിയെ മുൻനിർത്തി തന്നെ വ്യക്തിപരമായും പാർട്ടിയെ രാഷ്ട്രീയപരമായും അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ എതിരാളികളുടെ നീക്കത്തെ നിയമപരമായി തന്നെ നേരിട്ട് നിരപരാധിത്വം തെളിയിക്കുമെന്നും രവീന്ദ്രനാഥ് രാജിക്കത്തിലൂടെ അറിയിച്ചു.
സംഭവം പുറത്തായത് മുതൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. പീഡന വിഷയം ഇടത് കോട്ടയായ ബാലുശേരിയിൽ വിള്ളലുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് പാർട്ടികൾ. സിപിഐഎം ബാലുശേരി ഏരിയാ കമ്മിറ്റി അംഗമാണ് രവീന്ദ്രനാഥ്.
സംഭവം രാഷ്ട്രീയമായി മുതലെടുക്കാനുള്ള നീക്കങ്ങളും വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ തുടങ്ങിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തരുടെ മാർച്ചും പ്രക്ഷോഭ പരിപാടികളും നടത്തിയിരുന്നു. ഇന്ന് ബിജെപി യുവമോർച്ച പ്രവർത്തകരുടെ മാർച്ച് പഞ്ചായത്ത് ഓഫീസിലേക്കു നടന്നു. പ്രദേശത്ത് ക്രമസമാധാന വിഷയം കൂടിയായിരിക്കുകയാണ് പ്രസിഡന്റിനെതിരെയുള്ള ആരോപണം. രവീന്ദ്രനാഥിനെതിരെ പോസ്റ്ററുകളും പ്രദേശത്തും പഞ്ചായത്ത് ഓഫീസിനു മുന്നിലും നിറഞ്ഞിട്ടുണ്ട്.
അതേസമയം കേസിന്റെ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയതായും ബാലുശേരി എസ്.ഐ സിജി പറഞ്ഞു. എന്നാൽ പരിശോധനയിൽ രവീന്ദ്രനാഥിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അന്വേഷിച്ചു വരികയാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.