- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ ഞാൻ പരദേശി ആയിരുന്നു; ജർമനിയിൽ എന്റെ ഭർത്താവു ഭീകരനാണെന്നു സംശയിച്ചു നിരീക്ഷിച്ചു; അമേരിക്കയ്ക്ക് എപ്പോഴും സംശയം; എന്നാൽ ഇന്ത്യയിൽ ഞാൻ മുമ്പത്തേക്കാൾ സുരക്ഷിതയാണ്; ബംഗളൂരുവിൽ ഒരു മുസ്ലിം വനിതാ ഡോക്ടർക്കു പറയാൻ ഉള്ളത്
ഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്നും ന്യൂനപക്ഷങ്ങൾക്ക് കഴിഞ്ഞ് കൂടാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നുമുള്ള വ്യാജപ്രചാരണങ്ങൾ ഈ അടുത്ത കാലത്ത് ഉയർന്ന് വന്നിരുന്നു. അതിനെ തുടർന്ന് ചില സെലിബ്രിറ്റികൾ അടക്കമുള്ളവർ ഇന്ത്യ വിട്ട് പോകാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം കള്ള പ്രചാരണങ്ങളാണെന്നും മുസ്ലീങ്ങൾക്ക് ജീവിക്കാൻ ഇന്ത്യയാണ് ഏറ്റവും ഉചിതമായ രാജ്യമെന്നും പ്രഖ്യാപിച്ച് ബാംഗ്ലൂരിലെ ഒരു മുസ്ലിം വനിതാ ഡോക്ടർ രംഗത്തെത്തി. മറ്റ് രാജ്യങ്ങളിൽ താൻ ജീവിച്ചപ്പോഴുണ്ടായ സാഹചര്യങ്ങളേക്കാൾ എത്രയോ മെച്ചമായ അനുഭവങ്ങളാണ് ഒരു മുസ്ലീമെന്ന നിലയിൽ ഇന്ത്യയിൽ നിന്നും തനിക്ക് ലഭിച്ചതെന്നും അവർ പറയുന്നു. കുവൈത്തിൽ താൻ ഒരു പരദേശിയായിരുന്നുവെന്നും ജർമനിയിൽ തന്റെ ഭർത്താവിനെ ഒരു ഭീകരനാണെന്ന് സംശയിച്ച് അധികൃതർ നിരീക്ഷിച്ചിരുന്നുവെന്നും അമേരിക്കക്കും സംശയങ്ങളാണെന്നും എന്നാൽ ഇന്ത്യയിൽ താൻ മുമ്പത്തേക്കാൾ സുരക്ഷിതയാണെന്നും ഡോക്ടർ പറയുന്നു. താനൊരു ഇന്ത്യൻ മുസ്ലിം ഡോക്ടറാണെന്നും ഡെർമറ്റോളജിയിലാണ് പ്രാക്ടീസ് നടത്ത
ഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്നും ന്യൂനപക്ഷങ്ങൾക്ക് കഴിഞ്ഞ് കൂടാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നുമുള്ള വ്യാജപ്രചാരണങ്ങൾ ഈ അടുത്ത കാലത്ത് ഉയർന്ന് വന്നിരുന്നു. അതിനെ തുടർന്ന് ചില സെലിബ്രിറ്റികൾ അടക്കമുള്ളവർ ഇന്ത്യ വിട്ട് പോകാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതെല്ലാം കള്ള പ്രചാരണങ്ങളാണെന്നും മുസ്ലീങ്ങൾക്ക് ജീവിക്കാൻ ഇന്ത്യയാണ് ഏറ്റവും ഉചിതമായ രാജ്യമെന്നും പ്രഖ്യാപിച്ച് ബാംഗ്ലൂരിലെ ഒരു മുസ്ലിം വനിതാ ഡോക്ടർ രംഗത്തെത്തി. മറ്റ് രാജ്യങ്ങളിൽ താൻ ജീവിച്ചപ്പോഴുണ്ടായ സാഹചര്യങ്ങളേക്കാൾ എത്രയോ മെച്ചമായ അനുഭവങ്ങളാണ് ഒരു മുസ്ലീമെന്ന നിലയിൽ ഇന്ത്യയിൽ നിന്നും തനിക്ക് ലഭിച്ചതെന്നും അവർ പറയുന്നു.
