- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു വയസുകാരനായ ബ്രിട്ടീഷ് രാജകുമാരനെ കടത്തി വെട്ടി രാജഭക്തർ ഇപ്പോൾ ആഘോഷമാക്കുന്നത് ഒരു വയസുകാരനായ ജിഗ്മെ രാജകുമാരനെ; മോദിയുടെ മുമ്പിൽ കൈകൂപ്പി നിൽക്കുന്ന ചിത്രവും സുഷമസ്വരാജിന്റെ കൈപിടിച്ച് നിൽക്കുന്ന ചിത്രവും വൈറൽ; കെയ്റ്റിനും വില്യമിനും ഒപ്പം ലോകം ആഘോഷിക്കുന്ന ഭൂട്ടാൻ രാജകുമാരനും പത്‌നിയും ഇന്ത്യ സന്ദർശിക്കുമ്പോൾ
തന്റെ മധുരമായ ചിരിയും കൗതുകം കലർന്ന ചലനങ്ങളും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ ലോകത്തിന്റെ ഓമനയായി മാറിയ മൂന്ന് വയസുകാരനാണ് ബ്രിട്ടനിലെ ജോർജ് രാജകുമാരൻ. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ ജോർജിനെ കടത്തി വെട്ടിയിരിക്കുകയാണ് ഒരു വയസുകാരനായ ഭൂട്ടാനിലെ കീരീടാവകാശിയായ ജിഗ്മെ രാജകുമാരൻ. തന്റെ അച്ഛനും അമ്മയും ഇന്ത്യ സന്ദർശിക്കാനെത്തിയപ്പോൾ അവർക്കൊപ്പമെത്തിയ രാജകുമാരൻ ലോക മാധ്യമശ്രദ്ധ നേടി തിളങ്ങിയിരിക്കുന്നത്. ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിക്ക് മുമ്പിൽ ഈ ഒരു വയയസുകാരൻ സുന്ദരമായി കൈകൂപ്പി നിൽക്കുന്ന ചിത്രം ഏറെ കൗതുകത്തോടെയാണ് ലോകം ആഘോഷമാക്കിയിരിക്കുന്നത്. ഇതിന് പുറമെ ഈ സന്ദർശനത്തിനിടയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ കൈ പിടിച്ച് ജിഗ്മെ നിൽക്കുന്ന ചിത്രവും വൈറലായിരുന്നു. ജിഗ്മെ ഖെസർ നാംഗ്യെൽ വാൻഗ്ചുക്ക്, ജെറ്റ്‌സുൻ പേമ വാൻഗ്ചുക്ക് എന്നിങ്ങനെയാണ് ജിഗ്മയുടെ അച്ഛനമ്മമാരുടെ പേര്. ഈ ഭൂട്ടാൻ രാജകുമാരനും പത്‌നിയും കെയ്റ്റിനും വില്യമിനും ഒപ്പം ലോകപ്രശസ്തി നേടിയവരുമാണ്. ബുധനാഴ്ച മോദി ഇവരെ
തന്റെ മധുരമായ ചിരിയും കൗതുകം കലർന്ന ചലനങ്ങളും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ ലോകത്തിന്റെ ഓമനയായി മാറിയ മൂന്ന് വയസുകാരനാണ് ബ്രിട്ടനിലെ ജോർജ് രാജകുമാരൻ. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ ജോർജിനെ കടത്തി വെട്ടിയിരിക്കുകയാണ് ഒരു വയസുകാരനായ ഭൂട്ടാനിലെ കീരീടാവകാശിയായ ജിഗ്മെ രാജകുമാരൻ. തന്റെ അച്ഛനും അമ്മയും ഇന്ത്യ സന്ദർശിക്കാനെത്തിയപ്പോൾ അവർക്കൊപ്പമെത്തിയ രാജകുമാരൻ ലോക മാധ്യമശ്രദ്ധ നേടി തിളങ്ങിയിരിക്കുന്നത്.
ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിക്ക് മുമ്പിൽ ഈ ഒരു വയയസുകാരൻ സുന്ദരമായി കൈകൂപ്പി നിൽക്കുന്ന ചിത്രം ഏറെ കൗതുകത്തോടെയാണ് ലോകം ആഘോഷമാക്കിയിരിക്കുന്നത്. ഇതിന് പുറമെ ഈ സന്ദർശനത്തിനിടയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ കൈ പിടിച്ച് ജിഗ്മെ നിൽക്കുന്ന ചിത്രവും വൈറലായിരുന്നു.
ജിഗ്മെ ഖെസർ നാംഗ്യെൽ വാൻഗ്ചുക്ക്, ജെറ്റ്‌സുൻ പേമ വാൻഗ്ചുക്ക് എന്നിങ്ങനെയാണ് ജിഗ്മയുടെ അച്ഛനമ്മമാരുടെ പേര്. ഈ ഭൂട്ടാൻ രാജകുമാരനും പത്‌നിയും കെയ്റ്റിനും വില്യമിനും ഒപ്പം ലോകപ്രശസ്തി നേടിയവരുമാണ്. ബുധനാഴ്ച മോദി ഇവരെ തന്റെ വസതിയിൽ സ്വീകരിക്കുന്ന വേളയിലായിരുന്നു കുഞ്ഞു രാജകുമാരൻ അദ്ദേഹത്തിന് നേരെ ഹൃദ്യമായി കൈകൂപ്പിയിരുന്നത്. തുടർന്ന് തനിക്ക് സമ്മാനമായി ലഭിച്ച ബോൾ കൊണ്ട് ഫുട്‌ബോൾ കളിക്കുന്നതും കാണാമായിരുന്നു. ജിഗ്മെയെ പുകഴ്‌ത്തി രാജഭക്തർ സോഷ്യൽ മീഡിയയിൽ സജീവമായി രംഗത്തെത്താൻ പിന്നെ വൈകിയില്ല.
രാജകുമാരന്റെ ഓമനത്തം നിറഞ്ഞ ചിത്രങ്ങളും അവർ ഷെയർ ചെയ്യാൻ മത്സരിച്ചിരുന്നു. ഭൂട്ടാനിലെ ഈ കുഞ്ഞുരാജകുമാരനെ ലോകത്തിലെ ഏറ്റവും കൗതുകം നിറഞ്ഞ രാജകുമാരനായി യുനെസ്‌കോ പ്രഖ്യാപിക്കണമെന്ന് ഒരു സോഷ്യൽ മീഡിയ യൂസർ ഇത്തരമൊരു ചിത്രത്തിന് കമന്റിടുകയും ചെയ്തിരുന്നു. ഭൂട്ടാനിലെ രാജകുമാരൻ ഇന്ത്യയുടെ മനം കവർന്നുവെന്നായിരുന്നു മറ്റൊരാൾ പ്രഖ്യാപിച്ചിരുന്നത്.
നാല് ദിവസത്തെ സന്ദർശനത്തിനാണ് ഭൂട്ടാൻ രാജകീയ ദമ്പതികൾ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇവർക്ക് മോദി ബുധനാഴ്ച രാത്രി ഒരു ഡിന്നറും നൽകിയിരുന്നു. ഇതിന് പുറമെ ഇവർ ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും കണ്ടിരുന്നു. ഇവർക്കൊപ്പം സുഷമാസ്വരാജും അണിചേർന്നിരുന്നു. ഹിമാലയത്തിലെ വില്യവും കെയ്റ്റുമെന്നുമായിരുന്നു ഈ ഭൂട്ടാൻ രാജകീയ ദമ്പതികൾ കഴിഞ്ഞ വർഷം ഏപ്രിലിൽ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. വില്യവും കെയ്റ്റും കഴിഞ്ഞ വർഷം ഭൂട്ടാൻ സന്ദർശിച്ച വേളയിലായിരുന്നു ഈ വിശേഷണം ഉയർന്ന് വന്നത്.