- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരുൺ ഗാന്ധിയെ വിളിച്ചു വരുത്തിയതോ? സുനന്ദയുടെ സുരക്ഷാ ഉദ്യോഗസ്ഥന് എന്തുപറ്റി? സുനന്ദാ പുഷ്‌കർ കൊലപാതകത്തിൽ പുതിയ സംശയങ്ങളുമായി സുബ്രഹ്മണ്യം സ്വാമി
ന്യൂഡൽഹി: സുനന്ദാ പുഷ്‌കർ കൊലപാതകക്കേസ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തരിവുകളുണ്ടെന്ന സൂചന നൽകി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ്. അതിനിടെ സുനന്ദയ്ക്ക് മാനസിക പ്രശ്‌നങ്ങളും ലൂപ്പസ് രോഗവുമുണ്ടെന്ന വാദത്തെ ബലപ്പെടുത്തി ഒരു കുടുംബ സുഹൃത്തും രംഗത്ത് എത്തി. ശശി തരൂരിന്റെ പ്രൈവറ്റ് സെക്രട്ടറി അഭിനവ് കുമാർ ഐപിഎസിനേയും
ന്യൂഡൽഹി: സുനന്ദാ പുഷ്‌കർ കൊലപാതകക്കേസ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തരിവുകളുണ്ടെന്ന സൂചന നൽകി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ്. അതിനിടെ സുനന്ദയ്ക്ക് മാനസിക പ്രശ്‌നങ്ങളും ലൂപ്പസ് രോഗവുമുണ്ടെന്ന വാദത്തെ ബലപ്പെടുത്തി ഒരു കുടുംബ സുഹൃത്തും രംഗത്ത് എത്തി. ശശി തരൂരിന്റെ പ്രൈവറ്റ് സെക്രട്ടറി അഭിനവ് കുമാർ ഐപിഎസിനേയും ഡൽഹി പൊലീസ് ചോദ്യം ചെയ്തു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മൊഴി എടുക്കലിനിടെ നിർണ്ണായക തെളിവുകൾ ലഭിച്ചതായാണ് സൂചന. അതിനിടെ ബിജെപി നേതാവ് വരുൺ ഗാന്ധിയെ വീട്ടിലേക്ക് ശശി തരൂർ വിളിച്ചു വരുത്തിയാതാണെന്നും വ്യക്തമായി.
കേന്ദ്രമന്ത്രിമാരുടെ ഭാര്യമാർക്കും നിയമപ്രകാരം സുരക്ഷാ ക്രമീകരണങ്ങളുണ്ട്. അതു പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥന്റെ സേവനം സുനന്ദയ്ക്കും കിട്ടേണ്ടതാണ്. മരണ സമയത്ത് ഈ സുരക്ഷാ ഉദ്യോഗസ്ഥൻ എവിടെയാണെന്നാണ് സുബ്രഹ്മണ്യം സ്വാമി ചോദ്യമുയർത്തുന്നത്. മരണത്തിന്റെ തൊട്ടു തലേ ദിവസം സുനന്ദ നടത്തിയ യാത്രയും പരിശോധനാ വിഷയമാണ്. അതിനിടെയിലാണ് വരുൺ ഗാന്ധിയുടെ തരൂരിന്റെ വീട്ടിലെ സന്ദർശനവും വിവാദമാകുന്നത്. ബിജെപി നേതാവ് ശശി തരൂരിനെ സന്ദർശിച്ചു എന്ന തരത്തിലാണ് വാർത്ത വന്നത്. എന്നാൽ വിദേശ കാര്യത്തിന്റെ പാർലമെന്ററീ സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ സമിതി അംഗമായ വരുൺ ഗാന്ധിയോട് വീട്ടിലേക്ക് വരാൻ തരൂർ ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന.
പാർലമെന്ററീകാര്യ സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ യോഗത്തിന്റെ അജണ്ട ചർച്ച ചെയ്യാനാണ് വരാൻ ശശി തരൂർ ആവശ്യപ്പെട്ടത്. അതു പ്രകാരമാണ് തരൂരിന്റെ വീട്ടിലെത്തിയത്. മറ്റ് രാഷ്ട്രീയ ഉദ്ദേശമൊന്നും സന്ദർശനത്തിനില്ലെന്നും വരുൺ അറിയിച്ചെന്ന് സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കി കഴിഞ്ഞു. ഇതിലെല്ലാം ദുരൂഹതയുണ്ടെന്നാണ് സ്വാമിയുടെ പക്ഷം. നിർഭയക്കേസിൽ ശബ്ദമുയർത്തിയ വനിതാ സംഘടനകൾ പോലും കേന്ദ്ര മന്ത്രിയുടെ ദുരൂഹ സാഹചര്യത്തിലെ മരണത്തിനെതിരെ സംശയമുയർത്താത്തത് എന്തെന്ന ചോദ്യവും ഉയർത്തുന്നു.
ഇതിനിടെയാണ് തരൂരിന്റെ സെക്രട്ടറിയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ അഭിനവ് കുമാറിന്റെ ചോദ്യം ചെയ്യൽ വിവരവും പുറത്താകുന്നത്. രണ്ട് മണിക്കൂറോളം പ്രത്യേക അന്വേഷണ സംഘം അഭിനവ് കുമാറിന്റെ മൊഴിയെടുത്തു. അതിന് ശേഷമാണ് തരൂരിനെ ചോദ്യം ചെയ്തത്. സുനന്ദയുടെ മരണം ഉറപ്പിച്ച ശേഷം തരൂർ ആദ്യം വിളിച്ചത് അഭിനവിനെയാണ്. ഇദ്ദേഹമാണ് പൊലീസിൽ മരണം റിപ്പോർട്ട് ചെയ്തത്. സുനന്ദയുടെ മരണ ശേഷം ചെരുപ്പും മറ്റും മാറ്റിയതിനെ കുറിച്ചും അഭിവിനോട് ചോദ്യം ഉയർത്തിയെന്നാണ് സൂചന.
ലുധിയാൻ ഏര്യയിലെ സുനന്ദയുടെ ജനുവരി 16നുള്ള സന്ദർശനത്തിലും ദുരൂഹതയുണ്ട്. അവിടെ ആരുമായാണ് സുനന്ദ ചർച്ച നടത്തിയതെന്ന് പൊലീസിന് വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകരായ നളിനി സിംഗിനേയും ശോഭാ ഡേയേയും പൊലീസ് മൊഴിയെടുക്കാനായി പൊലീസ് വിളിക്കുമെന്നും വ്യക്തമായിട്ടുണ്ട്.