- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിൽ നടന്നത് നഗ്നമായ മോഷണം; മൂന്ന് കോടിയുടെ മുക്കുപണ്ട തട്ടിപ്പിലെ അധികാരികളെ രക്ഷിക്കാൻ നീക്കം തകൃതി; ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രം; പണയം വെച്ച സ്വർണ്ണത്തിന് പകരം വ്യാജപ്പണ്ടങ്ങൾ നൽകിയത് ജൂനിയർ മാനേജർ കെ രമ
കണ്ണൂർ: സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന സംഭവങ്ങളാണ് ഈ മേഖലയിൽ അടുത്ത കാലത്തായി നടന്നു വരുന്നത്. കരിവെള്ളൂർ സോഷ്യൽ വർക്കേഴ്സ് സൊസൈറ്റിയിൽ മൂന്ന് കോടിയിലേറെ രൂപയുടെ മുക്കുപണ്ട തട്ടിപ്പിന് തൊട്ടു പിറകേയായി കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിലെ ക്രമക്കേടും പുറത്ത് വന്നു. ഭരണ സമിതിക്കോ സഹകരണ വകുപ്പിനോ ഇത്തരം കെടുകാര്യസ്ഥതക്ക് കടിഞ്ഞാണിടാനാകുന്നുമില്ല. ഇടപാടുകാരെ സഹകരണ പ്രസ്ഥാനങ്ങളുമായി അകറ്റി നിർത്താനുള്ള സാഹചര്യമാണ് ഇത്തരം സംഭവങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നത്. തളിപ്പറമ്പ് മെയിൻ ബ്രാഞ്ചിൽ നിന്നും 14 ഇടപാടുകാരുടെ പണയം വെച്ച സ്വർണ്ണാഭരണങ്ങൾ മാറ്റി പകരം മുക്കുപണ്ടം വച്ചാണ് വഞ്ചന നടന്നത്. ഇത് തികച്ചും മോഷണമാണ്. കുറ്റവാളികളെ മാതൃകാ പരമായി ശിക്ഷിക്കാനുള്ള നടപടികൾ പലപ്പോഴൂും എടുക്കാറില്ല. തളിപ്പറമ്പ് സംഭവത്തിൽ തന്നെ അത് വ്യക്തമാണ്. ബാങ്കിൽ നടന്നത് ബോധപൂർവ്വമുള്ള മോഷണമാണ്. എന്നാൽ ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ വിശ്വാസ വഞ്ചനയും ചതിയും മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. ജാമ്യം
കണ്ണൂർ: സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന സംഭവങ്ങളാണ് ഈ മേഖലയിൽ അടുത്ത കാലത്തായി നടന്നു വരുന്നത്. കരിവെള്ളൂർ സോഷ്യൽ വർക്കേഴ്സ് സൊസൈറ്റിയിൽ മൂന്ന് കോടിയിലേറെ രൂപയുടെ മുക്കുപണ്ട തട്ടിപ്പിന് തൊട്ടു പിറകേയായി കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിലെ ക്രമക്കേടും പുറത്ത് വന്നു. ഭരണ സമിതിക്കോ സഹകരണ വകുപ്പിനോ ഇത്തരം കെടുകാര്യസ്ഥതക്ക് കടിഞ്ഞാണിടാനാകുന്നുമില്ല. ഇടപാടുകാരെ സഹകരണ പ്രസ്ഥാനങ്ങളുമായി അകറ്റി നിർത്താനുള്ള സാഹചര്യമാണ് ഇത്തരം സംഭവങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
തളിപ്പറമ്പ് മെയിൻ ബ്രാഞ്ചിൽ നിന്നും 14 ഇടപാടുകാരുടെ പണയം വെച്ച സ്വർണ്ണാഭരണങ്ങൾ മാറ്റി പകരം മുക്കുപണ്ടം വച്ചാണ് വഞ്ചന നടന്നത്. ഇത് തികച്ചും മോഷണമാണ്. കുറ്റവാളികളെ മാതൃകാ പരമായി ശിക്ഷിക്കാനുള്ള നടപടികൾ പലപ്പോഴൂും എടുക്കാറില്ല. തളിപ്പറമ്പ് സംഭവത്തിൽ തന്നെ അത് വ്യക്തമാണ്. ബാങ്കിൽ നടന്നത് ബോധപൂർവ്വമുള്ള മോഷണമാണ്. എന്നാൽ ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ വിശ്വാസ വഞ്ചനയും ചതിയും മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കേസ് മാത്രമേ ബാങ്ക് നൽകിയിട്ടുള്ളൂ എന്ന് വ്യക്തം.
