- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താജ്മഹലിലെ നിസ്‌ക്കാരം നിരോധിക്കണമെന്ന് സംഘപരിവാർ; അല്ലെങ്കിൽ ഹിന്ദുക്കൾക്ക് ശിവ പൂജ നടത്താൻ അനുമതി നൽകണമെന്നും ആവശ്യം; പൈതൃകമന്ദിരത്തിൽ ഒരു വിഭാഗത്തെ മാത്രം ആരാധനയ്ക്ക് അനുവദിക്കുന്നതിൽ പ്രതിഷേധമുണ്ടെന്നും പരിവാർ നേതാക്കൾ
ന്യൂഡൽഹി: താജ്മഹൽ വിവാദം കത്തിനിൽക്കെ ഇവിടെ നടക്കുന്ന ഇസ്‌ളാമിക ചടങ്ങുകൾ നിരോധിക്കണമെന്ന് സംഘപരിവാർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഹിന്ദുക്കൾക്ക് ഇവിടെ ശിവപൂജ നടത്താൻ അനുമതി നൽകണമെന്നും ആവശ്യമുയർന്നു. സംഘപരിവാർ സംഘടനയായ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ സമിതിയാണ് വിവാദ ആവശ്യമുന്നയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര പൈതൃക മന്ദിരമായ ടാജ്മഹലിനെ പറ്റിയുള്ള വിവാദം വീണ്ടും കത്തിക്കാനാണ് പരിവാർ സംഘടനകൾ ഒരുങ്ങുന്നത്. താജ്മഹലിൽ മുസ്ലീങ്ങൾ നിസ്‌കാരം നടത്തുന്നത് നിരോധിക്കണമെന്നും അല്ലാത്തപക്ഷം ഹിന്ദുക്കൾക്ക് ശിവ പൂജ നടത്താൻ അനുമതി നൽകണമെന്നും സംഘപരിവാർ സംഘടന ആവശ്യപ്പെട്ടു. ആർഎസ്എസ് ചരിത്ര വിഭാഗമായ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ സമിതിയാണ് വിവാദ ആവശ്യമുന്നയിച്ചിരിക്കുന്നത്. താജ്മഹൽ ദേശീയ പൈതൃകമാണെന്നും എന്തുകൊണ്ടാണ് അവിടം ഒരു വിഭാഗം ജനങ്ങൾക്കു മാത്രം മതപരമായ ആരാധനയ്ക്ക് ഉപയോഗിക്കാൻ അനുമതി നൽകിയതെന്നും ഇതിഹാസ് സങ്കലൻ സമിതി ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഡോ. ബാലമുകുന്ദ് പാണ്ഡെ ചോദിക്കുന്നു. മുസ്ലിങ്ങൾക്ക് താജമഹലിൽ മതാചാരങ്ങൾ ന
ന്യൂഡൽഹി: താജ്മഹൽ വിവാദം കത്തിനിൽക്കെ ഇവിടെ നടക്കുന്ന ഇസ്‌ളാമിക ചടങ്ങുകൾ നിരോധിക്കണമെന്ന് സംഘപരിവാർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഹിന്ദുക്കൾക്ക് ഇവിടെ ശിവപൂജ നടത്താൻ അനുമതി നൽകണമെന്നും ആവശ്യമുയർന്നു. സംഘപരിവാർ സംഘടനയായ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ സമിതിയാണ് വിവാദ ആവശ്യമുന്നയിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര പൈതൃക മന്ദിരമായ ടാജ്മഹലിനെ പറ്റിയുള്ള വിവാദം വീണ്ടും കത്തിക്കാനാണ് പരിവാർ സംഘടനകൾ ഒരുങ്ങുന്നത്. താജ്മഹലിൽ മുസ്ലീങ്ങൾ നിസ്‌കാരം നടത്തുന്നത് നിരോധിക്കണമെന്നും അല്ലാത്തപക്ഷം ഹിന്ദുക്കൾക്ക് ശിവ പൂജ നടത്താൻ അനുമതി നൽകണമെന്നും സംഘപരിവാർ സംഘടന ആവശ്യപ്പെട്ടു. ആർഎസ്എസ് ചരിത്ര വിഭാഗമായ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ സമിതിയാണ് വിവാദ ആവശ്യമുന്നയിച്ചിരിക്കുന്നത്.
താജ്മഹൽ ദേശീയ പൈതൃകമാണെന്നും എന്തുകൊണ്ടാണ് അവിടം ഒരു വിഭാഗം ജനങ്ങൾക്കു മാത്രം മതപരമായ ആരാധനയ്ക്ക് ഉപയോഗിക്കാൻ അനുമതി നൽകിയതെന്നും ഇതിഹാസ് സങ്കലൻ സമിതി ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഡോ. ബാലമുകുന്ദ് പാണ്ഡെ ചോദിക്കുന്നു. മുസ്ലിങ്ങൾക്ക് താജമഹലിൽ മതാചാരങ്ങൾ നടത്താനുള്ള അനുമതി പിൻവലിക്കണമെന്നും ബാലമുകുന്ദ് പാണ്ഡെ ആവശ്യപ്പെടുന്നു. ഇന്ത്യാ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശങ്ങൾ.
നിസ്‌ക്കാരം അനുവദിക്കുകയാണെങ്കിൽ ഹിന്ദുക്കൾക്ക് ശിവപൂജ നടത്താനുള്ള അനുമതിയും ലഭിക്കണമെന്നും ബാലമുകുന്ദ് പാണ്ഡെ ആവശ്യപ്പെട്ടു. താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകൾ ഉണ്ടെന്നും അത് പ്രണയത്തിന്റെയോ സ്‌നേഹത്തിന്റെയോ സ്മാരകമല്ലെന്നും ബാലമുകുന്ദ് പാണ്ഡെ പറഞ്ഞു. മുംതാസ് മരിച്ച് നാലുമാസത്തിനകം ഷാജഹാൻ ചക്രവർത്തി വേറേ വിവാഹം കഴിച്ചു. താജമഹലുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കണ്ടെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുസ്ലിം ഭരണാധികാരികളാൽ തകർക്കപ്പെട്ട് പിന്നീട് സ്മാരകങ്ങളായോ മറ്റ് കെട്ടിടങ്ങളായോ മാറ്റപ്പെട്ട പൈതൃക കെട്ടിടങ്ങൾ പുനരുദ്ധരിക്കലാണ് ലക്ഷ്യമെന്നും ബാലമുകുന്ദ് പാണ്ഡെ പറയുന്നു.
ആർഎസ്എസ് ചരിത്ര ഗവേഷണ പ്രസ്ഥാനമാണ് അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ സമിതി. ചരിത്രത്തിൽ കൂടുതൽ കൂട്ടിച്ചേർക്കലുകളും ദേശീയ കാഴ്ചപ്പാടോടെ മാറ്റങ്ങൾ വരുത്തുകയോ തിരുത്തിയെഴുതുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.