- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചായയ്ക്ക് ഒപ്പം ചൂടേറിയ വെജിറ്റബിൾ കട്ലറ്റ്; കഴിച്ചുകഴിഞ്ഞപ്പോൾ ബീഫ് കട്ലറ്റാണ് തങ്ങളെ തീറ്റിച്ചതെന്ന് എബിവിപി; ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രിൻസിപ്പലെന്ന് ആരോപിച്ച് കളക്ടർക്ക് പരാതി; ആലപ്പുഴ പുളിങ്കുന്ന് എഞ്ചിനീയിറിങ് കോളേജിലെ ബീഫ് വിവാദം ഇങ്ങനെ
ആലപ്പുഴ: ഇടക്കാലത്ത് രാജ്യത്തെ ഭിന്നിപ്പിച്ച ബീഫ് വിവാദം കെട്ടടങ്ങിയെന്ന് കരുതിയിരുന്നവർക്ക് തെറ്റി. ആലപ്പുഴയിലാണ് പുതിയ ബീഫ് വിവാദം അരങ്ങേറിയിരിക്കുന്നത്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ ആലപ്പുഴ പുളിങ്കുന്ന് എഞ്ചിനീയറിങ് കോളെജിലെ രണ്ട് വിദ്യാർത്ഥികളാണ് തങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചുവെന്ന് ആരോപിച്ചത്. ഇരുവരും എബിവിപിയുടെ സജീവ പ്രവർത്തകരാണ്. അതേസമയം പ്രിൻസിപ്പലിനോട് എബിവിപി പ്രവർത്തകർക്ക് ഉണ്ടായിരുന്ന മുൻവൈരാഗ്യം തീർത്തതാണെന്നും വാദമുണ്ട്. ഉത്തരേന്ത്യൻ വിദ്യാർത്ഥികളെ അധികൃതർ തെറ്റിധരിപ്പിച്ച് ബീഫ് കട്ലറ്റ് കഴിപ്പിച്ചുവെന്ന പരാതിയുമായാണ് ഇവർ രംഗത്തെത്തിയത്. കോളെജിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ചായയ്ക്കൊപ്പം ലഘു ഭക്ഷണമായി കട്ലറ്റ് വിതരണം ചെയ്തിരുന്നു. എന്നാൽ സസ്യ ആഹാരികളായ ഉത്തരേന്ത്യൻ വിദ്യാർത്ഥികൾക്ക് ബീഫ് കട്ലറ്റ് വിതരണം ചെയ്തുവെന്നാണ് ഇവരുടെ ആരോപണം. എന്നാൽ, ഒരു ബാങ്കിന് സെമിനാർ നടത്താനായി ഹാൾ വിട്ടുനൽകുകയായിരുന്നു പ്രിൻസിപ്പൾ എന്നാണ്
ആലപ്പുഴ: ഇടക്കാലത്ത് രാജ്യത്തെ ഭിന്നിപ്പിച്ച ബീഫ് വിവാദം കെട്ടടങ്ങിയെന്ന് കരുതിയിരുന്നവർക്ക് തെറ്റി. ആലപ്പുഴയിലാണ് പുതിയ ബീഫ് വിവാദം അരങ്ങേറിയിരിക്കുന്നത്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ ആലപ്പുഴ പുളിങ്കുന്ന് എഞ്ചിനീയറിങ് കോളെജിലെ രണ്ട് വിദ്യാർത്ഥികളാണ് തങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചുവെന്ന് ആരോപിച്ചത്. ഇരുവരും എബിവിപിയുടെ സജീവ പ്രവർത്തകരാണ്. അതേസമയം പ്രിൻസിപ്പലിനോട് എബിവിപി പ്രവർത്തകർക്ക് ഉണ്ടായിരുന്ന മുൻവൈരാഗ്യം തീർത്തതാണെന്നും വാദമുണ്ട്.
ഉത്തരേന്ത്യൻ വിദ്യാർത്ഥികളെ അധികൃതർ തെറ്റിധരിപ്പിച്ച് ബീഫ് കട്ലറ്റ് കഴിപ്പിച്ചുവെന്ന പരാതിയുമായാണ് ഇവർ രംഗത്തെത്തിയത്. കോളെജിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ചായയ്ക്കൊപ്പം ലഘു ഭക്ഷണമായി കട്ലറ്റ് വിതരണം ചെയ്തിരുന്നു. എന്നാൽ സസ്യ ആഹാരികളായ ഉത്തരേന്ത്യൻ വിദ്യാർത്ഥികൾക്ക് ബീഫ് കട്ലറ്റ് വിതരണം ചെയ്തുവെന്നാണ് ഇവരുടെ ആരോപണം.
എന്നാൽ, ഒരു ബാങ്കിന് സെമിനാർ നടത്താനായി ഹാൾ വിട്ടുനൽകുകയായിരുന്നു പ്രിൻസിപ്പൾ എന്നാണ് അറിയുന്നത്. ബാങ്ക് നടത്തിയ സെമിനാറിനിടയിൽ ചായയോടൊപ്പം കട്ലറ്റും വിതരണം ചെയ്തു. വെജും നോൺ വെജും കട്ലറ്റുകൾ ഉണ്ടെന്ന് വിദ്യാർത്ഥികളെ അറിയിച്ചിരുന്നുവെന്നാണ് സംഘാടകർ പറയുന്നത്. എന്നാൽ വെജിറ്റബിൾ കട്ലറ്റ് എന്നുപറഞ്ഞ് ബീഫ് കട്ലറ്റ് കഴിപ്പിച്ചുവെന്നുപറഞ്ഞ് എബിവിപി പ്രവർത്തകർ ബഹളമുണ്ടാക്കി.പ്രിൻസിപ്പലിന് പരാതി നൽകേണ്ടതിന് പകരം ഇവർ പരാതിയുമായി പോയത് കളക്ടറുടെ അടുത്തേക്ക്.
പ്രിൻസിപ്പലിനെതിരെ എബിവിപിക്ക് നേരത്തേതന്നെ പരാതിയുണ്ടായിരുന്നു. സരസ്വതീപൂജ നടത്താൻ സമ്മതിച്ചില്ല എന്നുംമറ്റുമാണ് ആരോപണങ്ങൾ. എന്നാൽ ഇത് വർഷങ്ങളായി നടക്കുന്നതാണെന്നും താൻ ഒരിക്കലും ഇതിനെതിരല്ല എന്ന് പ്രിൻസിപ്പൽ അനിൽകുമാർ പറഞ്ഞു. സമരം ചെയ്ത ഒരാളെ സസ്പെന്റ് ചെയ്തിരുന്നു. പ്രശ്നം സംസാരിച്ച് പരിഹരിച്ച് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സരസ്വതീ പൂജ നടത്തിയതിനാണ് ഇയാളെ പ്രിൻസിപ്പൽ സസ്പെന്റ് ചെയ്തതെന്നാണ് എബിവിപി പ്രവർത്തകർ പറയുന്നത്.
കോളെജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം വിദ്യാർത്ഥി ബിഹാർ സ്വദേശി അങ്കിത് കുമാർ, കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി ഹിമാംശു കുമാർ എന്നിവരാണ് കോളേജ് അധികൃതർക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇവർ കേരളത്തിലെത്തിയപ്പോൾ മുതൽ വെജിറ്റേറിയൻ ഭക്ഷണമാണ് കഴിച്ചിരുന്നതെന്നാണ് അവകാശപ്പെടുന്നത്.