- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്ലീല ഫോൺ സംഭാഷണ ശബ്ദരേഖ പുറത്തായി; മുസ്ലിം ലീഗ് നേതാവ് ബശീർ വെള്ളിക്കോത്ത് സംയുക്ത ജമാഅത്ത് സെക്രട്ടറി സ്ഥാനം രാജി വച്ചു; ശബ്ദരേഖയുടെ പൂർണരൂപം പുറത്തുവന്നത് ബശീർ സംയുക്ത ജമാഅത്ത് സെക്രട്ടറി ആയപ്പോൾ; പ്രതിഷേധത്തിന് ശക്തി കൂടിയത് സംഭാഷണം കാസർകോട്ട് റിയാസ് മൗലവി കൊല ചെയ്യപ്പെട്ട ദിവസമെന്ന് തെളിഞ്ഞപ്പോൾ
കാഞ്ഞങ്ങാട്: അശ്ലീല ഫോൺ സംഭാഷണ വിവാദത്തിൽ പെട്ട കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ ബഷീർ വെള്ളിക്കോത്ത് ജമാഅത്ത് സെക്രട്ടറി സ്ഥാനം രാജിവെച്ചു ജിഫ്രി തങ്ങൾക്കാണ് രാജിക്കത്ത് കൈമാറിയത്. ബഷീർ വെള്ളിക്കോത്തിന്റെ അശ്ലീല സംഭാഷണ ശബ്ദരേഖ പുറത്തു വന്നതാണ് വിവാദത്തിന് ഇടയാക്കിയത്. 2019 ൽ ബഷീർ കോഴിക്കോട്ടെ ഹോട്ടൽ മുറിയിലേക്ക് യുവതിയെ ക്ഷണിക്കുന്ന ഫോൺ സംഭഷണമാണ് ആദ്യം പുറത്തു വന്നത്. കഴിഞ്ഞ ദിവസം സംയുക്ത ജമാഅത്തിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയപ്പോഴാണ് ബഷീറും യുവതിയും തമ്മിലുള്ള ശബ്ദരേഖയുടെ മുഴുവൻ ക്ലിപ്പിങ്‌സുകളും പുറത്തായത്. ഇത് മണിക്കൂറുകൾ കൊണ്ട് വ്യാപിച്ചതോടെ പ്രതിഷേധം ശക്തമായി. ഉദുമ മാങ്ങാട് സ്വദേശിയായ വീട്ടമ്മയും ബഷീറും തമ്മിലുള്ള ഫോൺ സംഭാഷണം ഇങ്ങനെ:
യുവതിയുടെ ചോദ്യം: ''നിങ്ങക്ക് ...സുഖോന്നല്ലേ...? മലപ്പുറത്തെ മീറ്റിങ് കയിഞ്ഞോ...?
ങ്ഹാ കയിഞ്ഞു. ''ഇന്ന് ഞാൻ മംഗലാരത്ത് പോന്ന്''
ചോ: ആടെ...ആര്ണ്ട്.
ന്മ എന്റെ ....മോള്....ഫ്‌ളാറ്റിലുണ്ട്.
ചോ: അപ്പോ...? നിങ്ങളെ ഭാര്യയോ-?
ഭാര്യയും മംഗലാരത്ത്ണ്ട്.
ചോ: അപ്പോ..പൊരേല് നിങ്ങോ ഒറ്റക്കാ-?
ന്മ ഒറ്റക്കന്നേ.....
ചോ: നീ...ബെര്‌ന്നോ-?
ബന്നാല്.
ചോ: അയക്കുടിക്കാരെല്ലാം കണ്ടാല് എന്താക്കും.
സംഭാഷണം പിന്നീട് പരിധി വിടുന്നു.
എന്നെ കിട്ടിയാൽ നീ...എന്തു െചയ്യുമെന്ന് ബഷീർ യുവതിയോട് ചോദിക്കുന്നു.
'നിന്നെക്കിട്ടിയാല്...ഞാൻ എന്തുചെയ്യുമെന്ന് പറഞ്ഞില്ലേ-?
''എന്നെക്കിട്ട്യാല്..നീ എന്തു ചെയ്യുമെന്ന് പറ.? ബഷീർ ചോദിക്കുന്നു.
ഈ ചോദ്യത്തിന് യുവതി തന്ത്രപൂർവ്വം ഒഴിഞ്ഞുമാറുകയാണെന്ന് ശബ്ദരേഖയിൽ മനസ്സിലാകുന്നു.
''നിന്റെ കാര്യം പറ'' എന്ന് ബഷീർ യുവതിയിൽ സമ്മർദ്ദം ചെലുത്തുമ്പോൾ, ''ഈടെ മാപ്പളയുണ്ടെന്ന് പറഞ്ഞ യുവതി അദ്ദേഹം പല്ലു തേക്കുകയാണെന്ന് കൂടി പറയുന്നുണ്ട്..
