- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂതത്താൻകെട്ടിന് കരുത്താകാൻ ലോകബാങ്ക് സഹായമെത്തി; അണക്കെട്ടിനെ ബലപ്പെടുത്താൻ ജലസേചന വകുപ്പ് നടപടി തുടങ്ങി; 55 കോടിയുടെ നവീകരണത്തിന് അംഗീകാരം
കോതമംഗലം:അപടഭിഷിണിയാലായ ഭൂതത്താൻകെട്ട് അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളായി. എറണാകുളം ജില്ലയിൽ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും സുപ്രധാന പങ്കുവഹിക്കുന്ന ഡാമിന്റെ കാലപ്പഴക്കത്തെത്തുടർന്നുള്ള ബലക്ഷയം പരിഹരിക്കുന്നതിനാണ് സംസ്ഥാന ജലവിഭവവകുപ്പ് ലോകബാങ്കിന്റെ സാമ്പത്തീക സഹായത്തോടെ 55 കോടിയോളം രൂപയുടെ പദ്ധതികൾ ആസുത്രണം ചെയ്തിരിക്കുന്നത്. ബാരേജിന്റെ ഷട്ടറുകൾ മാറ്റി സ്ഥാപിക്കൽ,തൂണുകൾ ബലപ്പെടുത്തൽ,സമാന്തരപാലം നിർമ്മിക്കൽ തുടങ്ങിയ ജോലികൾക്കാണ് ലോകബാങ്കിന്റെ സഹായം ലഭിക്കുക. ഈ ജോലികൾ ഉടൻ തുടങ്ങും.ബാരേജിന്റെ ഷട്ടറുകൾ കഴിഞ്ഞ ആഴ്ച തുറന്നിരുന്നു.ഡിസംബർ മാസത്തോടെ മാത്രമെ സാധാരണനിലയിൽ ഇനി ഡാമിൽ വെള്ളംപിടിക്കുകയുള്ളു.അതിന് മുമ്പ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഒരുഭാഗം പൂർത്തിയാക്കാനാണ് പെരിയാർവാലിയുടെ തീരുമാനം. സമാന്തര പാലത്തിനായി പത്തൊൻപത് കോടിരൂപയുടെഎസ്റ്റിമേറ്റതയ്യാറാക്കി കരാർ നൽകിക്കഴിഞ്ഞു.നിലവിലുള്ള ബാരേജിനും പാലത്തിനും താഴെയായാണ് പുതിയ പാലം വരിക.നിർമമാണം പൂർത്തിയാകുന്ന മുറയ്ക്ക് വാഹനഗതാഗതം പൂർണ്
കോതമംഗലം:അപടഭിഷിണിയാലായ ഭൂതത്താൻകെട്ട് അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളായി. എറണാകുളം ജില്ലയിൽ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും സുപ്രധാന പങ്കുവഹിക്കുന്ന ഡാമിന്റെ കാലപ്പഴക്കത്തെത്തുടർന്നുള്ള ബലക്ഷയം പരിഹരിക്കുന്നതിനാണ് സംസ്ഥാന ജലവിഭവവകുപ്പ് ലോകബാങ്കിന്റെ സാമ്പത്തീക സഹായത്തോടെ 55 കോടിയോളം രൂപയുടെ പദ്ധതികൾ ആസുത്രണം ചെയ്തിരിക്കുന്നത്.
ബാരേജിന്റെ ഷട്ടറുകൾ മാറ്റി സ്ഥാപിക്കൽ,തൂണുകൾ ബലപ്പെടുത്തൽ,സമാന്തരപാലം നിർമ്മിക്കൽ തുടങ്ങിയ ജോലികൾക്കാണ് ലോകബാങ്കിന്റെ സഹായം ലഭിക്കുക. ഈ ജോലികൾ ഉടൻ തുടങ്ങും.ബാരേജിന്റെ ഷട്ടറുകൾ കഴിഞ്ഞ ആഴ്ച തുറന്നിരുന്നു.ഡിസംബർ മാസത്തോടെ മാത്രമെ സാധാരണനിലയിൽ ഇനി ഡാമിൽ വെള്ളംപിടിക്കുകയുള്ളു.അതിന് മുമ്പ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഒരുഭാഗം പൂർത്തിയാക്കാനാണ് പെരിയാർവാലിയുടെ തീരുമാനം.
