- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ കൂട്ടുകാരനെ കാമുകനാക്കി ബാങ്ക് കൊള്ളയ്ക്ക് ഇറങ്ങി; മകൻ കഞ്ചാവ് കേസിൽ ജയിലായി: കോഴഞ്ചേരിയിൽ ബാങ്ക് കവർച്ചയ്ക്ക് പിടിക്കപ്പെട്ട കമിതാക്കളുടെ കഥകേട്ട് ഞെട്ട് പൊലീസ്
പത്തനംതിട്ട: ആൾപ്പാർപ്പില്ലാത്ത വീട്, ബാങ്കുകൾ, എടിഎം കൗണ്ടർ എന്നിവ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലായത് കമിതാക്കൾ. ചോദ്യം ചെയ്യലിൽ കമിതാക്കളുടെ കഥ കേട്ട് പൊലീസും ഞെട്ടി. റാന്നി തെക്കേപ്പുറം ബ്ലോക്ക് പടിക്ക് സമീപം ലളിതമ്മയുടെ മകൾ സുമ എന്നു വിളിക്കുന്ന കുമാരി ലത (40), വടശേരിക്കര മുള്ളൻപാറയിൽ അനീഷ് ബി. നായർ (30) എന്നിവരാണ് ആറന്മുള പൊലീസിന്റെ പിടിയിലായത്. ലതയുടെ മകന്റെ കൂട്ടുകാരനാണ് അനീഷ്. മകനൊപ്പം വീട്ടിൽ സ്ഥിരമായി എത്തിയിരുന്ന അനീഷുമായി ഇവർ പ്രണയത്തിലായി. മകൻ ആകട്ടെ കഞ്ചാവ് വിറ്റ കേസിൽ പ്രതിയായി ജയിലിലുമാണ്. നാരങ്ങാനത്തെ ആൾപ്പാർപ്പില്ലാത്ത വീട്, കോറ്റാത്തൂർ ഫെഡറൽ ബാങ്ക് ശാഖ, വടശേരിക്കര എസ്.ബി.ടി എടിഎം, വടശേരിക്കര ജില്ലാ ബാങ്ക് ശാഖ, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, കീക്കൊഴൂർ ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രം, ഇടമുറി റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രം, പുതുക്കുളം, ചെറുകോൽപ്പുഴ ക്ഷേത്രങ്ങൾ എന്ന് തുടങ്ങി പത്തനംതിട്ട ജില്ലയ്ക്ക് അകത്തും പുറത്തുമായി അമ്പതിലധികം മോഷണ കേസുകളിൽ
പത്തനംതിട്ട: ആൾപ്പാർപ്പില്ലാത്ത വീട്, ബാങ്കുകൾ, എടിഎം കൗണ്ടർ എന്നിവ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലായത് കമിതാക്കൾ. ചോദ്യം ചെയ്യലിൽ കമിതാക്കളുടെ കഥ കേട്ട് പൊലീസും ഞെട്ടി.
റാന്നി തെക്കേപ്പുറം ബ്ലോക്ക് പടിക്ക് സമീപം ലളിതമ്മയുടെ മകൾ സുമ എന്നു വിളിക്കുന്ന കുമാരി ലത (40), വടശേരിക്കര മുള്ളൻപാറയിൽ അനീഷ് ബി. നായർ (30) എന്നിവരാണ് ആറന്മുള പൊലീസിന്റെ പിടിയിലായത്. ലതയുടെ മകന്റെ കൂട്ടുകാരനാണ് അനീഷ്. മകനൊപ്പം വീട്ടിൽ സ്ഥിരമായി എത്തിയിരുന്ന അനീഷുമായി ഇവർ പ്രണയത്തിലായി. മകൻ ആകട്ടെ കഞ്ചാവ് വിറ്റ കേസിൽ പ്രതിയായി ജയിലിലുമാണ്.
നാരങ്ങാനത്തെ ആൾപ്പാർപ്പില്ലാത്ത വീട്, കോറ്റാത്തൂർ ഫെഡറൽ ബാങ്ക് ശാഖ, വടശേരിക്കര എസ്.ബി.ടി എടിഎം, വടശേരിക്കര ജില്ലാ ബാങ്ക് ശാഖ, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, കീക്കൊഴൂർ ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രം, ഇടമുറി റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രം, പുതുക്കുളം, ചെറുകോൽപ്പുഴ ക്ഷേത്രങ്ങൾ എന്ന് തുടങ്ങി പത്തനംതിട്ട ജില്ലയ്ക്ക് അകത്തും പുറത്തുമായി അമ്പതിലധികം മോഷണ കേസുകളിൽ പ്രതികളാണിവർ. മിക്ക മോഷണശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. നാരങ്ങാനത്തെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിതയാണ് ഇവർ പിടിക്കപ്പെടാൻ കാരണമായത്. കോറ്റാത്തൂർ ബാങ്കിന്റെ ജനൽകമ്പി മുറിച്ച് അകത്തു കടന്ന ഇവർക്ക് സ്‌ട്രോങ് റൂം തുറക്കാൻ കഴിഞ്ഞില്ല. ഇവിടുത്തെ സിസി ടിവിയിൽ ഇവരുടെ രൂപം പതിയുകയും ചെയ്തു.
ബാങ്കിനുള്ളിൽ മുളകുപൊടി വിതറി അനേ്വഷണം അൽപ കാലത്തേക്ക് വഴി തിരിച്ചു വിടാൻ മാത്രമാണ് ഇവർക്ക് കഴിഞ്ഞത്. വടശേരിക്കരയിലെ ജില്ലാബാങ്ക് ശാഖയിലാകട്ടെ സ്‌ട്രോങ് റൂമിന്റെ അടുത്തെത്താനേ ഇവർക്ക് കഴിഞ്ഞുള്ളൂ. എടിഎം തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കീക്കൊഴൂർ ചെറുവള്ളിക്കാവ് ക്ഷേത്രത്തിൽ നിന്നും 10,000 രൂപയോളം ലഭിച്ചു. മറ്റിടങ്ങളിൽ നിന്നെല്ലാം ചെറിയ തുക മാത്രമാണ് ഇവർക്ക് ലഭിച്ചത്. പലയിടത്തും ഇവരുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. നാരങ്ങാനം ചാന്തിരത്തിൽപടി ശ്രീനിലയത്തിൽ സി.ആർ മനോജിന്റെ ആൾതാമസമില്ലാത്ത വീട്ടിൽ അർധരാത്രിയിൽ കയറി മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ അതുവഴി എത്തിയ പൊലീസിനെ കണ്ട് ഓടി മറയുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയപ്പോൾ ചെളിനിറഞ്ഞ കുഴിയിൽ ഒളിക്കുകയായിരുന്നു.
ഇവർ മോഷണത്തിനുപയോഗിച്ച കാറും മറ്റും അന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അനേ്വഷണത്തിലാണ് പ്രതികൾ ഇപ്പോൾ പിടിയിലായിട്ടുള്ളത്.. ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച പ്രത്യേക അനേ്വഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.