- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടിന് താഴെ അടിക്കണമെന്നത് ചട്ടം; തലമറച്ച് ഹെൽമറ്റിട്ട് എത്തുന്ന പൊലീസുകാർ സമരക്കാരെ നേരിടുന്നത് തലയ്ക്ക് അടിച്ചും; തൊടുപുഴയിലെ കാക്കിക്കുള്ളിലെ ഗുണ്ടായിസത്തിനെതിരെ ആരും നടപടികൾ എടുക്കില്ല; ഇടതു കണ്ണിന്റെ കാഴ്ച ശക്തി പോയി യൂത്ത് കോൺഗ്രസ് നേതാവ്; ബിലാൽ സമദിന് വിനയായത് പൊലീസ് കാടത്തരം തന്നെ
തൊടുപുഴ: മൂട്ടിന് താഴെ വേണം ലാത്തി കൊണ്ട് പൊലീസ് അടിക്കാൻ എന്നാണ് ചട്ടം. പക്ഷേ നമ്മുടെ പൊലീസ് അത് എന്നും എപ്പോഴും മറക്കും. അടിക്കുന്നത് സർക്കാർ വിരുദ്ധ പ്രക്ഷോഭകരെയാണ്. അതുകൊണ്ട് തന്നെ അടിഎവിടെ കൊടുത്താലും സർക്കാരിന് വേണ്ടിയാണ് അത്. അതുകൊണ്ട് തന്നെ അടികൊണ്ട് ഒരാൾ വീണാലും ഒരു ചുക്കും ആർക്കും സംഭവിക്കില്ല. ഇതിന്റെ ഇരയാണ് ബിലാൽ സമദ് എന്ന യുവാവ്.
പ്രതിഷേധ മാർച്ചിനിടെ പൊലീസിന്റെ ലാത്തിച്ചാർജിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിന്റെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായി. തൊടുപുഴയിൽ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മാർച്ചിനിടെയാണു ബിലാലിന്റെ കണ്ണിനു ഗുരുതരമായി പരുക്കേറ്റത്. വലിയ പ്രതിഷേധമൊന്നും സമരത്തിനിടെ ഉണ്ടായില്ല. എന്നാൽ തീർത്തും ഏകപക്ഷീയമായി പൊലീസ് ലാത്തിക്ക് പ്രവർത്തകരെ അടിക്കുകയായിരുന്നു. പ്രവർത്തകരുടെ തലയിലേക്കായിരുന്നു പൊലീസുകാരുടെ അടി. തലയെ പ്രതിരോധിക്കുന്നതിനിടെ ഒഴിഞ്ഞുമാറിയപ്പോൾ അത് ബിലാലിന്റെ കണ്ണിൽ കൊണ്ടു. അടിശക്തമായിരുന്നു. അങ്ങനെ കാഴ്ചയും പോയി,.
അടിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും എത്തി. പ്രതിഷേധക്കാരന്റെ തലയ്ക്ക് അടിച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയത് ആരെന്ന് പോലും ഇതിൽ തിരിച്ചറിയാൻ പറ്റുന്നില്ല. ആരേയും മനസ്സിലാകാത്ത തരത്തിൽ ഹെൽമറ്റ് ധരിച്ച പൊലീസുകാരാണ് തലയ്ക്ക് അടിച്ചത്. ഏതായാലും ഇതിന്റെ പേരിൽ ആരേയും പൊലീസ് ഒന്നും ചെയ്യില്ല. ഇതോടെ തലയ്ക്ക് അടിച്ച പൊലീസുകാരൻ സുരക്ഷിതനാകും. കൂടുതൽ സമരങ്ങളിൽ കൂടുതൽ പൊലീസുകാർ പ്രതിഷേധക്കാരെ തലയ്ക്ക് അടിക്കാ്# ഇനിയും എത്തും.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണു ബിലാൽ. ഒരു വർഷം നീണ്ടുനിൽക്കുന്ന ചികിത്സയിലൂടെ മാത്രമേ കാഴ്ച തിരിച്ചുകിട്ടുമോയെന്നു പറയാനാവൂ എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ബിലാലിന്റെ കൺപോളയിൽ 3 ഭാഗത്തായി 28 തുന്നലുകളുണ്ട്. ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ചു നടത്തിയ മാർച്ചിനിടെയാണു ബിലാലിനു പരുക്കേറ്റത്. അക്രമത്തിലേക്ക് മാർച്ച് വഴിമാറും മുമ്പ് തന്നെ പൊലീസ് അടി തുടങ്ങുകയായിരുന്നു.
സിപിഎം ആക്രമണത്തിനെതിരെ കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ ജലപീരങ്കി പ്രയോഗത്തിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാറിനു പരുക്ക് പറ്റി. ഇടതു കൈ എല്ലിനു സാരമായ പരുക്കേറ്റ അദ്ദേഹത്തെ പന്തീരാങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ശസ്ത്രക്രിയ നടത്തും. ഇവിടേയും പൊലീസ് കൂടുതൽ പ്രകോപനത്തോടെ ഇടപെടുകയായിരുന്നു.
മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഡിസിസി പ്രസിഡന്റ്. പേട്ട ബസ് സ്റ്റോപ്പിനു സമീപം മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ ഇളക്കി മറുവശത്തേക്ക് കടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചപ്പോഴാണ് ജലപീരങ്കി പ്രയോഗിച്ചത്. ശക്തമായ രീതിയിൽ വെള്ളം ചീറ്റുന്നതിനിടെ തെറിച്ചു വീണാണു ഡിസിസി പ്രസിഡന്റിനു പരുക്കേറ്റത്. പ്രവർത്തകർ ഉടൻ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മറുനാടന് മലയാളി ബ്യൂറോ