കാസർകോട്ട് റിയാസ് മൗലവി കൊല ചെയ്യപ്പെട്ട ദിവസമാണ് സംഭാഷണമെന്ന് ശബ്ദരേഖ തെളിയിക്കുന്നു. ഇത് മുസ്ലിം മത വിശ്വാസികൾക്കിടെയിൽ ഏറെ രോഷത്തിന് ഇടയാക്കി. അതെ സമയം ആധുനിക സാങ്കേതിക വിദ്യകളെ പഴി ചാരിയാണ് ഇപ്പോൾ രാജിക്കത്ത് നല്കിയിരിക്കുന്നത് .രാജി സീകരിച്ച ജിഫ്രി മുത്തുക്കോയ തങ്ങൾ മൊയ്തു മൗലവിക്ക് താൽക്കാലിക ട്രഷറർ ചുമതല ഏല്പിച്ചിരിക്കുകയാണ് എന്നാൽ സംയുക്ത ജമാഅത്തിന്റെ മറ്റു ചില അംഗങ്ങൾക്കെതിരെയും ആരോപണങ്ങൾ ഉയരുന്നു വന്നിട്ടുണ്ട്
ബശീർ വെള്ളിക്കോത്തിന്റെ രാജികത്തിന്റെ പൂർണ രൂപം
ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മുന്ന് വർഷം മുമ്പ് ഒരു ഉപജാപക സംഘം ചമച്ചെടുത്ത് പ്രചരിപ്പിച്ചിരുന്ന ഒരു വോയ്‌സ് ക്ലിപ്പ് വീണ്ടും പ്രചരിപ്പിച്ച് എന്നെയും ഞാൻ ജനറൽ സെക്രട്ടറിയായ സംയുക്ത ജമാഅത്തിനെയും അപകീർത്തിപ്പെടുത്താൻ നടത്തിയ ശ്രമത്തിന്റെ പാശ്ചാ ത്തലത്തിൽ, ന്യായാന്യായങ്ങളെന്തായാലും മഹൽ പ്രസ്ഥാനമായ സംയുക്ത ജമാഅത്ത് പ്രസ്ഥാനത്തിന് എന്നെ പ്രതിയാക്കി ഒരു പോറലുമേൽക്കാൻ പാടില്ലെന്ന് നിർബന്ധമുള്ളതിനാൽ സംയുക്ത ജമാഅത്തിന്റെ ജനറൽ സ്വെകട്ടറിസ്ഥാനത്ത് നിന്നും രാജി വെക്കുന്നതായി ബശീർ വെള്ളിക്കോത്ത് അറിയിച്ചു.
വ്യക്തി മാഹാത്മ്യത്തെ ക്കാളും അഭിമാനസംരക്ഷണ ത്തെക്കാളും സംയുക്ത ജമാത്തിന്റെ നിലനിൽപ്പിനാണ് മുൻഗണന നൽകുന്നതെന്ന് ബശീർ വെള്ളിക്കോത്ത് രാജിക്കത്തിൽ പറഞ്ഞു. മെട്രോ മുഹമ്മദ് ഹാജി മരണപ്പെട്ടതുകൊണ്ട് മാത്രം ആകീടിങ് പ്രസിഡണ്ട് സ്ഥാനത്തെത്തിയ വൈസ് പ്രസിഡണ്ട് എ ഹമീദ് ഹാജി അദ്ദേഹത്തെ പ്രസിഡണ്ട് സ്ഥാനത്ത് നിലനിർത്തിയില്ലെങ്കിൽ പഴയ വോയിസ് ക്ലിപ്പ് പുറത്ത് വിടുമെന്ന് ധ്വനിപ്പിച്ച് രണ്ട് മാസം മുമ്പ് ഭീഷണിസന്ദേശം അയച്ചിരുന്നു. കാഞ്ഞങ്ങാട്ടെ മുസ്ലിം സമുഹം അംഗീകരിക്കുന്ന നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള അവരുടെ അവകാശത്തിന് വ്യക്തിഗത നേട്ടകോട്ടങ്ങൾ വിലങ്ങാകരുതെന്ന ബോധ്യത്തിൽ തന്നെയാണ് ഖാസിയും ഭാരവാഹികളും എടുത്ത തീരുമാനത്തിന്റെ വെളിച്ചത്തിൽ പ്രവർത്തക സമിതിയിലെ ഹിതപരിശോധനയിലൂടെ താൽക്കാലിക സംവിധാനത്തിന് ഞാനും സന്നദ്ധനായത്.പക്ഷെ ആഗ്രഹിച്ച പദവി ലഭിക്കാത്തതിന്റെ പേരിൽ ഫോൺ കോളുകൾ വ്യാപകമായി പ്രചരപിച്ചു സംയുക്ത ജമാഅത്തിന്റെയും സമുദായത്തി
യും വ്യക്തിപരമായി എയും കുടുംബത്തിന്റെ യശസ്സും അഭിമാനവും പിച്ചിച്ചിന്തിയ എ ഹമീദ് ഹാജിയെ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് പദവിയിൽ നിന്നും നീക്കം ചെയ്യണമെന്നും രാജിക്കത്തിൽ അഭ്യർ ത്ഥിച്ചിട്ടുണ്ട്.