- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുളക് സ്പ്രേ ചെയ്തു കീഴടക്കിയതും ഇരുമ്പുദണ്ഡ് ഉപയോഗിച്ചു കൊലപ്പെടുത്തിയതും യജ്ഞകുണ്ഡത്തിൽ മൃതദേഹം വച്ചു തീയിട്ടുതും ഭാര്യയുടെ ബുദ്ധി; ഭാസ്കർ ഷെട്ടിയെ കൊലപ്പെടുത്തിയതിനു പിന്നിൽ ഭാര്യയുടെ വഴിവിട്ട ബന്ധം; സ്വത്ത് അടിച്ചെടുക്കാൻ സുഹൃത്തായ പൂജാരിക്കും മകനുമൊപ്പം ആസുത്രണം ചെയ്ത കൊലയുടെ ചുരുളഴിയുമ്പോൾ
മംഗളൂരു : നരുലികെയിലെ പ്രമുഖ വ്യവസായിയും ഹോട്ടൽ ഉടമയുമായ ഭാസ്‌ക്കർ ഷെട്ടിയെ കൊലപ്പെടുത്തിയതിനു പിന്നിൽ ഭാര്യയുടെ വഴിവിട്ട ബന്ധവും ആഡംബര പ്രേമവുമാണെന്ന് സിഐഡി. അന്വേഷണത്തിൽ തെളിഞ്ഞതായി വിവരം. ക്ഷേത്ര പൂജാരിയായ നിരഞ്ജൻ ഭട്ടുമായുള്ള ചങ്ങാത്തമാണ് ഭാസ്‌ക്കർ ഷെട്ടിയുടെ ഭാര്യ രാജേശ്വരിയെ ഈ കൊടുംപാതകത്തിന് പ്രേരിപ്പിച്ചത്. ജ്യോതിഷം തുരുപ്പു ചീട്ടാക്കിയാണ് പൂജാരിയായ നിരഞ്ജൻ ഭട്ട് രാജേശ്വരിയുമായി അടുത്തത്. രാജേശ്വരിയുടെ പണക്കൊതി കൂട്ടായപ്പോൾ ജ്യോതിഷം പ്രയോഗിക്കുന്നതിൽ നിരഞ്ജൻ ഭട്ട് വിജയിക്കുകയും ചെയ്തു. ഭർത്താവുമായുള്ള അകൽച്ച നിരഞ്ജൻ ഭട്ടിനോട് വ്യക്തമാക്കിയ രാജേശ്വരിയിൽ നിന്നും എല്ലാ കാര്യങ്ങളും അയാൾ മനസ്സിലാക്കി. ഭാസ്‌ക്കർ ഷെട്ടി ഗൾഫിലായിരുന്നപ്പോൾ കാർക്കളയിലെ ഭാസ്‌ക്കർ ഷെട്ടിയുടെ ആഡംബര ഹോട്ടലിന്റെ നടത്തിപ്പുചുമതല രാജേശ്വരിക്കായിരുന്നു. ഹോട്ടലിന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം പലതരത്തിൽ എടുത്ത് ഉപയോഗിച്ചതായും ഭാസ്‌ക്കർ ഷെട്ടിതന്നെ കണ്ടെത്തിയിരുന്നു. ഈ പ്രശ്നത്തിൽ ഭാര്യയെ ഭാസ്‌ക്കർ ഷെട്ടിക്ക് സംശ
മംഗളൂരു : നരുലികെയിലെ പ്രമുഖ വ്യവസായിയും ഹോട്ടൽ ഉടമയുമായ ഭാസ്‌ക്കർ ഷെട്ടിയെ കൊലപ്പെടുത്തിയതിനു പിന്നിൽ ഭാര്യയുടെ വഴിവിട്ട ബന്ധവും ആഡംബര പ്രേമവുമാണെന്ന് സിഐഡി. അന്വേഷണത്തിൽ തെളിഞ്ഞതായി വിവരം.
ക്ഷേത്ര പൂജാരിയായ നിരഞ്ജൻ ഭട്ടുമായുള്ള ചങ്ങാത്തമാണ് ഭാസ്‌ക്കർ ഷെട്ടിയുടെ ഭാര്യ രാജേശ്വരിയെ ഈ കൊടുംപാതകത്തിന് പ്രേരിപ്പിച്ചത്. ജ്യോതിഷം തുരുപ്പു ചീട്ടാക്കിയാണ് പൂജാരിയായ നിരഞ്ജൻ ഭട്ട് രാജേശ്വരിയുമായി അടുത്തത്. രാജേശ്വരിയുടെ പണക്കൊതി കൂട്ടായപ്പോൾ ജ്യോതിഷം പ്രയോഗിക്കുന്നതിൽ നിരഞ്ജൻ ഭട്ട് വിജയിക്കുകയും ചെയ്തു. ഭർത്താവുമായുള്ള അകൽച്ച നിരഞ്ജൻ ഭട്ടിനോട് വ്യക്തമാക്കിയ രാജേശ്വരിയിൽ നിന്നും എല്ലാ കാര്യങ്ങളും അയാൾ മനസ്സിലാക്കി.
