ഷ്യൻ പാരഡൈസ് ദ്വീപായ സെയ്ചെല്ലെസിൽ വച്ച് നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുത്ത മത്സരാർത്ഥികളായ രണ്ട് സുന്ദരികൾ തമ്മിൽ ഉശിരൻ തല്ല് നടന്നു. ബിക്കിനി അണിഞ്ഞ ഈ സുന്ദരിമാർ മുടി പിടിച്ച് വലിച്ചും മുഖത്തടിച്ചും കെട്ടി വരിഞ്ഞ് നിലത്ത് കൂടെ ഉരഞ്ഞുമായിരുന്നു പരസ്പരം പൊരുതിയത്. ഇവരുടെ തല്ലിന്റെ വീഡിയോ കണ്ട് ഏവരും വാ പൊളിച്ച് നിൽക്കുകയാണ്.

ഷോയുടെ ഭാഗമായുള്ള വാശിയേറിയ ഗെയിമിൽ പങ്കെടുത്തുകൊണ്ടിരുന്ന യുവതികളാണ് ഇത് ഷോയാണെന്ന് മറന്ന് പരസ്പരം തല്ല് കൂടാനാരംഭിച്ചിരുന്നത്. ഷോയുടെ ഭാഗമായിട്ടാണ് തല്ല് ആരംഭിച്ചതെന്നും എന്നാൽ പിന്നീട് ഇത് നിയന്ത്രണം വിട്ട് യഥാർത്ഥ തല്ലായി മാറുകയായിരുന്നുവെന്നുമാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സംഘട്ടനം എങ്ങനെയാണ് അവസാനിച്ചതെന്ന് വീഡിയോയിൽ കാണിക്കുന്നില്ല. ആർക്കും കാര്യമായ പരുക്കേറ്റില്ലെന്നും സൂചനയുണ്ട്. ഡോം-2വിലാണ് ഈ ഷോ സംപ്രേഷണം ചെയ്യുന്നത്. ഈ ഷോയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഒരു വീട് നിർമ്മിക്കുകയും അവിടെ ബന്ധം സ്ഥാപിക്കുകയുമാണ് ചെയ്യേണ്ടത്. നാളിതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും കാലം നീണ്ട് നിൽക്കുന്ന റിയാലിറ്റി ഷോ എന്ന ലോക റെക്കോർഡും ഇതിന്റെ പേരിലുണ്ട്. 2004 മെയ്‌ മാസത്തിലായിരുന്നു ഇത് ആരംഭിച്ചിരുന്നത്. റഷ്യൻ ടെലിവിഷന്റെ ചരിത്രത്തിൽ ഏറ്റവും റേറ്റിംഗുള്ളതും വരുമാനമുണ്ടാക്കുന്നതുമായ റിയാലിററി ഷോയുമാണിത്.