- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരാഹാരം കിടന്ന ബെന്നിയുടെ ആരോഗ്യ നിലയിൽ ആശങ്കയെന്ന് മെഡിക്കൽ സംഘം; പൊലീസെത്തി പുലർച്ചെ ആശുപത്രിലാക്കിയെങ്കിലും ചികിത്സ സ്വീകരിക്കാതെ പ്രതിഷേധം; ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലന്ന വാശിക്ക് മുന്നിൽ അടിയറവ് പറഞ്ഞ് തഹസിൽദാറും; ഉദ്യോഗസ്ഥ -ഭരണ നേതൃത്വത്തെ വെട്ടിലാക്കിയ ബെന്നിയുടെ ഒറ്റയാൾ സമരത്തിന് ഒടുവിൽ ശുഭ പര്യവസാനം
കോതമംഗലം: കോതമംഗലത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്് കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിവരുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കുട്ടമ്പുഴ താലിപ്പാറ കാക്കനാട്ട് കെ ജെ ബെന്നിയെ ഇന്ന് പുലർച്ചെ 5 മണിയോടെ കുട്ടമ്പുഴ പൊലീസ് കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയിൽ നിന്നും നാട്ടുകാരെ സംരക്ഷിക്കുക,നാടിന്റെ വികസന പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കുന്ന വനംവകുപ്പധികൃതരുടെ നടപടി അവസാനിപ്പിക്കുക,ബസ്സ റൂട്ട് അനുവദിക്കുക, പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കാൻ എൽ ഡി എഫ് ഭരണസമിതി തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബെന്നി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ഇന്നലെ മെഡിക്കൽ സംഘമെത്തി പിരിശോധിച്ചപ്പോൾ ബെന്നി ക്ഷിണിതനാണെന്ന് വ്യക്തമായിരുന്നു.കോതമംഗലം തഹസീൽദാർ എൻ രേണുകയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ഇന്നലെ സമരപ്പന്തലിലെത്തി ബെന്നിയെ കണ്ടിരുന്നു.പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ നിലപാടിനോട് ബെ
കോതമംഗലം: കോതമംഗലത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്് കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിവരുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കുട്ടമ്പുഴ താലിപ്പാറ കാക്കനാട്ട് കെ ജെ ബെന്നിയെ ഇന്ന് പുലർച്ചെ 5 മണിയോടെ കുട്ടമ്പുഴ പൊലീസ് കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയിൽ നിന്നും നാട്ടുകാരെ സംരക്ഷിക്കുക,നാടിന്റെ വികസന പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കുന്ന വനംവകുപ്പധികൃതരുടെ നടപടി അവസാനിപ്പിക്കുക,ബസ്സ റൂട്ട് അനുവദിക്കുക, പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കാൻ എൽ ഡി എഫ് ഭരണസമിതി തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബെന്നി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
ഇന്നലെ മെഡിക്കൽ സംഘമെത്തി പിരിശോധിച്ചപ്പോൾ ബെന്നി ക്ഷിണിതനാണെന്ന് വ്യക്തമായിരുന്നു.കോതമംഗലം തഹസീൽദാർ എൻ രേണുകയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ഇന്നലെ സമരപ്പന്തലിലെത്തി ബെന്നിയെ കണ്ടിരുന്നു.പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ നിലപാടിനോട് ബെന്നി അനുകൂലിച്ചില്ല.തുടർന്നാണ് പൊലീസ് കസ്റ്റഡിയിൽ ചികത്സ ലഭ്യമാക്കാൻ ഉന്നതതലത്തിൽ നീക്കം നടന്നത്.
എന്നാൽ ആശുപത്രിയിലും ബെന്നി പ്രതിഷേധം തുടർന്നു.ട്രിപ്പ് ഇടുന്നതിനുള്ള നേഴ്‌സിന്റെ നീക്കം ബെന്നി തടഞ്ഞു.ഇതറിഞ്ഞ് തഹസീൽദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം രാവിലെ ആശുപത്രിയിലെത്തി.ബസ്സ് റൂട്ട് അനുവദിക്കുന്നതിനും റോഡ് നിർമ്മാണത്തിനും ജോയിന്റ് വെരിഫിക്കേഷൻ നടത്തി പട്ടയ വിതരണത്തിനും നടപടികൾ സ്വീകരിക്കാമെന്ന തഹസീൽദാർ ഉറപ്പ് നൽകിയതോടെയാണ് ചികത്സ സ്വീകരിച്ച്,സമരം അവസാനിപ്പിക്കാൻ ബെന്നി തയ്യാറായത്.
അഞ്ച് വർഷം മുൻപ് കാട്ടാനയുടെ ആക്രമണത്തിലാണ് ബെന്നിയുടെ ഭാര്യ ലിസി കൊല്ലപ്പെട്ടത്. കുഞ്ചിപ്പാറ ബദൽ സ്‌കൂൾ അദ്ധ്യാപികയായിരുന്ന ലിസി ,വനപാതയിലൂടെ പഠനകേന്ദ്രത്തിലേക്കുള്ളയാത്രയ്ക്കിടെയാണ് കാട്ടുകൊമ്പന്റെ മുന്നിൽപ്പെട്ടത്.തുമ്പികൈയിൽ ചുഴറ്റിയെറിഞ്ഞതിനേത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ലിസി സംഭവസ്ഥത്ത് തന്നെ മരണപ്പെട്ടിരുന്നു
കുട്ടമ്പുഴ - മാമലക്കണ്ടം റോഡിലൂടെ ബസ് സർവീസ് ആരംഭിക്കുക, വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന വനംവകുപ്പിന്റെ നടപടി അവസാനിപ്പിക്കുക,വന്യ മൃഗശല്യം തടയുക, പട്ടയം വിതരണം നടത്തുക തുടങ്ങിയവയാണ് ബെന്നി മുന്നോട്ട് വച്ചിരുന്ന പ്രധാന ആവശ്യങ്ങൾ.