- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെർലിനിൽ കൊല നടത്തിയ ശേഷം മൂന്നു രാജ്യങ്ങൾ കടന്നുപോയി; ഷെങ്കൻ വിസ ഇല്ലാതാക്കണമെന്ന മുറവിളി വീണ്ടും; പന്നികളെപ്പോലെ കൊന്നൊടുക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള കൊലയാളിയുടെ വീഡിയോയും പുറത്ത്
ബെർലിനിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ഭീകരൻ പിടിക്കപ്പെടാതെ ഒരുദിവസം യാത്ര ചെയ്തത് മൂന്നുരാജ്യങ്ങളിൽക്കൂടി. ഷെങ്കൺ വിസയുടെ സഹായത്തോടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽക്കൂടിയുള്ള സ്വതന്ത്ര യാത്രാസൗകര്യം അവസാനിപ്പിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ, ഈ സംഭവം ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നരിക്കുകയാണ്. യൂറോപ്പിൽ എല്ലാ രാജ്യങ്ങളിലെയും സുരക്ഷാ സൈനികർ തേടിക്കൊണ്ടിരുന്ന ഭീകരനായിട്ടും അനീസ് അംറിയെന്ന 24-കാരൻ സ്വതന്ത്രമായി യാത്ര ചെയ്തതാണ് അധികൃതരെ കുഴക്കുന്നത്. ടുണീഷ്യയിൽനിന്നുള്ള്ള അനീസ് അംറി ജർമനിയിൽ തിങ്കളാഴ്ച ആക്രമണം നടത്തിയശേഷം മൂന്നുരാജ്യങ്ങളിലൂടെയെങ്കിലും യാത്ര ചെയ്താണ് ഇറ്റലിയിലെത്തിയതെന്ന് കരുതുന്നു. മിലാനിൽ ഇയാൾ വെടിയേറ്റ് മരിക്കുമ്പോൾ, അനീസ് യാത്ര ചെയ്തതുപോലുമറിയാതെ ജർമൻ പൊലീസ് രാജ്യത്ത് ഇയാൾക്ക് ബന്ധമുള്ള ഇടങ്ങളിലൊക്കെ പരിശോധന നടത്തുകയായിരുന്നു. ബെർലിനിലോ നോർത്ത് റിനെ വെസ്റ്റ് ഫാലിയയിലോ അനീസ് ഉണ്ടായിരിക്കുമെന്നാണ് തങ്ങൾ കരുതിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
ബെർലിനിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ഭീകരൻ പിടിക്കപ്പെടാതെ ഒരുദിവസം യാത്ര ചെയ്തത് മൂന്നുരാജ്യങ്ങളിൽക്കൂടി. ഷെങ്കൺ വിസയുടെ സഹായത്തോടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽക്കൂടിയുള്ള സ്വതന്ത്ര യാത്രാസൗകര്യം അവസാനിപ്പിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ, ഈ സംഭവം ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നരിക്കുകയാണ്. യൂറോപ്പിൽ എല്ലാ രാജ്യങ്ങളിലെയും സുരക്ഷാ സൈനികർ തേടിക്കൊണ്ടിരുന്ന ഭീകരനായിട്ടും അനീസ് അംറിയെന്ന 24-കാരൻ സ്വതന്ത്രമായി യാത്ര ചെയ്തതാണ് അധികൃതരെ കുഴക്കുന്നത്.
ടുണീഷ്യയിൽനിന്നുള്ള്ള അനീസ് അംറി ജർമനിയിൽ തിങ്കളാഴ്ച ആക്രമണം നടത്തിയശേഷം മൂന്നുരാജ്യങ്ങളിലൂടെയെങ്കിലും യാത്ര ചെയ്താണ് ഇറ്റലിയിലെത്തിയതെന്ന് കരുതുന്നു. മിലാനിൽ ഇയാൾ വെടിയേറ്റ് മരിക്കുമ്പോൾ, അനീസ് യാത്ര ചെയ്തതുപോലുമറിയാതെ ജർമൻ പൊലീസ് രാജ്യത്ത് ഇയാൾക്ക് ബന്ധമുള്ള ഇടങ്ങളിലൊക്കെ പരിശോധന നടത്തുകയായിരുന്നു. ബെർലിനിലോ നോർത്ത് റിനെ വെസ്റ്റ് ഫാലിയയിലോ അനീസ് ഉണ്ടായിരിക്കുമെന്നാണ് തങ്ങൾ കരുതിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
അനീസിനെ ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കലും കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ജർമൻ അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ ഫ്രാൻസിലേക്കും അവിടെനിന്ന് ഇറ്റലിയയിലേക്കും പോയിരിക്കാമെന്നാണ് കരുതുന്നത്. തിങ്കളാഴ് വൈകിട്ട് ഏഴുമണിക്കാണ് ഇയാൾ ക്രിസ്മസ് മാർക്കറ്റിലേക്ക് ട്രക്കോടിച്ചുകയറ്റി ആക്രമണം നടത്തിയത്. ചൊവ്വാഴ്ച പുലർച്ചെ ബെർലിനിൽനിന്നും ഫ്രാൻസിലേക്ക് യാത്ര ചെയ്തു. അവിടെനിന്ന് ഇറ്റലിയിലേക്കും. വെള്ളിയാഴ്ചയാണ് മിലാനിൽ ഇയാൾ വെടിയേറ്റ് മരിക്കുന്നത്.
ട്രയിന്മാർഗമാണ് ഇയാൾ സഞ്ചരിച്ചതെന്നാണ് കരുതുന്നത്. ബെർലിനിൽനിന്ന് ഫ്രഞ്ച് ആൽപ്‌സിലെ ചേംബെറി റെയിൽവേ സ്റ്റേഷനിലെത്തുകയും അവിടെനിന്ന് ടൂറിനിലേക്ക് ട്രെയിൻ മാർഗം പോവുകയും ചെയ്തു ടൂറിനിൽനിന്നാണ് മിലാനിലെത്തിയത്. അവിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലെടുകയായിരുന്നു. ഷെങ്കൺ വിസയെ എതിർക്കുന്നവർ അനീസിന്റെ സ്വതന്ത്ര യാത്രയെ ആയുധമാക്കുകയാണിപ്പോൾ. യുക്കിപ്പ് നേതാവ് നിഗൽ ഫരാജുൾപ്പെടെയുള്ളവർ യാത്രാനിയന്ത്രണം ആവശ്യപ്പെട്ട് രംഗത്തുണ്ട്.
അതിനിടെ, യൂറോപ്യന്മാരെ പന്നികളെപ്പോലെ കൊന്നൊടുക്കണം എന്നാഹ്വാനം ചെയ്യുന്ന അനീസ് അംറിയുടെ വീഡിയോ ഐസിസ് പുറത്തുവിട്ടു. ഐസിസിന്റെ ന്യൂസ് ഏജൻസിയായ അമാഖാണ് ഈ വീഡിയോ പുറത്തുവിട്ടത്. ബെർലിനിൽ അനീസ് നടത്തിയ ട്രക്കാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഐസിസ് മേധാവി അബൂ ബക്കർ അൽ ബാഗ്ദാദിയോടുള്ള വിധേയത്വവും വീഡിയോയിൽ അനീസ് വ്യക്തമാക്കുന്നുണ്ട്.