രോരുത്തരുടെയും സൗന്ദര്യ സങ്കൽപങ്ങൾ വ്യത്യസ്തമാണ്. ചിലർക്ക് മെലിഞ്ഞുനീണ്ട സുന്ദരികളെയാണ് ഇഷ്ടമെങ്കിൽ, മറ്റു ചിലർക്ക് അൽപം തടിച്ചുരുണ്ട ശരീരപ്രകൃതിയുള്ളവരാകും ദൗർബല്യം. മറ്റു ചിലർക്ക് അത്‌ലറ്റുകളെപ്പോലെ ഫിറ്റായ ശരീരത്തോടാകും ആകർഷണം. പുരുഷന്മാരുടെ ഇഷ്ടങ്ങൾ കണ്ടുപിടിക്കാനുള്ള പരീക്ഷണമാണിവിടെ നടന്നത്. പത്ത് വളണ്ടിയർമാരെ തിരഞ്ഞെടുത്ത് അവർക്ക് മുന്നിൽ സുന്ദരിമാർ കടന്നുവരുമ്പോൾ നോട്ടത്തിലുണ്ടാകുന്ന ഭാവ വ്യത്യാസങ്ങളിലൂടെ പുരുഷന്മാരുടെ താത്പര്യങ്ങൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

കിം കർദാഷിയാനെപ്പോലെ കർവി ശരീരമുള്ളവരും സൂപ്പർമോഡലിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ മെലിഞ്ഞ് നീണ്ട സുന്ദരിമാരും അവരുടെ മുന്നിലേക്കെത്തി. കർവി, സ്ലിം, അത്‌ലറ്റിക് എന്നീ മൂന്ന് തരം ശരീരപ്രകൃതിയുള്ള സ്ത്രീകളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഈ സ്ത്രീകളെക്കാണുമ്പോൾ പുരുഷന്മാരിലുണ്ടാകുന്ന ഭാവ വ്യത്യാസങ്ങൾ കണ്ടെത്താൻ അതിസൂക്ഷ്മമായി കണ്ണുകളുടെ ചലനങ്ങൾ ഒപ്പിയെടുക്കുന്ന ഉപകരണങ്ങളും ഉപയോഗിച്ചു.

മൂന്ന് മോഡലുകളെയാണ് പരീക്ഷണതത്തിനായി ഉപയോഗിച്ചത്. സോഫിയ ഡി ലാൻസി, സ്റ്റെഫാനി വാറൻ, ഇനേസ ഡി ലാ റോഷെ എന്നിവരായിരുന്നു മോഡലുകൾ. മുറിയിലേക്ക് ഓരോരുത്തരായി കടന്നുവന്ന പുരുഷന്മാരുടെ മുന്നിലേക്ക് ഇവർ മൂന്നുപേരും മാറിമാറി എത്തുകയായിരുന്നു. ഓരോരുത്തരെയും 30 സെക്കൻഡ് വീതമാണ് പുരുഷന്മാർ നോക്കി നിന്നത്. ഒരോരുത്തരും ഓരോ ശരീരത്തിൽ എത്രനേരം ചെലവിടുന്നു എന്നതിനെ ആശ്രയിച്ചാണ് ഗവേഷകർ അന്തിന നിഗമനത്തിലെത്തിയത്.

കർവി ശരീരപ്രകൃതിയുള്ളവരോടാണ് പുരുഷന്മാർക്ക് താത്പര്യമേറെയെന്നാമ് ഈ വീഡിയോ സർവേയിൽ തെളിഞ്ഞത്. ഇത്തരം ശരീരപ്രകൃതിയുള്ളവരുടെ അഴകളവുകളിൽ നോട്ടം കൂടുതൽ നേരം തങ്ങിനിൽക്കുന്നതായി പരീക്ഷണത്തിൽ തെളിഞ്ഞു. 36 ശതമാനമാണ് കർവി ശരീരത്തിന് കിട്ടിയ വോട്ട്. എന്നാൽ, മറ്റു ശരീരങ്ങളുമായി ഇതിന് കാര്യമായ മുൻതൂക്കമില്ലെന്നതാണ് വാസ്തവം. അത്‌ലറ്റിക് ബോഡിയെ 35 ശതമാനം പേർ ഇഷ്ടപ്പെട്ടപ്പോൾ, സ്ലിം ബ്യൂട്ടികളെ ഇഷ്ടപ്പെടുന്നവർ 29 ശതമാനമുണ്ട്.