- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിരാളികളെ തീർക്കാൻ ഒന്നോ രണ്ടോ വെട്ടുകൾ മതിയെന്ന് രാഷ്ട്രീയ കൊലപാതകികൾ തീരുമാനിച്ചോ? രാമന്തളി ബിജുവിനെ വധിച്ചത് രണ്ട് വെട്ടുകൾ കൊണ്ട്; ടി പി ചന്ദ്രശേഖരൻ നേരിട്ട അമ്പത്തൊന്ന് വെട്ടുകൾ തിരിച്ചടിച്ചപ്പോൾ ബിജു വധത്തിൽ കൊലയാളികൾ മുൻകരുതലെടുത്തു
കണ്ണൂർ: എതിരാളികളെ കൊല്ലാൻ ഒന്നോ രണ്ടോ വെട്ടുകൾ മതിയെന്ന് രാഷ്ട്രീയ കൊലപാതകികൾ തീരുമാനിച്ചിരിക്കയാണ്. പയ്യന്നൂർ രാമന്തളിയിലെ ആർ.എസ്. എസ്. നേതാവ് ചൂരക്കാട്ട് ബിജുവിന് നേരിടേണ്ടി വന്നത് കേവലം രണ്ട് വെട്ടുകൾ മാത്രം. ബിജുവിനെ വധിക്കാൻ അധികം വെട്ടുകൾ വേണ്ടെന്ന് പ്രതികൾ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നു. ആർ.എം. പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ അമ്പത്തൊന്ന് വെട്ടുകൾ വെട്ടി കൊലപ്പെടുത്തിയത് കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ഒട്ടേറെ ചർച്ച ചെയ്യപ്പെടുകയുണ്ടായിരുന്നു. ചന്ദ്രശേഖരൻ നേരിട്ട അമ്പത്തൊന്ന് വെട്ടുകൾ സിനിമയായും പുസ്തകമായും കേരളീയ സമൂഹത്തിൽ അക്കാലത്ത് നിറഞ്ഞ് നിൽക്കുകയും വിവാദങ്ങൾ ഉയരുകയും ചെയ്തിരുന്നു. അന്ന് സിപിഐ.എം ന് സമൂഹമനസ്സാക്ഷിക്കു മുന്നിൽ ഒട്ടേറെ ആഘാതങ്ങൾ ഏൽക്കേണ്ടി വരികയും ചെയ്തിരുന്നു. അതിനാൽ ബിജുവധം പാർട്ടിക്ക് അപകീർത്തികരമാകരുതെന്ന് പ്രതികൾ തീരുമാനിച്ചിരുന്നു. വാടകക്കെടുത്ത കാറുമായി കഴിഞ്ഞ ഏപ്രിൽ 25 മുതൽ ആർ.എസ്. എസ്. നേതാവായിരുന്ന ബിജുവിനെ പ്രതികളായ കക്കം പാറയിലെ റിന
കണ്ണൂർ: എതിരാളികളെ കൊല്ലാൻ ഒന്നോ രണ്ടോ വെട്ടുകൾ മതിയെന്ന് രാഷ്ട്രീയ കൊലപാതകികൾ തീരുമാനിച്ചിരിക്കയാണ്. പയ്യന്നൂർ രാമന്തളിയിലെ ആർ.എസ്. എസ്. നേതാവ് ചൂരക്കാട്ട് ബിജുവിന് നേരിടേണ്ടി വന്നത് കേവലം രണ്ട് വെട്ടുകൾ മാത്രം. ബിജുവിനെ വധിക്കാൻ അധികം വെട്ടുകൾ വേണ്ടെന്ന് പ്രതികൾ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നു. ആർ.എം. പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ അമ്പത്തൊന്ന് വെട്ടുകൾ വെട്ടി കൊലപ്പെടുത്തിയത് കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ഒട്ടേറെ ചർച്ച ചെയ്യപ്പെടുകയുണ്ടായിരുന്നു. ചന്ദ്രശേഖരൻ നേരിട്ട അമ്പത്തൊന്ന് വെട്ടുകൾ സിനിമയായും പുസ്തകമായും കേരളീയ സമൂഹത്തിൽ അക്കാലത്ത് നിറഞ്ഞ് നിൽക്കുകയും വിവാദങ്ങൾ ഉയരുകയും ചെയ്തിരുന്നു.
