- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെർലിൻ ഭീകരാക്രമണം നടത്തിയ ടുണീഷ്യൻ വംശജൻ അനിസ് അമ്രിയെ ഇറ്റാലിയൻ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു; പിടികിട്ടാപ്പുള്ളിയെ കണ്ടെത്തിയത് വടക്കൻ ഇറ്റലിയിലെ മിലാനിൽനിന്ന്
റോം: ജർമൻ തലസ്ഥാനമായ ബെർലിനിലെ ക്രിസ്മസ് ചന്തയിൽ ട്രക്കിടിച്ചുകയറ്റി 12 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണക്കേസിലെ പിടികിട്ടാപ്പുള്ളി അനിസ് അമ്രി(24) ഇറ്റലിയിലെ മിലാൻ നഗരത്തിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അമ്രിയെ വധിച്ച കാര്യം ഇറ്റാലിയൻ സർക്കാർ സ്ഥിരീകരിച്ചു. വടക്കൻ ഇറ്റലിയിലെ മിലാനിൽ രാവിലെ പതിവു പട്രോളിംഗിനിറങ്ങിയ പൊലീസ് തന്നെ സമീപിക്കുന്നതുകണ്ട അമ്രി തോക്കു പുറത്തെടുത്തു. തുടർന്നു പൊലീസും അക്രമിയും തമ്മിൽ വെടിവയ്‌പ്പുണ്ടായി. അമ്രിയുടെ വെടിയേറ്റ് ഒരു പലീസുകാരനു പരിക്കേറ്റു. ബെർലിൻ അക്രമിയുടെ രൂപസാദൃശ്യമുള്ളയാളെ ഡെന്മാർക്കിൽ കണ്ടെത്തിയതായി നേരത്തേ വാർത്തയുണ്ടായിരുന്നു. 19ന് ബെർലിനിലെ ക്രിസ്മസ് ചന്തയിലുണ്ടായ ആക്രമണം നടത്തിയത് ടുണീഷ്യൻ വംശജനായ അനിസ് അമ്രിയാണെന്നു പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ആക്രമണം നടത്തിയ ലോറിയിൽനിന്ന് ഇയാളുടെ വിരലടയാളം കണ്ടെത്തിയതാണ് അക്രമിയെ തിരിച്ചറിയാൻ സഹായിച്ചത്. ഇയാളെ കണ്ടെത്താനായി യൂറോപ്പിലുടനീളം ഊർജ്ജിത പരിശോധന നടത്തിവരുകയായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട്
റോം: ജർമൻ തലസ്ഥാനമായ ബെർലിനിലെ ക്രിസ്മസ് ചന്തയിൽ ട്രക്കിടിച്ചുകയറ്റി 12 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണക്കേസിലെ പിടികിട്ടാപ്പുള്ളി അനിസ് അമ്രി(24) ഇറ്റലിയിലെ മിലാൻ നഗരത്തിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അമ്രിയെ വധിച്ച കാര്യം ഇറ്റാലിയൻ സർക്കാർ സ്ഥിരീകരിച്ചു.
വടക്കൻ ഇറ്റലിയിലെ മിലാനിൽ രാവിലെ പതിവു പട്രോളിംഗിനിറങ്ങിയ പൊലീസ് തന്നെ സമീപിക്കുന്നതുകണ്ട അമ്രി തോക്കു പുറത്തെടുത്തു. തുടർന്നു പൊലീസും അക്രമിയും തമ്മിൽ വെടിവയ്‌പ്പുണ്ടായി. അമ്രിയുടെ വെടിയേറ്റ് ഒരു പലീസുകാരനു പരിക്കേറ്റു.
ബെർലിൻ അക്രമിയുടെ രൂപസാദൃശ്യമുള്ളയാളെ ഡെന്മാർക്കിൽ കണ്ടെത്തിയതായി നേരത്തേ വാർത്തയുണ്ടായിരുന്നു.
19ന് ബെർലിനിലെ ക്രിസ്മസ് ചന്തയിലുണ്ടായ ആക്രമണം നടത്തിയത് ടുണീഷ്യൻ വംശജനായ അനിസ് അമ്രിയാണെന്നു പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ആക്രമണം നടത്തിയ ലോറിയിൽനിന്ന് ഇയാളുടെ വിരലടയാളം കണ്ടെത്തിയതാണ് അക്രമിയെ തിരിച്ചറിയാൻ സഹായിച്ചത്. ഇയാളെ കണ്ടെത്താനായി യൂറോപ്പിലുടനീളം ഊർജ്ജിത പരിശോധന നടത്തിവരുകയായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് നേരത്തേ ഒരു പാക്കിസ്ഥാൻ അഭയാർത്ഥിയെ പിടികൂടിയിരുന്നെങ്കിലും ഇയാൾക്ക് സംഭവവുമായി ബന്ധമില്ലെന്നു കണ്ടെത്തപ്പെട്ടു.