- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഈ ആഴ്ചയിലും ജനം ടിവി രണ്ടാമത്; മാതൃഭൂമിയെ ബഹുദൂരം പിന്നിൽ തള്ളി മനോരമയ്ക്ക് മൂന്നാം സ്ഥാനം; ന്യൂസ് 18 കേരള മീഡിയാ വണ്ണിനും പിന്നിൽ; ഈ ആഴ്ചയിലെ ബാർക്ക് റേറ്റിങ് ഇങ്ങനെ; ശബരിമല വിഷയത്തിൽ പ്രേക്ഷകരുടെ താൽപര്യം ഗണ്യമായി കുറഞ്ഞു; സർവ്വ ചാനലുകൾക്കും പ്രേക്ഷകർ പാതിയോളം കുറഞ്ഞു
തിരുവനന്തപുരം: ശബരിമലയിലെ വിവാദങ്ങളിൽ ടിവി പ്രേക്ഷകർക്ക് താൽപ്പര്യം കുറയുന്നു. സന്നിധാനം സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ ഈ വിഷയത്തിൽ ഗതിമാറ്റങ്ങളും ഉണ്ടാകുന്നില്ല. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബ്രേക്കിങ് ന്യൂസുകൾ കുറയുമ്പോൾ വാർത്താ ചാനലിലേക്ക് ആളുകൾ എത്തുന്നതും കുറയുകയാണെന്ന് 48-ാം ആഴ്ചയിലെ ബാർക്ക് റേറ്റിങ് വ്യക്തമാക്കുന്നു. ഇന്ന് പുറത്തു വന്ന റേറ്റിംഗിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് വാർത്താ ചാനലിലെ താരം. ആർഎസ്എസ് ചാനലായ ജനം ടിവി രണ്ടാമതുണ്ട്. ശബരിമലയിൽ പ്രേക്ഷകർക്ക് താൽപ്പര്യം കുറയുമ്പോഴും ജനം ടിവിക്ക് രണ്ടാം സ്ഥാനം നിലനിർത്താൻ കഴിയുന്നുവെന്നത് ശ്രദ്ധേയമാണ്. ശബരിമലയിൽ നട തുറന്ന് രണ്ടാം ആഴ്ചയിലെ റേറ്റിംഗാണ് ഇപ്പോൾ പുറത്തു വന്നത്. നവംബർ 24മുതൽ 30വരെയുള്ള ദിവസങ്ങളിലെ റിപ്പോർട്ടാണ് ഇത്. ശബരിമല നട തുറന്ന ആഴ്ച പ്രേക്ഷകർക്ക് വാർത്തകളോട് വലിയ താൽപ്പര്യമുണ്ടായിരുന്നു. എല്ലാ ചാനലുകൾക്കും റേറ്റിംഗിൽ വലിയ ഉയർച്ചയുണ്ടാവുകയും ചെയ്തു. എന്നാൽ രണ്ടാമത്തെ ആഴ്ചയിൽ ഇത് ദൃശ്യമല്ല. വാർത്ത കാണുന്നവരിലേക്
തിരുവനന്തപുരം: ശബരിമലയിലെ വിവാദങ്ങളിൽ ടിവി പ്രേക്ഷകർക്ക് താൽപ്പര്യം കുറയുന്നു. സന്നിധാനം സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ ഈ വിഷയത്തിൽ ഗതിമാറ്റങ്ങളും ഉണ്ടാകുന്നില്ല. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബ്രേക്കിങ് ന്യൂസുകൾ കുറയുമ്പോൾ വാർത്താ ചാനലിലേക്ക് ആളുകൾ എത്തുന്നതും കുറയുകയാണെന്ന് 48-ാം ആഴ്ചയിലെ ബാർക്ക് റേറ്റിങ് വ്യക്തമാക്കുന്നു. ഇന്ന് പുറത്തു വന്ന റേറ്റിംഗിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് വാർത്താ ചാനലിലെ താരം. ആർഎസ്എസ് ചാനലായ ജനം ടിവി രണ്ടാമതുണ്ട്. ശബരിമലയിൽ പ്രേക്ഷകർക്ക് താൽപ്പര്യം കുറയുമ്പോഴും ജനം ടിവിക്ക് രണ്ടാം സ്ഥാനം നിലനിർത്താൻ കഴിയുന്നുവെന്നത് ശ്രദ്ധേയമാണ്.
