- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശിലെ ട്രെയിനുകൾക്കുള്ളിലും പുറത്തും ആളുകൾ കുത്തിത്തിരുകി കയറുന്നത് കണ്ടിട്ടുണ്ടോ..? ലോകത്തെ അത്ഭുതപ്പെടുത്തുന്ന ചില ചിത്രങ്ങൾ പുറത്ത്
ട്രെയിനുകളിലെ തിരക്കിനെപ്പറ്റി നാം സ്ഥിരം പഴിക്കാറുണ്ട്. ബ്രിട്ടീഷുകാർ ഇക്കഴിഞ്ഞ ദിവസം നടന്ന ട്രെയിൻ പണിമുടക്കിന്റെ ആഘാതത്തിൽ നിന്നും ഇനിയും മോചിതരായിട്ടുമില്ല. എന്നാൽ ബംഗ്ലാദേശിലെ ട്രെയിനുകളിലെ തിരക്ക് കണ്ടാൽ നാമൊന്നും തിരക്ക് അനുഭവിച്ചിട്ടേയില്ലെന്ന് മനസിലാകും. ഇതുമായി ബന്ധപ്പെട്ട് ലോകത്തെ അത്ഭുതപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.തിരക്കേറിയ സമയങ്ങളിൽ ബംഗ്ലാദേശിലെ ചില ട്രെയിനുകളെ പൊതിഞ്ഞ് കൊണ്ട് പറ്റിപ്പിടിച്ച് കയറി ആളുകൾ സഞ്ചരിക്കാറുണ്ടെന്നാണീ ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്. തലസ്ഥാനമായ ധാക്കയിലാണ് തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് ട്രെയിനുകൾക്ക് മുകളിൽ പറ്റിപ്പിടിച്ച് സഞ്ചരിക്കുന്ന സാഹസം കാണിക്കുന്നത്. ട്രെയിനുകളുടെ 12 അടി ഉയരമുള്ള മേൽക്കൂരയിലേക്ക് വരെ യാത്രക്കാർ വലിഞ്ഞ് കയറുന്നുണ്ട്. യൂസുഫ് തുഷാർ നിർമ്മിച്ചിരിക്കുന്ന ഡോക്യുമെന്ററിയിൽ ഇത് സംബന്ധിച്ച ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്
ട്രെയിനുകളിലെ തിരക്കിനെപ്പറ്റി നാം സ്ഥിരം പഴിക്കാറുണ്ട്. ബ്രിട്ടീഷുകാർ ഇക്കഴിഞ്ഞ ദിവസം നടന്ന ട്രെയിൻ പണിമുടക്കിന്റെ ആഘാതത്തിൽ നിന്നും ഇനിയും മോചിതരായിട്ടുമില്ല. എന്നാൽ ബംഗ്ലാദേശിലെ ട്രെയിനുകളിലെ തിരക്ക് കണ്ടാൽ നാമൊന്നും തിരക്ക് അനുഭവിച്ചിട്ടേയില്ലെന്ന് മനസിലാകും. ഇതുമായി ബന്ധപ്പെട്ട് ലോകത്തെ അത്ഭുതപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.തിരക്കേറിയ സമയങ്ങളിൽ ബംഗ്ലാദേശിലെ ചില ട്രെയിനുകളെ പൊതിഞ്ഞ് കൊണ്ട് പറ്റിപ്പിടിച്ച് കയറി ആളുകൾ സഞ്ചരിക്കാറുണ്ടെന്നാണീ ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്. തലസ്ഥാനമായ ധാക്കയിലാണ് തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.
സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് ട്രെയിനുകൾക്ക് മുകളിൽ പറ്റിപ്പിടിച്ച് സഞ്ചരിക്കുന്ന സാഹസം കാണിക്കുന്നത്. ട്രെയിനുകളുടെ 12 അടി ഉയരമുള്ള മേൽക്കൂരയിലേക്ക് വരെ യാത്രക്കാർ വലിഞ്ഞ് കയറുന്നുണ്ട്. യൂസുഫ് തുഷാർ നിർമ്മിച്ചിരിക്കുന്ന ഡോക്യുമെന്ററിയിൽ ഇത് സംബന്ധിച്ച ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ധാക്കയിൽ ഒരു റെയിൽ വേസ്റ്റേഷനിൽ ഒരു ദിവസം ചെലവഴിച്ചാണ് അദ്ദേഹം ഇത്തരം ഫൂട്ടേജുകൾ പകർത്തിയിരിക്കുന്നത്. ധാക്കയിലേക്ക് ആളുകൾ ജോലിക്ക് വരുന്ന പ്രഭാതത്തിലും വീട്ടിലേക്ക് പോകുന്ന വൈകുന്നേരവുമാണ് ഇത്തരത്തിൽ തിരക്ക് വർധിക്കുന്നതെന്നും തുഷാർ വെളിപ്പെടുത്തുന്നു.
ട്രെയിനിനകത്ത് ഇടം നേടാൻ സാധിക്കാത്തവർ ഒന്നും ചിന്തിക്കാതെ മേൽക്കൂരയിലേക്ക് കയറുകയും വശങ്ങളിൽ പിടിച്ച് തൂങ്ങുകയും ചെയ്യുകയാണെന്നാണ് തുഷാർ സാക്ഷ്യപ്പെടുത്തുന്നത്. കുറഞ്ഞത് 2000 പേരെങ്കിലും ട്രെയിനുകളുടെ മേൽക്കൂരയിലേക്ക് വലിഞ്ഞ് കയറുന്നുണ്ട്. ഇതിനായി മറ്റ് യാത്രക്കാർ അവരെ സഹായിക്കുന്നുമുണ്ട്. ഇത്തരത്തിൽ തുഷാറും മറ്റുള്ളവരുടെ സഹായത്തോടെ ട്രെയിനിന് മുകളിലേക്ക് കയറിയിരുന്നു. മണിക്കൂറിൽ 27 കിലോമീറ്റർ വേഗം ഇവിടെ അനുഭവപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. ട്രെയിനിന് മുകളിൽ ഒന്നും പിടിക്കാനില്ലാത്തതിനാൽ യാത്രക്കാർ ബാലൻസ് ചെയ്ത് പരസ്പരം പിടിച്ച് തീർത്തും അപകടകരമായിട്ടാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഉത്സവവേളകളിലും ഒഴിവ് ദിവസങ്ങളിലും തിരക്ക് ഇനിയും വർധിക്കുകയും ചെയ്യും. ധാക്കയിലെ ഒരു ഡോക്യുമെന്ററി നിർമ്മാതാവും ഫോട്ടോഗ്രാഫറുമാണ് യൂസഫ് തുഷാർ.