കുവൈത്തിൽ താൻ ഒരു പരദേശിയായിരുന്നുവെന്നും ജർമനിയിൽ തന്റെ ഭർത്താവിനെ ഒരു ഭീകരനാണെന്ന് സംശയിച്ച് അധികൃതർ നിരീക്ഷിച്ചിരുന്നുവെന്നും അമേരിക്കക്കും സംശയങ്ങളാണെന്നും എന്നാൽ ഇന്ത്യയിൽ താൻ മുമ്പത്തേക്കാൾ സുരക്ഷിതയാണെന്നും ഡോക്ടർ പറയുന്നു.
താനൊരു ഇന്ത്യൻ മുസ്ലിം ഡോക്ടറാണെന്നും ഡെർമറ്റോളജിയിലാണ് പ്രാക്ടീസ് നടത്തുന്നതെന്നും ബാംഗ്ലൂരിൽ സ്വന്തമായി ഒരു ഹൈഎൻഡ് ലേസർ സ്‌കിൻ ക്ലിനിക്ക് നടത്തുകയാണെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു. 18 വയസുവരെ കവൈത്തിൽ വളർന്ന് അതിന് ശേഷം മെഡിക്കൽ വിദ്യാഭാസത്തിനായി ഇന്ത്യയിലേക്ക് വന്ന തനിക്ക് നല്ല സ്വീകരണമാണ് ഇന്ത്യയിൽ നിന്നും ലഭിച്ചതെന്നും അവർ വെളിപ്പെടുത്തുന്നു.എന്നാൽ പഠനത്തിന് ശേഷം സഹപാഠികളെല്ലാം വിദേശത്തേക്ക് പോയപ്പോൾ താൻ ഇന്ത്യയിൽ തുടരാനുള്ള കാരണവും ഇതാണെന്ന് അവർ വ്യക്തമാക്കുന്നു. ഒരു മുസ്ലീമാണെന്നതുകൊണ്ട് ജർമനിയെപ്പോലുള്ള രാജ്യങ്ങളിൽ നിന്നും പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചതുകൊണ്ട് മാത്രമല്ല ഇവിടെ തങ്ങാൻ തീരുമാനിച്ചത്. മറിച്ച് രാജ്യസ്‌ന്‌ഹേം കൊണ്ടാണെന്നും ഡോക്ടർ പറയുന്നു.തുടർന്ന് കഴിഞ്ഞ 20 വർഷങ്ങളായി ഈ ഡോക്ടർ ഇന്ത്യയിൽ താമസിക്കുകയാണ്.താൻ കർണാടകയിലെ മണിപ്പാലിലാണ് പഠിച്ചതെന്നും എല്ലാ പ്രഫസർമാരും ഹിന്ദുക്കളായിരുന്നുവെന്നും താൻ ഇടപെടുന്നവരിൽ മിക്കവരും ഹിന്ദുക്കളുമായിരുന്നുവെന്നും ഡോക്ടർ പറയുന്നു. എന്നാൽ അവരിൽ നിന്നൊന്നും സ്ത്രീയെന്ന നിലയിലോ മുസ്ലീമെന്ന നിലയിലോ യാതൊരു വിധത്തിലുള്ള വേർതിരിവും അവഗണനയും നേരിടേണ്ടി വന്നിരുന്നില്ല.