ശബരിമലയിൽ നട തുറന്ന് രണ്ടാം ആഴ്ചയിലെ റേറ്റിംഗാണ് ഇപ്പോൾ പുറത്തു വന്നത്. നവംബർ 24മുതൽ 30വരെയുള്ള ദിവസങ്ങളിലെ റിപ്പോർട്ടാണ് ഇത്. ശബരിമല നട തുറന്ന ആഴ്ച പ്രേക്ഷകർക്ക് വാർത്തകളോട് വലിയ താൽപ്പര്യമുണ്ടായിരുന്നു. എല്ലാ ചാനലുകൾക്കും റേറ്റിംഗിൽ വലിയ ഉയർച്ചയുണ്ടാവുകയും ചെയ്തു. എന്നാൽ രണ്ടാമത്തെ ആഴ്ചയിൽ ഇത് ദൃശ്യമല്ല. വാർത്ത കാണുന്നവരിലേക്ക് മാത്രമായി വാർത്താ ചാനലുകളുടെ റേറ്റിങ് മാറുകയാണ്. അപ്പോഴും ഏഷ്യാനെറ്റ് ന്യൂസിന് പിന്നിൽ ജനം ടിവിക്ക് രണ്ടാം സ്ഥാനമുണ്ട്. തുടർച്ചയായ അഞ്ചാം ആഴ്ചയാണ് ജനം ഇത് നിലനിർത്തുന്നത്. അതായത് വാർത്തയോട് താൽപ്പര്യമുള്ളവരും ജനം ടിവി കാണുന്നുണ്ടെന്ന് വേണം വിലയിരുത്താൻ. ശബരിമല വിഷയം പൂർണ്ണമായും തീരുന്നതു വരെ ട്രെന്റ് ഇങ്ങനെ തുടരുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.
48-ാം ആഴ്ചയിൽ ഏഷ്യാനെറ്റിന് 121.02 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. ജനം ടിവിക്ക് 93.40 ആണ്. മനോരമ ന്യൂസിന് 72.89ഉം. മാതൃഭൂമിക്ക് വലിയ ഇടിവുണ്ടാകുന്നു. 58.55 പോയിന്റാണ് മാതൃഭൂമിക്കുള്ളത്. ഇത് വലിയ കുറവാണ്. മീഡിയാ വണ്ണിന് 34.20 പോയിന്റാണുള്ളത്. ന്യൂസ് 18 കേരളയ്ക്ക് 30.93 പോയിന്റും. അങ്ങനെയാണ് ന്യൂസ് ചാനലുകളടെ ഇത്തവണത്തെ പോയിന്റ്. ഇത് വിലയിരുത്തുമ്പോഴാണ് ന്യൂസ് ചാനലുകൾക്ക് പ്രേക്ഷകർ കുറയുന്നതായി മനസ്സിലാകുന്നത്. കഴിഞ്ഞ ആഴ്ച പുറത്തു വന്ന റേറ്റിംഗിൽ ഏഷ്യാനെറ്റിന് 205ഉം ജനം ടിവിക്ക് 142ഉം മാതൃഭൂമിക്ക് 122ഉം മനോരമയ്ക്ക് 121ഉം പോയിന്റാണുണ്ടായിരുന്നത്. ഇതിൽ നിന്നാണ് 121 പോയിന്റിലേക്ക് ഏഷ്യാനെറ്റിന്റെ റേറ്റിങ് മാറുന്നത്. അതായത് 47-ാം ആഴ്ചയിൽ നാലാം സ്ഥാനത്തുണ്ടായിരുന്ന മനോരമയുടെ പ്രേക്ഷകർ മാത്രമാണ് ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന് ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോഴുള്ളത്.
