- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യപ്രകാശം കടക്കാത്ത വിധം ജനൽ പാളികളിൽ കറുത്ത പ്ലാസ്റ്റിക് ഒട്ടിച്ച് മറച്ചു; രണ്ടാം വിവാഹം അറിയാതിരിക്കാൻ ആദ്യ ഭാര്യയേയും പതിനൊന്നുകാരിയായ മകളേയും യുവാവ് പൂട്ടിയിട്ടത് അഞ്ച് വർഷം; സഹോദരന്റെ പൊലീസ് എത്തി മോചിപ്പിച്ചിട്ടും യുവതിക്കും മകൾക്കും പരാതിയില്ല; ബംഗാളിലെ പൊലീസിനെ വെട്ടിലാക്കിയ കുടുംബകഥ ഇങ്ങനെ
കൊൽക്കത്ത: ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ജലംഗിയിൽ ഭാര്യയേയും പതിനൊന്നുകാരിയായ മകളേയും യുവാവ് പൂട്ടിയിട്ടത് അഞ്ച് വർഷം. സംഭവം നടന്നത്. ഇരുവരേയും പുട്ടിയിട്ട മുറിയിലേക്ക് സൂര്യപ്രകാശം കടക്കാത്ത വിധം ജനൽ പാളികളിൽ കറുത്ത പ്ലാസ്റ്റിക് ഒട്ടിച്ച് ഇയാൾ മറച്ചിരുന്നു. മഞ്ജു മണ്ഡൽ എന്ന യുവതിയേയും മകൾ ടോട്ടയേയുമാണ് ഭർത്താവ് മനോബേന്ദ്ര മണ്ഡൽ പൂട്ടിയിട്ടത്. മഞ്ജുവിന്റെ സഹോദരൻ നിഖിൽ സർക്കാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് യുവതിയേയും മകളേയും മോചിപ്പിച്ചു. അതേസമയം ഭർത്താവിനെതിരെ മൊഴി നൽകാൻ യുവതി തയ്യാറായിട്ടില്ല. ബിരുദധാരിയായ മഞ്ജുവിന് മാനസിക പ്രശ്നങ്ങളൊന്നുമില്ല. യുവതി ഭർത്താവിനെതിരെ പരാതി നൽകാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞു. മകൾക്ക് ആറ് വയസ് ആകുന്നത് വരെ മാനബേന്ദ്രയുടെ കുടുംബം സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. അതിന് ശേഷമാണ് പെട്ടന്ന് മറ്റുള്ളവരുമായുള്ള ബന്ധം കുടുംബം ഉപേക്ഷിച്ചത്. പൊലീസ് എത്തി മുറിയുടെ
കൊൽക്കത്ത: ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ജലംഗിയിൽ ഭാര്യയേയും പതിനൊന്നുകാരിയായ മകളേയും യുവാവ് പൂട്ടിയിട്ടത് അഞ്ച് വർഷം. സംഭവം നടന്നത്. ഇരുവരേയും പുട്ടിയിട്ട മുറിയിലേക്ക് സൂര്യപ്രകാശം കടക്കാത്ത വിധം ജനൽ പാളികളിൽ കറുത്ത പ്ലാസ്റ്റിക് ഒട്ടിച്ച് ഇയാൾ മറച്ചിരുന്നു. മഞ്ജു മണ്ഡൽ എന്ന യുവതിയേയും മകൾ ടോട്ടയേയുമാണ് ഭർത്താവ് മനോബേന്ദ്ര മണ്ഡൽ പൂട്ടിയിട്ടത്.
മഞ്ജുവിന്റെ സഹോദരൻ നിഖിൽ സർക്കാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് യുവതിയേയും മകളേയും മോചിപ്പിച്ചു. അതേസമയം ഭർത്താവിനെതിരെ മൊഴി നൽകാൻ യുവതി തയ്യാറായിട്ടില്ല. ബിരുദധാരിയായ മഞ്ജുവിന് മാനസിക പ്രശ്നങ്ങളൊന്നുമില്ല.
യുവതി ഭർത്താവിനെതിരെ പരാതി നൽകാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞു. മകൾക്ക് ആറ് വയസ് ആകുന്നത് വരെ മാനബേന്ദ്രയുടെ കുടുംബം സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. അതിന് ശേഷമാണ് പെട്ടന്ന് മറ്റുള്ളവരുമായുള്ള ബന്ധം കുടുംബം ഉപേക്ഷിച്ചത്.
പൊലീസ് എത്തി മുറിയുടെ ജനൽ തകർത്താണ് അകത്ത് കയറിയത്. പൊലീസ് അകത്ത് കടന്നപ്പോൾ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് യുവതിയും മകളും കഴിഞ്ഞിരുന്നത്. എന്നാൽ പൊലീസിനെ ഞെട്ടിച്ചു കൊണ്ട് പുറത്തേക്ക് വരാൻ തയ്യാറല്ലെന്നാണ് യുവതിയും മകളും പറഞ്ഞത്. അടച്ചിട്ട മുറിയിൽ തങ്ങൾ നല്ല ജീവിതമാണ് നയിക്കുന്നതെന്നാണ് യുവതിയും മകളും പറഞ്ഞത്. ഒടുവിൽ ദീർഘമായ പരിശ്രമത്തിനൊടുവിലാണ് യുവതിയേയും മകളേയും വിശ്വാസത്തിലെടുത്ത് പുറത്തെത്തിച്ചത്.
പുറത്തെത്തിച്ചതോടെ നിരവധി ആളുകളെ കണ്ട് യുവതിയും മകളും ഭയചകിതരായി. ഒടുവിൽ മറ്റുള്ളവരെ കാണാതിരിക്കാൻ യുവതിയേയും മകളേയും മുഖം മറച്ചാണ് പുറത്തെത്തിച്ചത്. മഞ്ജുവിനേയും മകളേയും പൂട്ടിയിട്ട മാനബേന്ദ്ര മറ്റൊരു വിവാഹം കഴിച്ചതായി മഞ്ജുവിന്റെ സഹോദരൻ നിഖിൽ ആരോപിച്ചു. രണ്ടാം ഭാര്യയെ ഇതേ വീട്ടിൽ തന്നെയാണ് ഇയാൾ പാർപ്പിച്ചിരുന്നത്. ഇക്കാര്യം ആദ്യ ഭാര്യയും മകളും അറിയാതിരിക്കാനാണ് അവരെ പൂട്ടിയിട്ടതെന്നും ആരോപണം ഉണ്ട്.
മാനബേന്ദ്ര നാട്ടുകാരുമായി അധികം സഹകരിച്ചിരുന്നില്ല. ഇയാളുടെ ഭാര്യയേയും മക്കളേയും പുറത്തേക്ക് കാണാതായിട്ട് വർഷങ്ങളായെന്ന് അയൽവാസിയായ അസ്ഗർ അലി പറഞ്ഞു.