പഠനത്തിന് ശേഷം താനും ഭർത്താവും ബാംഗ്ലൂരിൽ സെറ്റിൽ ചെയ്യുകായായിരുന്നു. എയറോസ്‌പേസ് എൻജിനീയറായ ഇക്‌ബാലാണ് ഈ ഡോക്ടറുടെ ഭർത്താവ്. ചെന്നൈ ഐഐടിയിൽ നിന്നും എംടെക്കും ജർമനിയിൽ നിന്നും പിഎച്ച്ഡിയും നേടിയ ആളാണ് അദ്ദേഹം. തന്റെ പിച്ച്ഡി കാലത്ത് ജർമനിയിൽ നിന്നും അദ്ദേഹത്തിന് മുസ്ലീമെന്ന നിലയിൽ വിവേചനവും തെറ്റിദ്ധാരണയും നേരിടേണ്ടി വന്നിരുന്നുവെന്നാണ് ഈ വനിതാ ഡോക്ടർ വെളിപ്പെടുത്തുന്നത്.തന്റെ ഭർത്താവിനെ ഒരു ഭീകരനായി ഇവിടെ തെറ്റിദ്ധരിക്കുക വരെയുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. ഇന്ത്യയിലെ പ്രമുഖ തന്ത്രപ്രധാനമായ സ്ഥാപനങ്ങളിൽ വരെ തന്റെ ഭർത്താവിന് യാതൊരു വിധത്തിലുമുള്ള വിവേചനമോ നിയന്ത്രണങ്ങളോ ഇല്ലാതെ ജോലി ചെയ്യാൻ സാധിച്ചിരുന്നു. മുസ്ലീമാണെന്നതിനാൽ അദ്ദേഹത്തിന് മേൽ പ്രത്യേക സുരക്ഷാ പരിശോധനയൊന്നും നടത്തിയിരുന്നില്ലെന്നും അവർ പറയുന്നു.മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിൽ പ്രത്യേകിച്ച് മുസ്ലീങ്ങൾക്ക് യാതൊരു വിവേചനവും നേരിടേണ്ടി വന്നിട്ടില്ലെന്നും ഡോക്ടർ അഭിപ്രായപ്പെടുന്നു. മറിച്ച് ഈ ഈ സർക്കാരിന്റെ കാലത്ത് സർക്കാർ സ്ഥാപനങ്ങൾ കൂടുതൽ അച്ചടക്കം കൈവരിച്ചുവെന്നും അവർ പറയുന്നു.
എന്നാൽ 9/11ലെ ആക്രമണത്തെ തുടർന്ന് ഇക്‌ബാൽ ജർമിയിൽ നിന്നും തന്റെ പിഎച്ച്ഡി പഠനത്തിന്റെ ഭാഗമായി ഓരോ പ്രാവശ്യവും യുഎസിലേക്ക് പോകുമ്പോൾ അദ്ദേഹത്തെ രഹസ്യമായി നിരീക്ഷിച്ചിരുന്നു.തങ്ങളുടെ കുടുംബം കുവൈത്തിൽ 40 വർഷത്തോളമായി താമസിക്കുന്നുണ്ടെങ്കിലും ഇപ്പോഴും പരദേശികളായി കണക്കാക്കുന്ന അവസ്ഥയാണുള്ളതെന്ന് ലേഡി ഡോക്ടർ ദുഃഖത്തോടെ പറയുന്നു. ഇവിടെ യാതൊരു അവകാശങ്ങളുമില്ലെന്ന് മാത്രമല്ല റെസിഡന്റ് പെർമിറ്റ് അതത് കാലത്ത് നിയമാനുസരണം പുതുക്കുകയും വേണം. മോദി സർക്കാർ അധികാരത്തിലെത്തുന്നതിന് തൊട്ടുമുമ്പാണ് താൻ ബാംഗ്ലൂരിലെ ക്ലിനിക്ക് ആരംഭിച്ചിരുന്നത്. നിയമാനുസൃതമായി നടത്തുന്നതിനാൽ ഇതിന്റെ പേരിൽ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളുമുണ്ടായിട്ടില്ല.തന്റെ രോഗികളിൽ ഭൂരിഭാഗവും മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരാണെന്നും സ്റ്റാഫുകളെല്ലാം ഹിന്ദുക്കളാണെന്നും ഡോക്ടർ പറയുന്നു. ആരിൽ നിന്നും യാതൊരു വിധത്തിലുമുള്ള പ്രശ്‌നങ്ങളുമുണ്ടായിട്ടില്ല. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ അമീർഖാൻ, ഷാരൂഖ് ഖാൻ എന്നിവരെ പോലുള്ള സെലിബ്രിറ്റികളടക്കമുള്ളവർ ഇവിടെ അസഹിഷ്ണുത വളരുന്നുണ്ടെന്ന് പ്രചരിപ്പിക്കുന്നത് എന്തർത്ഥത്തിലാണെന്നാണ് ഡോക്ടർ ചോദിക്കുന്നത്. ഇതിലൂടെ അവർ ഇന്ത്യയിലെ 13 കോടി മുസ്ലീങ്ങളുടെ ഇമേജ് തകർക്കുന്നുവെന്നും അവർ ആരോപിക്കുന്നു. തന്റെ രാജ്യത്തിന്റെ പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിൽ തകർക്കാൻ ആർക്കാണ് അവർക്ക് അധികാരം നൽകിയതെന്നും ഡോക്ടർ രോഷാകുലയാകുന്നു.