ഇടപാടുകാർ പണയം വെച്ച സ്വർണം ലോക്കറിൽ നിന്നും മോഷ്ടിച്ച് പകരം മുക്കുപണ്ടം വെക്കുകയാണ് ചെയ്യതത്. ഇത് പൊലീസിനും വ്യക്തമായിട്ടുണ്ട്. ജൂനിയർ മാനേജർ കണ്ണപുരം സ്വദേശി കെ. രമയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് അരങ്ങേറിയത്. ഞാറ്റുവയൽ സ്വദേശിയായ ഹസ്സൻ പണയം വെച്ച സ്വർണം തിരിച്ചെടുത്തപ്പോൾ മുക്കുപണ്ടമായതാണ് തട്ടിപ്പ് പുറത്ത് വരാൻ കാരണമായത്. ഹസ്സൻ പൊലീസിൽ പരാതി നൽകിയതോടെ പണയ സ്വർണ്ണത്തേക്കാൾ പണം ചെക്കായും പണമായും നൽകിയതും രമയാണ്.
ഇതു തന്നെ ഈ തട്ടിപ്പിൽ രമയുടെ പങ്ക് വ്യക്തമാക്കുന്നു. ബാങ്ക് ലോക്കറിൽ നിന്നും മാറ്റിയ സ്വർണം എവിടെയെന്നും വ്യക്തമായിട്ടില്ല. തിരിമറി നടത്തിയ 19 പാക്കറ്റ് സ്വർണം രമയുടെ മകൻ വിനോദിന്റെ പേരിലും അപ്രൈസർ ഷഡാനന്റെ ഭാര്യ ജയശ്രീയുടെ പേരിലും മുക്കുപണ്ടം പകരം വെച്ച് പണം തട്ടിയെടുത്തിട്ടുണ്ട്. കുറ്റ കൃത്യങ്ങൾ ഗൗരവമായിരിക്കേ രമയെ രക്ഷപ്പെടുത്താനുള്ള നീക്കവും സജീവമാണ്. തട്ടിപ്പ് പുറത്തറിഞ്ഞിട്ടും പരാതി നൽകാൻ വൈകിയതും രമയെ രക്ഷിക്കാനെന്ന ആരോപണവും ഉയരുന്നുണ്ട്.
സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതിയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും നോക്കു കുത്തികളായി നിലകൊള്ളുന്നതിന്റെ പ്രധാന തെളിവാണ് ക്രമക്കേടുകൾ വ്യാപകമാവുന്നത്. മുൻകാലങ്ങളിൽ ഭരണസമിതിയുടെ നിയന്ത്രണത്തിലാണ് സഹകരണ സംഘങ്ങൾ. പ്രസിഡണ്ടും ഡയരക്ടർമാരും സേവന സജ്ജരായി സ്ഥാപനത്തെ പരിപോഷിപ്പിക്കാൻ രംഗത്തെത്താറുണ്ട്. ഇന്ന് സംഘങ്ങളിൽ സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. മുമ്പ് പ്രസിഡണ്ടും ഡയരക്ടർമാരും ദൈനംദിനം സംഘങ്ങളിലെത്തി വൗച്ചറുകളും മറ്റും പരിശോധിക്കാറുണ്ടായിരുന്നു. ഇന്ന് സെക്രട്ടറിയും മാനേജർമാരുമാണ് ഈ മേഖലയിലെ ഭരണം നിയന്ത്രിക്കുന്നത്.
സഹകരണ വകുപ്പിന്റെ ഓഡിറ്റർമാരും ഇൻസ്പെക്ടർമാരും കൃത്യനിർവ്വഹണ കാര്യത്തിൽ കടുത്ത അനാസഥ പാലിക്കുന്നു. എല്ലാ മാസവും സർക്കിൾ സഹകരണ യൂനിയൻ തലത്തിൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർക്കാറുണ്ടെങ്കിലും സംഘങ്ങളുടെ വീഴ്ചകൾക്ക് പരിഹാരം ഉണ്ടാകുന്നില്ല. ഓരോ സംഘത്തിന്റേയും വീഴ്ചകൾ പരിശോധിച്ച് തിരുത്തിക്കാനാണ് ഇത്തരം യോഗങ്ങൾ. തളിപ്പറമ്പ് സംഭവത്തിന്റെ വെളിച്ചത്തിൽ നിരവധി സഹകരണ സ്ഥാപനങ്ങൾക്ക് പണയ സ്വർണം സ്വീകരിക്കുന്നതിന് സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ട്. അതിന്റെ അർത്ഥം തന്നെ ഈ മേഖലയിൽ കെടുകാര്യസ്ഥത തുടരുമെന്നതിന്റെ സൂചനയാണ്.