ശബരിമല വിഷയം കൂടുതൽ പ്രസക്തമായ സാഹചര്യത്തെ തുടർന്നാണ് ജനം ടിവി രണ്ടാമത് എത്തിയത്. വാർത്താ ചാനലുകളിൽ മുന്നിലെ സ്ഥാനം നിലനിർത്തുന്ന ഏഷ്യാനെറ്റിന് ജനം വലിയ വെല്ലുവിളി ഉയർത്തുന്ന സൂചനകൾ മുൻ ആഴ്ചയിലുണ്ടായിരുന്നു. എന്നാൽ നിലവിൽ ആ ഭീഷണി ഏഷ്യാനെറ്റ് ന്യൂസിനില്ല. ജനം ടിവിയുമായുള്ള അന്തരം കൂട്ടാൻ ഏഷ്യാനെറ്റ് ന്യൂസിന് കഴിയുന്നുണ്ട്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരമാണ് ഇപ്പോൾ കടുക്കുന്നത്. മനോരമയും മാതൃഭൂമിയും മാറി മാറി മൂന്നാം സ്ഥാനത്ത് എത്തുന്നു. അഞ്ചാം സ്ഥാനത്തിനായി പോരടിക്കുന്നത് ന്യൂസ് 18 കേരളയും മീഡിയാ വണ്ണുമാണ്. കോടികൾ നിക്ഷേപവുമായി പ്രക്ഷേപണം തുടങ്ങിയ ന്യൂസ് 18 കേരള അംബാനിയുടെ ചാനലാണ്. റേറ്റിംഗിൽ മുന്നേറാനാകാത്തത് ഇവിടെ വലിയ ചർച്ചയായി മാറിയിട്ടുമുണ്ട്.
ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ടും വിധിക്കെതിരൊയ വാർത്തകളായിരുന്നു തുടർച്ചയായി ജനം ടി വി നൽകിവന്നത്. തങ്ങളാണ് സത്യം പ്രചരിപ്പിക്കുന്നതെന്ന വിധത്തിൽ വ്യാപക പ്രചരണം നടത്തിയ ജനം ടിവി പ്രേക്ഷകരിലേക്ക് അടുക്കുകയായിരുന്നു. ടെലിവിഷൻ കാഴ്ചയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട റിപ്പോർട്ടാണ് ബാർക്കിന്റേത്. നേരത്തെ മീഡിയ വൺ ചാനലിനും കൈരളി പീപ്പിളിനും താഴെ ആയിരുന്നു ജനം ടിവിയുടെ സ്ഥാനം. ആ സ്ഥാനത്തു നിന്നുമാണ് ഇപ്പോൾ ജനം ടിവി കുതിപ്പു നടത്തിയത്. സമീപകാലം വരെ ഏഴാം സ്ഥാനത്തായിരുന്നു ജനം ടിവിയുടെ സ്ഥാനം.
പ്രേക്ഷകരുടെ ഇടയിലേക്ക് വിശ്വാസ വഴിയിലൂടെ ഇറങ്ങി ചെന്ന് താമസിയാതെ നമ്പർ വൺ ആകാമെന്നാണ് ആർഎസ്എസ് ചാനലിന്റെ നീക്കം. ഏതായാലും ശബരിമല വിഷയത്തിൽ നേട്ടം ആർഎസ്എസ് ചാനലിനാണെന്ന് മറ്റുള്ളവർക്കും അംഗീകരിക്കേണ്ടി വരുന്നു. വിവാദം തുടങ്ങിയതു മുതൽ ശബരിമല വിഷയത്തിൽ മാത്രമാണ് ജനം ശ്രദ്ധ നൽകുന്നത്. കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്.
പിന്നീട് ഏഷ്യാനെറ്റ് സ്റ്റാർ ഗ്രൂപ്പിന്റേതായി. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും. ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയർത്തിയിട്ടില്ല. ഏഷ്യാനെറ്റ്. മനോരമ, മാതൃഭൂമി.. എന്ന നിലയിലായിരുന്നു ഏറെകാലമായി മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിങ്.
പ്രോഗ്രാമിൽ ഏഷ്യാനെറ്റ്
മലയാളം പ്രോഗ്രാം ചാനലുകളിൽ ഏഷ്യാനെറ്റിന് വെല്ലുവികളൊന്നുമില്ല. 964 പോയിന്റാണ് ഏഷ്യാനെറ്റിനുള്ളത്. രണ്ടാമതുള്ള ഫ്ളവേഴ്സിന് 354ഉം. മഴവിൽ മനോരമ മൂന്നാമതും സൂര്യ നാലാമതുമാണ്. ഏഷ്യാനെറ്റ് മൂവീസും സൂര്യാ മൂവീസും കൊച്ചു ടിവിയുമാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. കൈരളി, സൂര്യ കോമഡി. അമൃതാ ടിവി ഇങ്ങനെ പോകുന്നു റേറ്റിങ്. പ്രോഗ്രാം ചാനലുകളിലേക്ക് പ്രേക്ഷകർ മടങ്ങിയെത്തുന്നതിന്റെ സൂചനയും റേറ്റംഗിലുണ്ട്.