- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരക്കൊമ്പിൽ തൂങ്ങിക്കിടന്ന് പോട്ടം പിടിക്കുന്ന ആ സാഹസികനെ ബിബിസിയുമെറ്റെടുത്തു; സോഷ്യൽ മീഡിയയിൽ വൈറലായ ഫോട്ടോഗ്രാഫർ ക്വാളിറ്റിക്ക് വേണ്ടി ഏതുമരത്തിലും വലിഞ്ഞുകയറാൻ മടിയില്ലാത്ത തൃശൂർ ഗഡി; വിഷ്ണുവിന് മരംകയറ്റം പതിവ് പരിപാടിയെന്നും ബിബിസിയുടെ കണ്ടുപിടുത്തം
തൃശൂർ: സോഷ്യൽ മീഡിയയിൽ കറങ്ങി നടന്ന ഈ ഫോട്ടോകൾ മറക്കാറായില്ല. വധൂവരന്മാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ, ഫോട്ടോഗ്രാഫർ മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്ന ചിത്രമാണ് വൈറലായത്. ചിത്രം പകർത്തിയതിനു ശേഷം ക്യാമറ വരന്റെ കൈയിൽ നൽകിയതിനു ശേഷം ഫോട്ടോഗ്രാഫർ സുരക്ഷിതമായി താഴേക്ക് ഇറങ്ങിവരുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോയും ചിത്രങ്ങളും വൈറലായതോടെ ഈ ഫോട്ടോഗ്രാഫറെ തേടി നടന്ന സോഷ്യൽ മീഡിയ തൃശൂർ തൃത്തല്ലൂർ സ്വദേശി വിഷ്ണുവാണ് ആ സാഹസികനെന്ന് തിരിച്ചറിഞ്ഞു. ഇപ്പോൾ ബിബിസിയും വിഷ്ണുവിനെ തേടിയെത്തിരിക്കുകയാണ്. വിഷ്ണുവിന്റെ ഫോട്ടോയ്‌ക്കൊപ്പം സമാനമായ മറ്റുസാഹസിക ഫോട്ടോകളും ബിബിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്്. ഫോട്ടോ വൈറലായപ്പോൾ, തനിക്ക് ആദ്യം ചമ്മലും പേടിയുമായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു.എന്നാൽ, ഭാഗ്യത്താൽ എല്ലാവർക്കും ഇഷ്ടമായി.നല്ല ഫോട്ടോ കിട്ടാൻ മരത്തിൽ കയറുന്നത് വിഷ്ണുവിന്റെ പതിവ് പരിപാടിയാണെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. ദുബായിയിൽ നഴ്സായ തൃശൂർ പെരിങ്ങോട്ടുകര സ്വദേശി ഷെയ്സ് റോബർട്ടിന്റെയും എംകോം വിദ്യാർത്ഥിനിയായ നവ്
തൃശൂർ: സോഷ്യൽ മീഡിയയിൽ കറങ്ങി നടന്ന ഈ ഫോട്ടോകൾ മറക്കാറായില്ല. വധൂവരന്മാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ, ഫോട്ടോഗ്രാഫർ മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്ന ചിത്രമാണ് വൈറലായത്. ചിത്രം പകർത്തിയതിനു ശേഷം ക്യാമറ വരന്റെ കൈയിൽ നൽകിയതിനു ശേഷം ഫോട്ടോഗ്രാഫർ സുരക്ഷിതമായി താഴേക്ക് ഇറങ്ങിവരുന്നതും ദൃശ്യങ്ങളിൽ കാണാം.
വീഡിയോയും ചിത്രങ്ങളും വൈറലായതോടെ ഈ ഫോട്ടോഗ്രാഫറെ തേടി നടന്ന സോഷ്യൽ മീഡിയ തൃശൂർ തൃത്തല്ലൂർ സ്വദേശി വിഷ്ണുവാണ് ആ സാഹസികനെന്ന് തിരിച്ചറിഞ്ഞു. ഇപ്പോൾ ബിബിസിയും വിഷ്ണുവിനെ തേടിയെത്തിരിക്കുകയാണ്. വിഷ്ണുവിന്റെ ഫോട്ടോയ്‌ക്കൊപ്പം സമാനമായ മറ്റുസാഹസിക ഫോട്ടോകളും ബിബിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്്.
ഫോട്ടോ വൈറലായപ്പോൾ, തനിക്ക് ആദ്യം ചമ്മലും പേടിയുമായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു.എന്നാൽ, ഭാഗ്യത്താൽ എല്ലാവർക്കും ഇഷ്ടമായി.നല്ല ഫോട്ടോ കിട്ടാൻ മരത്തിൽ കയറുന്നത് വിഷ്ണുവിന്റെ പതിവ് പരിപാടിയാണെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.
ദുബായിയിൽ നഴ്സായ തൃശൂർ പെരിങ്ങോട്ടുകര സ്വദേശി ഷെയ്സ് റോബർട്ടിന്റെയും എംകോം വിദ്യാർത്ഥിനിയായ നവ്യയുടെയും വിവാഹഷൂട്ടായിരുന്നു വീഡിയോയിൽ. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള വൈറ്റ് റാമ്പ് എന്ന ഫ്രീലാൻസ് സ്റ്റുഡിയോ കൂട്ടായ്മയ്ക്കായിരുന്നു വിവാഹ ചിത്രീകരണ ചുമതല.ഹെലിക്യാം ഉപയോഗിച്ച് സ്റ്റിൽ ഫോട്ടോ എടുക്കുമ്പോൾ ക്വാളിറ്റി പോരെന്ന് തോന്നിയതുകൊണ്ടാണ് വിഷ്ണു സാഹസികനായത്.
പ്ലസ്ടു കഴിഞ്ഞ് ഇലക്ട്രോണിക്സ് ഡിപ്ലോമയാണ് വിഷ്ണു പഠിച്ചത്. പിന്നീട് ഫോട്ടോഗ്രാഫിയിൽ കമ്പം തോന്നി അതിലേക്ക് തിരിയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ വിഷ്ണുവിന് ഫേസ്‌ബുക്കിലൂടെയും നിരവധി ഫോട്ടോ വർക്കുകൾ ലഭിക്കുന്നുണ്ട്.