- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യനയം മറ്റൊരു ഓഖി ദുരന്തം; സർക്കാർ തീരുമാനം ചെങ്ങന്നൂരിൽ പ്രതിഫലിക്കും; മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിന് പിന്നിൽ സിപിഐയെന്ന് താമരശേരി ബിഷപ്; തീരുമാനത്തിന് പിന്നിൽ ജനങ്ങളെ മദ്യം കൊടുത്തു മയക്കി അക്രമ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വിടാനുള്ള ശ്രമമെന്ന് കെസിബിസി; എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിൽ മുന്നറിയിപ്പുമായി കത്തോലിക്ക സഭ
കോഴിക്കോട്: എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിനെതിരെ ആഞ്ഞടിച്ച് താമരശേരി ബിഷപ്പ്. മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിന് പിന്നിൽ സിപിഐ ആണെന്ന് താമരശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. തൊഴിലാളികളുടെ പേര് പറഞ്ഞ് മദ്യ കച്ചവടം തിരിച്ചു കൊണ്ടുവന്നത് സിപിഐയുടെ സമ്മർദ്ദം മൂലമാണ്. സർക്കാരിന് ധാർമ്മികതയില്ലെന്നും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സംസ്ഥാനത്തുണ്ടാകുന്ന മറ്റൊരു ഓഖി ദുരന്തമാണ് സർക്കാരിന്റെ മദ്യനയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുത്ത ജനത്തോട് സർക്കാർ കാണിക്കുന്ന വഞ്ചനയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന മദ്യനയം. സിനിമാ താരങ്ങളെ ഉൾപ്പെടെ അണിനിരത്തി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ ലംഘനമാണ് ഇപ്പോൾ നടപ്പാക്കുന്നത്. മദ്യ വർജനം എന്ന പൊള്ളയായ വാഗ്ദാനം നൽകി ഒരു ജനതയെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മദ്യം പോലെയുള്ള സമൂഹിക തിന്മകൾക്കെതിരേ പോരാടുന്ന സാമൂഹിക പ്രവർത്തകരുടെ വീര്യം തകർക്കുന്ന നടപടിയാണിത്. പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങളോട് നീതി പുലർ
കോഴിക്കോട്: എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിനെതിരെ ആഞ്ഞടിച്ച് താമരശേരി ബിഷപ്പ്. മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിന് പിന്നിൽ സിപിഐ ആണെന്ന് താമരശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. തൊഴിലാളികളുടെ പേര് പറഞ്ഞ് മദ്യ കച്ചവടം തിരിച്ചു കൊണ്ടുവന്നത് സിപിഐയുടെ സമ്മർദ്ദം മൂലമാണ്. സർക്കാരിന് ധാർമ്മികതയില്ലെന്നും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സംസ്ഥാനത്തുണ്ടാകുന്ന മറ്റൊരു ഓഖി ദുരന്തമാണ് സർക്കാരിന്റെ മദ്യനയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുത്ത ജനത്തോട് സർക്കാർ കാണിക്കുന്ന വഞ്ചനയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന മദ്യനയം. സിനിമാ താരങ്ങളെ ഉൾപ്പെടെ അണിനിരത്തി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ ലംഘനമാണ് ഇപ്പോൾ നടപ്പാക്കുന്നത്. മദ്യ വർജനം എന്ന പൊള്ളയായ വാഗ്ദാനം നൽകി ഒരു ജനതയെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മദ്യം പോലെയുള്ള സമൂഹിക തിന്മകൾക്കെതിരേ പോരാടുന്ന സാമൂഹിക പ്രവർത്തകരുടെ വീര്യം തകർക്കുന്ന നടപടിയാണിത്. പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങളോട് നീതി പുലർത്താനുള്ള ഉത്തരവാദിത്വം സർക്കാരിനില്ലേയെന്നും അദ്ദേഹം ചോദിച്ചു.
സർക്കാരിന് പണമില്ലെന്ന് കരുതി ഏത് രീതിയിലും പണമുണ്ടാക്കാൻ ശ്രമിക്കരുത്. പാവപ്പെട്ടവരുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ പാവങ്ങളെ ചൂഷണം ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇവിടെ മദ്യം ഒഴുക്കണമോ എന്ന് കാര്യത്തിൽ ജനങ്ങളുടെ ഇഷ്ടമറിയാൻ ഒരു ഹിതപരിശോധനയ്ക്ക് സർക്കാരിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും മുറുക്കാൻ കടപോലെ മദ്യശാല തുടങ്ങാനാണ് സർക്കാർ ശ്രമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ജോലിക്കെത്തുവരെ കൊള്ളയടിക്കുന്ന തീരുമാനമാണിത്. ഇതിന്റെ പരിണിത ഫലമായി സംസ്ഥാനത്ത് ഇനിയും മധുമാർ ഉണ്ടാകുമെന്നും ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചു.
സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് സമൂഹത്തിന്റെ നാനാതുറയിലുള്ളവരെ പങ്കെടുപ്പിച്ച് സംസ്ഥാന വ്യാപകമായി ഏപ്രിൽ രണ്ടിന് സഭ ശക്തമായ സമര പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതുക്കിയ മദ്യനയത്തിന്റെ ഫലം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബിഷപ്പ് മുന്നറിയിപ്പ് നൽകി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ സർക്കാരിനെതിരേ പ്രചരണത്തിനിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ ആഞ്ഞടിച്ചു കെസിബിസിയും രംഗത്തെത്തി. തീരുമാനത്തിന് പിന്നിൽ ജനങ്ങളെ മദ്യം കൊടുത്തു മയക്കി അക്രമരാഷ്ട്രീയത്തിലേക് തിരിച്ചു വിടാനുള്ള ശ്രമമാണ്. മദ്യശാലകൾ തുറക്കുന്നത് അരാജകത്വത്തിലേക്കും അക്രമത്തിലേക്കും നയിക്കും.
ഇടതു സർക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനമാണെന്നും കെസിബിസി ആരോപിച്ചു. മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രിൽ രണ്ട് മദ്യ വിരുദ്ധ പ്രക്ഷോഭ ദിനം ആയി ആചരിക്കും. പ്രതിഷേധത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പങ്കെടുക്കുമെന്ന് കെസിബിസി വക്താവ് പറഞ്ഞു.