അന്ന് സിപിഐ.എം ന് സമൂഹമനസ്സാക്ഷിക്കു മുന്നിൽ ഒട്ടേറെ ആഘാതങ്ങൾ ഏൽക്കേണ്ടി വരികയും ചെയ്തിരുന്നു. അതിനാൽ ബിജുവധം പാർട്ടിക്ക് അപകീർത്തികരമാകരുതെന്ന് പ്രതികൾ തീരുമാനിച്ചിരുന്നു. വാടകക്കെടുത്ത കാറുമായി കഴിഞ്ഞ ഏപ്രിൽ 25 മുതൽ ആർ.എസ്. എസ്. നേതാവായിരുന്ന ബിജുവിനെ പ്രതികളായ കക്കം പാറയിലെ റിനീഷും അനൂപും പിൻതുടർന്നിരുന്നു. ബിജു വീട്ടിൽ നിന്നും ഇറങ്ങുന്നതും തുടർന്ന് എവിടെയൊക്കെ പോകുന്നുവെന്നതും സ്ഥിരമായി ഇവർ നീരീക്ഷിച്ചിരുന്നു.
കൊല നടന്ന ദിവസം സുഹൃത്ത് രജീഷിന്റെ ബൈക്കിന് പിറകിലായിരുന്നു ബിജു സഞ്ചരിച്ചത്. പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബിജുവിനെ അക്രമികൾ പിൻതുടർന്നു. ജോതിഷും നിധിനുമായിരുന്നു ബൈക്കിൽ. കാറിൽ റിനീഷിന്റെ നേതൃത്വത്തിൽ അഞ്ചുപേർ. ബൈക്കിൽ സഞ്ചരിച്ച ജോതിഷ് ബിജു പോകുന്ന സ്ഥലങ്ങൾ കാറിലുള്ളവരെ യഥാസമയം ഫോണിൽ അറിയിച്ചു കൊണ്ടിരുന്നു. പാലക്കോട് പാലത്തിന് സമീപം ബിജു സഞ്ചരിച്ച ബൈക്ക് എത്തിയപ്പോൾ അതി വേഗതയിൽ കാർ ഓടിച്ച് ബൈക്കിനെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു.
ബൈക്ക് റോഡിൽ വീണ ഉടൻ കാറിൽ നിന്നും അക്രമികൾ വടിവാൾ പുറത്തേക്കെടുത്ത് ഇറങ്ങി. നാലുപേരായിരുന്നു ഇറങ്ങിയത്. ഡ്രൈവർ സീറ്റിൽ ഇരുന്നയാൾ അവിടെ തന്നെ നിലകൊണ്ടു. അത് കണ്ടതോടെ ബിജുവിനൊപ്പമുണ്ടായിരുന്ന ആർ.എസ്.എസ്. പ്രവർത്തകൻ രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമി സംഘത്തിലെ ഒരാൾ ബിജുവിനെ പിടിച്ചു നിർത്തി. പിന്നീട് റിനീഷും അനീഷും ചേർന്ന് കഴുത്തിന് വെട്ടി.
കഴുത്തിൽ ആഴത്തിൽ വെട്ടേറ്റാണ് ബിജു മരണമടഞ്ഞത്. അക്രമി സംഘത്തിൽ ഏഴുപേർ ഉണ്ടായിരുന്നുവെന്ന് ബിജുവിനൊപ്പമുണ്ടായിരുന്ന രാജേഷ് പൊലീസിനോട് പറഞ്ഞു. എല്ലാവരും മങ്കി ക്യാപ്പ് പോലുള്ള തുണി തലയിൽ ധരിച്ചിട്ടുണ്ടായിരുന്നു. രാജേഷിന്റെ മൊഴിയിൽ പറയുന്നു.
പ്രതികളെ എല്ലാവരേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിയിലാകാനുള്ള നാലുപേർ പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമായി കഴിയുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. നേരത്തെ രാമന്തളിയിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ. പ്രവർത്തകൻ ധനരാജിന്റെ വാഹനത്തിലെ ഡ്രൈവറായിരുന്നു റിനീഷ്. ധൻരാജിനോട് ഏറ്റവും അടുപ്പമുള്ള ആളെന്ന നിലയിൽ പ്രതികാരമായാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്.