ഭാസ്‌ക്കർ ഷെട്ടി ഗൾഫിലായിരുന്നപ്പോൾ കാർക്കളയിലെ ഭാസ്‌ക്കർ ഷെട്ടിയുടെ ആഡംബര ഹോട്ടലിന്റെ നടത്തിപ്പുചുമതല രാജേശ്വരിക്കായിരുന്നു. ഹോട്ടലിന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം പലതരത്തിൽ എടുത്ത് ഉപയോഗിച്ചതായും ഭാസ്‌ക്കർ ഷെട്ടിതന്നെ കണ്ടെത്തിയിരുന്നു. ഈ പ്രശ്നത്തിൽ ഭാര്യയെ ഭാസ്‌ക്കർ ഷെട്ടിക്ക് സംശയമുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയതോടെയാണ് പൂജാരിയായ നിരഞ്ജൻ ഭട്ടിനേയും മകൻ നവനീതിനേയും ഒപ്പം കൂട്ടി രാജേശ്വരി ഭാസ്‌ക്കർ ഷെട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമം ആരംഭിച്ചത്.
കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടായിരുന്ന ഭാസ്‌ക്കർ ഷെട്ടി വരവ് ചെലവ് കണക്കുകൾ നോക്കുന്നതിൽ കൃത്യമായ ശ്രദ്ധ പുലർത്തിയിരുന്നു. ഭാര്യക്ക് നേരെ സംശയം വന്നതോടെ ഭാസ്‌ക്കർ ഷെട്ടി തന്റെ അമ്മയായ ഗുലാബി ഷെട്ടിയുടെ പേരിൽ സ്വത്തുക്കൾ എഴുതിവെക്കാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ രാജേശ്വരി, ഭാസ്‌ക്കർ ഷെട്ടിക്ക് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് മകൻ നവനീതിനെക്കൂടി ഭാസ്‌ക്കർ ഷെട്ടിയെ കൊല്ലാനുള്ള പദ്ധതിക്ക് ഒപ്പം കൂട്ടിയത്. ഭാസ്‌ക്കർ ഷെട്ടിയെ വക വരുത്തി എല്ലാ സമ്പത്തും കര്സഥമാക്കുക. അങ്ങനെ തന്റെ ആർഭാട ജീവിതവും വഴിവിട്ട ബന്ധവും തുടരുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ജ്യോതിഷത്തിലൂടെ പൂജാരിയായ നിരഞ്ജൻ ഭട്ടിന്റെ ഉപദേശവും ലഭിച്ചു പോരുകയും ചെയ്തു.
കഴിഞ്ഞ ജൂലായ് 27 ന് ഭാസ്‌ക്കർ ഷെട്ടിയെ വധിക്കാൻ രാജേശ്വരിയും പൂജാരിയും മകൻ നവനീതും പദ്ധതിയിട്ടു. അതിനുള്ള എല്ലാ ഒരുക്കങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നു. വീട്ടിലുണ്ടായിരുന്ന ഭാസ്‌ക്കർ ഷെട്ടിയെ ആദ്യം മുളക് സ്്രേപ ഉപയോഗിച്ച് കീഴടക്കി. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. അതിനുശേഷം നേരത്തെ അറ്റകുറ്റപണി ചെയ്തു തീർത്ത വീട്ടിലെ യജ്ഞകുണ്ഡത്തിൽ മൃതദേഹം കൊണ്ടു വച്ച് തീയിട്ടു. ഭൗതീകാവശിഷ്ടങ്ങൾ ചാക്കുകളിലാക്കിയശേഷം അല്പമകലെയുള്ള പല്ലി അരുവിയിലും കാടാന്തല അരുവിയിലുമായി ഒഴുക്കി. ഒപ്പം മൊബൈൽ ഫോണും വാച്ചും ഇരുമ്പു ദണ്ഡും മുളക് സ്്രേപ കുപ്പിയും രണ്ട് അരുവികളിലായി ഒഴുക്കിക്കളഞ്ഞു. വധശ്രമത്തിനിടെ രക്തം പുരണ്ട ടൈലിന്റെ ഭാഗവും ഒഴുക്കിക്കളഞ്ഞവയിൽ പെടുന്നു.
നിരഞ്ജൻ ഭട്ടിനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യങ്ങൾ ഭാഗികമായി മാത്രമേ സമ്മതിച്ചിരുന്നുള്ളൂ. എന്നാൽ പൊലീസ് പരിശോധനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുകയും ചെയ്തു. കൊലക്കു മുമ്പ് തന്നെ ഭാസ്‌ക്കർ ഷെട്ടിയുടെ പേരിലുള്ള വൻ തുക ബാങ്കിൽ നിന്നും പിൻവലിച്ചിരുന്നു. ഇതിൽ നല്ലൊരു ഭാഗം നിര്ഞ്ജൻ ഭട്ട് കൈക്കലാക്കിയെന്നാണ് അറിയുന്നത്. 16 ലക്ഷം രൂപയുടെ കാറും ഫ്ളാറ്റും ഇക്കാലത്ത് നിരഞ്ജൻ ഭട്ട് വാങ്ങിയതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. തെളിവുകൾ മൂടി വെക്കുന്തോറും കൂടുതൽ തെളിവുകൾ എല്ലാം പുറത്തുവരികയാണ്.
രാജേശ്വരി, മകൻ നവനീതും നിരഞ്ജൻ ഭട്ടും ഉൾപ്പെടെ ഈ കേസിലെ പ്രതികളെല്ലാം ജാമ്യം നിഷേധിക്കപ്പെട്ട് ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ഉദ്ദിഷ്ടകാര്യത്തിനും ദേവപ്രീതിക്കും വേണ്ടി സവർണ്ണ ഭവനങ്ങളിൽ യജ്ഞകുണ്ഡം പണിയുന്നത് കർണ്ണാടകത്തിൽ സർവ്വ സാധാരണമാണ്. പൂജകളും യാഗങ്ങളും പവിത്രമായി നടത്തുന്ന ഇത്തരം യജ്ഞകുണ്ഡത്തിൽ ആദ്യമായാണ് ഒരു കൊലപാതകം നടക്കുന്നത്.