സമാന്തര പാലത്തിനായി പത്തൊൻപത് കോടിരൂപയുടെഎസ്റ്റിമേറ്റതയ്യാറാക്കി കരാർ നൽകിക്കഴിഞ്ഞു.നിലവിലുള്ള ബാരേജിനും പാലത്തിനും താഴെയായാണ് പുതിയ പാലം വരിക.നിർമമാണം പൂർത്തിയാകുന്ന മുറയ്ക്ക് വാഹനഗതാഗതം പൂർണ്ണമായി ഇവിടേക്ക് മാറ്റും. കാലപ്പഴക്കമേറിയ പതിനഞ്ച് ഷട്ടറുകളും അവയുടെ മോട്ടോറുകളും മാറ്റിവക്കുന്നതാണ് മറ്റൊരു പ്രധാന ജോലി.ഷട്ടറുകൾ ഘട്ടംഘട്ടമായി മാറ്റിവക്കാനാണ് പദ്ധതി.ഇതിനായി 19 കോടി രൂപയുടെ കരാർ ആണ് നൽകിയിരിക്കുന്നത്.ഷട്ടറുകൾ ഉയർത്തുന്നതിനും താഴ്‌ത്തുന്നതിനുമുള്ള മോട്ടോറുകൾ മാറ്റാൻ ഒന്നരകോടിരൂപയുടെ കരാറും നൽകിയിട്ടുണ്ട്.
ബാരേജിന്റെ കോൺക്രീറ്റ് തൂണുകൾ ബലപ്പെടുത്തുന്നതിന് പതിനാല് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.പകുതി തൂണുകളുടെ ബലപ്പെടുത്തലും ഒന്നാം ഘട്ടത്തിൽ പൂർത്തീകരിക്കാനുകമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ലോകബാങ്കിന്റെ നിബന്ധന പ്രകാരം 2018 ഏപ്രിലോടെ പാലം ഉൾപ്പടെയുള്ള എല്ലാനിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. ഡാം തുറന്നിടുന്ന കാലയളവ് നീളുന്നത് മൂലം ഡാമിന്റെ മുകൾ ഭാഗത്തുള്ള വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കും.വേനൽകാലം തുടങ്ങുന്ന നവംബർ,ഡിസംബർ മാസങ്ങളിൽ പെരിയാർ വാലി കനാലുകളിൽ വെള്ളം തുറന്നുവിടാതിരുന്നാൽ,ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കൃഷിക്കും മറ്റാവശ്യങ്ങൾക്കും ജലദൗർലഭ്യം അനുഭവപ്പെടാനുമിടയുണ്ട്.
നിലവിൽ പദ്ധതിയുടെ ഗുണഭോക്താക്കളായ ആയിരക്കണിന് കർഷകർ വേനൽക്കാലത്ത് കൃഷി ആവശ്യത്തിന് ആവശ്യമായ വെള്ളം കിട്ടാതെ ദുരിതത്തിലാണ്്. പദ്ധതിയുടെ കനാലുകൾ വഴിയെത്തുന്ന വെള്ളത്തെ മാത്രം ആശ്രയിച്ച് കൃഷി നടത്തി വന്നിരുന്ന കോതമംഗലം ,പെരുംമ്പാവൂർ, അങ്കമാലി, മലയാറ്റൂർ മേഖലകളിലെ കർഷകരിൽ ഭൂരിഭാഗവും ജലക്ഷാമത്തെത്തുടർന്ന് കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ്.എറാണാകുളം ജില്ലയുടെ 80 ശതമാനത്തോളം പ്രദേശത്ത് കൃഷി-ശുദ്ധ ജല ആവശ്യങ്ങൾക്ക് വെള്ളമെത്തിക്കുന്ന പദ്ധതിയാണിത്.
പദ്ധതിയുടെ കനാലുകൾ വഴിയുള്ള നീരൊഴുക്ക് പലസ്ഥലത്തും പേരിന് മാത്രമായി ചുരുങ്ങി. 1967-ലാണ് പദ്ധതി കമ്മീഷൻ ചെയ്യുന്നത് . ഈ പദ്ധതിക്കായി ഹൈലെവൽ,ലോലെവൽ,ബ്രാഞ്ച് എന്നി വിഭാഗങ്ങളിലായി 850 കിലോമീറ്ററോളം കനാൽ തീർത്തിട്ടുണ്ട്.പെരുമ്പാവൂർ,അങ്കമാലി,കാലടി ,മലയാറ്റുർ,അലുവ, എന്നിവിടങ്ങളിൽ ശുദ്ധ ജലത്തിനും കൃഷി ആവശ്യത്തിനും വെള്ളമെത്തിക്കുന്നതിന് ലക്ഷ്യമിട്ടിള്ളതാണ് പെരിയാർ വാലി ഇറിഗേഷൻ പ്രോജക്ട്.
കിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായഭൂതത്താൻ കെട്ടിലെ അണക്കെട്ട് സുരക്ഷഭീഷിണിയിലായിട്ട് വർഷങ്ങൾ പിന്നിരുന്നു. ഷട്ടറുകൾക്കുള്ള കേടുപാടുകൾക്ക് പുറമേ ഡാമിന്റെ തൂണുകൾക്കും കാര്യമായി ബലക്ഷയമുണ്ട്.തൂണുകളിൽ നിന്നും കോൺക്രീറ്റ് അടർന്നുപോകാൻ തുടങ്ങയിട്ട് വർഷങ്ങൾ പിന്നിട്ടു. ഇപ്പോൾ പല തൂണുകളുടെയും അടിഭാഗത്തെ കരിങ്കൽ കെട്ട് ദൃശ്യമായിക്കഴിഞ്ഞു.