- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലക്ടറേറ്റിലും കോടതി വളപ്പിലും സ്ഫോടനങ്ങൾ നടത്തിയത് മുസ്ലീങ്ങൾക്ക് ചികിത്സ പോലും നിഷേധിക്കപ്പെടുന്ന ദുരവസ്ഥയോടുള്ള പ്രതികാരമായി; സ്ഫോടന ലക്ഷ്യം ഭീതി പരത്തുക മാത്രം; അന്താരാഷ്ട്ര ഭീകര സംഘടനകളുമായി ബന്ധമില്ല
കോയമ്പത്തൂർ: മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മധുരയിൽ അറസ്റ്റിലായ ബേസ് മൂവ്‌മെന്റ് പ്രവർത്തകർക്ക് അന്തർദേശിയ തലത്തിൽ പ്രവർത്തിക്കുന്ന അൽഖാദിയവുമായി ബന്ധമുണ്ടെന്ന ആരോപണം നേരത്തെ ശക്തമായി ഉയർന്നിരുന്നു. ബേസ് മൂവ്‌മെന്‌റ് അൽഖാദിയുടെ ദക്ഷിണേന്ത്യൻ രൂപമാണെന്നാണ് ആക്ഷേപം ഉയർന്നത്. എന്നാൽ, മധുരയിൽ അറസ്റ്റിലായവർക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്നാണ് തമിഴ്‌നാട് പൊലീസ് ഇന്റലിജൻസ് വൃത്തങ്ങൾ. ഭരണകൂട കേന്ദ്രങ്ങൾക്കെതിരെ പ്രതികരിക്കുന്നതിന്റെ ഭാഗമായി ചെറുസ്‌ഫോടനങ്ങൾ നടത്തി ഭീതി പരത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. നിരപരാധികളെയടക്കം കൊല്ലുന്ന ഐ.എസ് പ്രവർത്തന ശൈലിയോട് വിയോജിക്കുകയും അൽഖാഇദയുടെ ആശയത്തെ മാനസികമായി പിന്തുണക്കുകയും ചെയ്യുന്നവരാണ് മധുരയിൽ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ബേസ് മൂവ്‌മെന്റ് പ്രവർത്തകർ എതിരാളികളെ വകവരുത്തുകയോ വൻ നാശം വിതക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്തിട്ടില്‌ളെന്നും അന്വേഷണത്തിൽ വ്യക്തമായി. മധുര സ്വദേശികളായ ദാവൂദ് സുലൈമാൻ (23), എൻ. അബ്ബാസ്
കോയമ്പത്തൂർ: മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മധുരയിൽ അറസ്റ്റിലായ ബേസ് മൂവ്‌മെന്റ് പ്രവർത്തകർക്ക് അന്തർദേശിയ തലത്തിൽ പ്രവർത്തിക്കുന്ന അൽഖാദിയവുമായി ബന്ധമുണ്ടെന്ന ആരോപണം നേരത്തെ ശക്തമായി ഉയർന്നിരുന്നു. ബേസ് മൂവ്‌മെന്‌റ് അൽഖാദിയുടെ ദക്ഷിണേന്ത്യൻ രൂപമാണെന്നാണ് ആക്ഷേപം ഉയർന്നത്. എന്നാൽ, മധുരയിൽ അറസ്റ്റിലായവർക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്നാണ് തമിഴ്‌നാട് പൊലീസ് ഇന്റലിജൻസ് വൃത്തങ്ങൾ. ഭരണകൂട കേന്ദ്രങ്ങൾക്കെതിരെ പ്രതികരിക്കുന്നതിന്റെ ഭാഗമായി ചെറുസ്‌ഫോടനങ്ങൾ നടത്തി ഭീതി പരത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. നിരപരാധികളെയടക്കം കൊല്ലുന്ന ഐ.എസ് പ്രവർത്തന ശൈലിയോട് വിയോജിക്കുകയും അൽഖാഇദയുടെ ആശയത്തെ മാനസികമായി പിന്തുണക്കുകയും ചെയ്യുന്നവരാണ് മധുരയിൽ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
ബേസ് മൂവ്‌മെന്റ് പ്രവർത്തകർ എതിരാളികളെ വകവരുത്തുകയോ വൻ നാശം വിതക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്തിട്ടില്‌ളെന്നും അന്വേഷണത്തിൽ വ്യക്തമായി. മധുര സ്വദേശികളായ ദാവൂദ് സുലൈമാൻ (23), എൻ. അബ്ബാസ് അലി (27), എം. ഷംസുൻകരീം രാജ (23), എം. അയൂബ് അലി (25) ഷംസുദ്ദീൻ (25) എന്നിവരെയാണ് എൻ.ഐ.എ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ജയിലുകളിൽ നിരവധി മുസ്ലിം വിചാരണ തടവുകാരെ അന്യായമായി പാർപ്പിച്ചിരിക്കുന്നതാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ അറിവായി. കോയമ്പത്തൂർ ഉൾപ്പെടെ തമിഴകത്തെ വിവിധ ജയിലുകളിൽ മുസ്ലിം തടവുകാർക്ക് ചികിത്സ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും കോടതികളിൽനിന്നും ജില്ല ഭരണകൂടങ്ങളിൽനിന്നും ഇവർക്ക് നീതി ലഭ്യമാവാത്ത സാഹചര്യത്തിലാണ് ചെറുസ്‌ഫോടനങ്ങളിലൂടെ പ്രതിഷേധമറിയിച്ചതെന്നും പ്രതികൾ വെളിപ്പെടുത്തിയതായി അറിയുന്നു. ഇതിന്റെ ഭാഗമായാണ് കലക്ടറേറ്റുകളും കോടതി വളപ്പുകളും സ്‌ഫോടനം നടത്തുന്നതിനായി തെരഞ്ഞെടുത്തതെന്ന് ഇവർ പറയുന്നു.
2013 ജനുവരിയിലാണ് ബേസ് മൂവ്‌മെന്റ് പ്രസ്ഥാനത്തിന് സംഘം തുടക്കമിട്ടത്. ജയിലുകളിൽ കഴിയുന്ന മുസ്ലിം തടവുകാർക്കുവേണ്ടി ജയിലധികൃതർക്കും ജില്ല ഭരണകൂടങ്ങൾക്കും കത്തയക്കുകയായിരുന്നു ആദ്യത്തെ പ്രവർത്തനരീതി. പിന്നീടാണ് ചെറുസ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തത്. അബ്ബാസും ഷംസുദ്ദീനും സ്‌ഫോടകവസ്തു നിർമ്മാണത്തിൽ വൈദഗ്ധ്യം നേടിയവരാണ്.
ഇമാംഅലിയുടെ നേതൃത്വത്തിലുള്ള തീവ്രവാദി സംഘവുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നു. ആശയപ്രചാരണത്തിനും മറ്റുമായി കരീമിന്റെ അച്ചടിശാലയാണ് ഉപയോഗപ്പെടുത്തിയത്. നിരോധിത സംഘടനയായ അൽഉമ്മയുമായി നേരത്തേ ബന്ധമുണ്ടായിരുന്ന ഷംസുദ്ദീന്റെ പേരിൽ മധുരയിൽ നിരവധി ക്രിമിനൽ കേസുകളുണ്ട്.