- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസിൽ ചേർന്ന ഒരു മലയാളികൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട: പാലക്കാട് സ്വദേശി ബെസ്റ്റിൻ കൊല്ലപ്പെട്ടുവെന്ന സന്ദേശം വന്നത് വാട്സാപ്പിലൂടെ; സന്ദേശം ലഭിച്ചത് കാസർഗോഡ് നിന്നും കാണാതായവരുടെ ബന്ധുക്കൾക്ക്
പാലക്കാട്: അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റി(ഐഎസ്)ൽ ചേർന്നുവെന്നു സംശയിക്കുന്ന ഒരു മലയാളികൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാലക്കാട് സ്വദേശി യഹ്‌യ എന്ന ബെസ്റ്റിൻ ആണു മരിച്ചത്. ഇദ്ദേഹം മരിച്ചതായി വാട്‌സാപ്പിലൂടെയാണു സന്ദേശം ലഭിച്ചത്. കാസർകോഡ് നിന്നും കാണാതായവരുടെ ബന്ധുക്കൾക്കാണ് സന്ദേശം ലഭിച്ചത്. ഐസിൽ ചേർന്ന മറ്റൊരു മലയാളി ഏപ്രിൽ മധ്യത്തോടെ കൊല്ലപ്പെട്ടിരുന്നു. കാസർഗോഡ് പടന്ന സ്വദേശി മുർഷിദ് അഹമ്മദാണ് അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിൽ വച്ച് നേരത്തെ വധിക്കപ്പെട്ട ഹഫീസുദ്ദീന്റെ ബന്ധുവും പൊതുപ്രവർത്തകനുമായ ബി.സി.എ റഹ്മാന്റെ ഫോണിലാണ് ടെലഗ്രാം ആപ്പ് വഴി മുഹമ്മദ് മുർഷിദ് മരിച്ചെന്ന സന്ദേശം എത്തിയത്. ഇപ്പോൾ കൊല്ലപ്പെട്ടുവെന്ന് സന്ദേശം ലഭിച്ചിരിക്കുന്ന യഹ്‌യ്‌ക്കെതിരെ കൊച്ചി സ്വദേശിനിയെ മതം മാറ്റിയതിന്റെ പേരിലും കേസുണ്ട്. മെറിൻ എന്ന യുവതിയെ മതംമാറ്റി മറിയമാക്കി ഇയാൾ വിവാഹം ചെയ്തുവെന്നാരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നല്കിയിരുന്നു. ഇതിൽ
പാലക്കാട്: അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റി(ഐഎസ്)ൽ ചേർന്നുവെന്നു സംശയിക്കുന്ന ഒരു മലയാളികൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാലക്കാട് സ്വദേശി യഹ്‌യ എന്ന ബെസ്റ്റിൻ ആണു മരിച്ചത്. ഇദ്ദേഹം മരിച്ചതായി വാട്‌സാപ്പിലൂടെയാണു സന്ദേശം ലഭിച്ചത്. കാസർകോഡ് നിന്നും കാണാതായവരുടെ ബന്ധുക്കൾക്കാണ് സന്ദേശം ലഭിച്ചത്.
ഐസിൽ ചേർന്ന മറ്റൊരു മലയാളി ഏപ്രിൽ മധ്യത്തോടെ കൊല്ലപ്പെട്ടിരുന്നു. കാസർഗോഡ് പടന്ന സ്വദേശി മുർഷിദ് അഹമ്മദാണ് അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിൽ വച്ച് നേരത്തെ വധിക്കപ്പെട്ട ഹഫീസുദ്ദീന്റെ ബന്ധുവും പൊതുപ്രവർത്തകനുമായ ബി.സി.എ റഹ്മാന്റെ ഫോണിലാണ് ടെലഗ്രാം ആപ്പ് വഴി മുഹമ്മദ് മുർഷിദ് മരിച്ചെന്ന സന്ദേശം എത്തിയത്.
ഇപ്പോൾ കൊല്ലപ്പെട്ടുവെന്ന് സന്ദേശം ലഭിച്ചിരിക്കുന്ന യഹ്‌യ്‌ക്കെതിരെ കൊച്ചി സ്വദേശിനിയെ മതം മാറ്റിയതിന്റെ പേരിലും കേസുണ്ട്. മെറിൻ എന്ന യുവതിയെ മതംമാറ്റി മറിയമാക്കി ഇയാൾ വിവാഹം ചെയ്തുവെന്നാരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നല്കിയിരുന്നു. ഇതിൽ യഹ്‌യയ്ക്കും മുംബൈയിലെ മതപണ്ഡിതൻ ആർ.സി. ഖുറേഷിക്കും എതിരേ യു.എ.പി.എ പ്രകാരം കേസ് എടുത്തിരുന്നു.